Health

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കേരളത്തിൽ 30 പിന്നിട്ട 25 ശതമാനം ആളുകൾക്കും ജീവിതശൈലീരോഗങ്ങൾ

സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ള 25 ശതമാനം പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർ എന്ന് പഠനറിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുമുണ്ട്. തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണ് ഇവ.. ഇതിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യവകുപ്പ് നടത്തിയ ജീവിതശൈലീ രോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് അമ്പരപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്ത് വന്നത്.

സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30 വയസ്സ് കഴിഞ്ഞവർ. 140 പഞ്ചായത്തുകളിൽ പ്രാഥമിക പഠനമായി ആരംഭിച്ച പദ്ധതി ഇപ്പോൾ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർക്ക് അമിത ബിപി, പ്രമേഹം എന്നീ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്യുന്നു.

ജീവിത ശൈലീരോഗങ്ങൾ പലപ്പോഴും ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവയാണിത്. ചിലപ്പോൾ വന്ധ്യത മുതൽ ഉദ്ധാരണക്കുറവ് പോലെയുള്ള ലൈംഗിക ശേഷിക്കുറവ് പോലും തെറ്റായ ജീവിത ശൈലി മൂലം ഉണ്ടാകാറുണ്ട്.

നമുക്ക് ഉണ്ടാകുന്ന രോഗങ്ങളെ രണ്ടായിട്ടാണ് തരം തിരിച്ചിട്ടുള്ളത്.

1. പകരുന്ന രോഗങ്ങൾ (Communicable disease). ഉദാഹരണമായി Covid-19, ക്ഷയം, പലതരം പകർച്ചപ്പനികൾ, കോളറ പോലെ ഉള്ള രോഗങ്ങൾ. ഈ രോഗങ്ങൾ ജീവിത ശൈലി രോഗങ്ങളല്ല.

2. പകരാത്ത രോഗങ്ങൾ (Non communicable disease). ഉദാഹരണം ഡയബറ്റിസ്, കാൻസർ, ഹൃദയാഘാതം, സ്ട്രോക്ക്, കരൾ വീക്കം, എല്ലുകളുടെ ബലക്കുറവ്, അമിത വണ്ണം തുടങ്ങിയവ.

ഇതിൽ ‘പകരാത്ത രോഗങ്ങ’ളാണ് ജീവിതശൈലി രോഗങ്ങൾ.

അനുദിനം ഇത്തരം രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി വരുകയാണ്. ഇതിൽ നിന്ന് ഒരു മോചനം സാധ്യമാണോ എന്ന ചോദിച്ചാൽ, സാധ്യമാണ് എന്നണ് ഉത്തരം.

ആഹാരം കൃത്യസമയത്തു കഴിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ദിവസവും അര മണിക്കൂർ എങ്കിലും  വ്യായാമം ചെയ്യുക. മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടാനും വ്യായാമം സഹായിക്കും.

വ്യായാമം കൊണ്ട് മനസ്സിന് എന്താണ് പ്രയോജനം..?

1. നല്ല ഉറക്കം കിട്ടുന്നു.
2. ജീവിതത്തിന്റെ ഗുണം വർദ്ധിക്കുന്നു.
3. ക്ഷീണം കുറയ്ക്കുന്നു.
4. ഉത്സാഹം വര്‍ധിപ്പിക്കുന്നു.
5. ആത്മവിശ്വാസം വര്‍ധിക്കുന്നു.
6. മാനസികാരോഗ്യം മെച്ചപ്പെടുന്നു.

ബുദ്ധിയുടെ ഉണര്‍വിനും വ്യായാമം അനിവാര്യം. ഉണര്‍ന്ന മനസ്സോടെ ജോലി ചെയ്യുന്നതിന് തലച്ചോറിന്റെ നാഡിഞരമ്പുകള്‍ ഉണര്‍ന്നിരിക്കണം. വ്യായാമം തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ തലച്ചോറില്‍ രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നു. ഇത് തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല വ്യായാമം ഒരുപരിധി വരെ നാഡീകോശങ്ങളുടെ നാശം തടയുന്നു.

മദ്യപാനവും പുകവലിയും  ഉപേക്ഷിക്കുന്നത് ആരോഗ്യം  മാത്രം അല്ല ആയുസും  വർധിപ്പിക്കും.

മത്സ്യവും മാംസവും തികച്ചും ആരോഗ്യപരമായ ഭക്ഷണം തന്നെ ആണ്, ഇവ പാചകം ചെയ്യാൻ ആരോഗ്യ പരമല്ലാത്ത പാചക രീതികൾ പിന്തുടരുമ്പോൾ ആണ് അവ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്.

ജങ്ക് ഫുഡ് ഒഴിവാക്കുക.
ആന്റിബയോട്ടിക്കുകൾ നിങ്ങളെ പൊണ്ണത്തടിയനാക്കും എന്നും തിരിച്ചറിയുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: