പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള തീരുമാനം പിന്‍വലിച്ചു; നിയമ പ്രശ്‌നമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍; റാങ്ക് ലിസ്റ്റുകള്‍ക്കു തുല്യ പരിഗണന ഇല്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് അറിയിച്ചുകൊണ്ടുള്ള ശുപാര്‍ശ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദേശം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ നിയമപ്രശ്‌നം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
റാങ്ക് ലിസ്റ്റുകള്‍ക്ക് തുല്യ പരിഗണന ഇല്ലെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ശുപാര്‍ശ പിന്‍വലിക്കുന്നത്. പിഎസ്സിക്ക് കൈമാറിയ ശുപാര്‍ശ പിന്‍വലിക്കണെമെന്നും പുതിയ ശുപാര്‍ശ തയ്യാറാക്കണമെന്നും വി.ഡി. സതീശന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധിക കാലവധിയില്‍ പിഎസ്സി അന്തിമ തീരുമാനം അറിയിക്കും.
2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചത്. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിഷന്‍ 2031 എന്ന പേരില്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
#KeralaPSC, #VDSatheesan, #CMKerala, #KeralaGovernment, #RankListExtension, #PSCUpdates, #KeralaNews, #LatestKeralaNews, #PSCNews, #VD_Satheeshan, #KeralaPolitics, #UDFGovernment, #Vision2031, #PSC_Ranklist, #JobSeekersKerala, #KeralaGovernance, #BreakingNewsKerala, #MalayalamNews, #PSC_Latest, #EmploymentNewsKerala






