CrimeNEWS

സ്ത്രീയ്‌ക്കൊപ്പം റസ്റ്റോറന്റിൽ എത്തിയ യുവാവിന്റെ കൈകൾ വെട്ടിമാറ്റിയ സംഭവം: നാലുപേർ അറസ്റ്റിൽ 

ഗുരുഗ്രാം: ഹരിയാനയില്‍ സ്ത്രീക്കൊപ്പം യുവാവിന്റെ കൈ അക്രമിസംഘം വെട്ടി മാറ്റിയ സംഭവത്തിൽ അഞ്ചു ദിവസത്തിനുശേഷം അറസ്റ്റ്. വെള്ളിയാഴ്ചാണ് പ്രതികളായ ഹര്‍ദീപ് സിങ്, അനില്‍ എന്നിവരെ പിടികൂടിയത്. കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. സ്ത്രീക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു. മുറിച്ചെടുത്ത കൈകളുമായാണ് അക്രമിസംഘം കടന്നുകളഞ്ഞത്.

തിങ്കളാഴ്ച കര്‍ണാലില്‍ ആണ് സംഭവം. സ്ത്രീയ്‌ക്കൊപ്പം റെസ്റ്റോറന്റില്‍ ഇരിക്കുമ്പോള്‍ ജുഗ്നുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികള്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ജുഗ്നുവിന്റെ രണ്ടു കൈകളും വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് മുറിച്ചെടുത്ത കൈകളുമായി പ്രതികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സ്ത്രീയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.  കുരുക്ഷേത്രയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജു​ഗ്നുവിന്റെ നില ​ഗുരുതരമാണ് എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരുക്ഷേത്ര ഹവേലിയിലാണ് സംഭവം നടന്നത്. ആക്രമണകാരികളെ കണ്ടെത്താൻ പോലീസ് സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

“മുഖം മൂടി ധരിച്ചെത്തിയ പത്ത് പന്ത്രണ്ട് പേരാണ് കുരുക്ഷേത്രയിലെ ഹവേലിയിൽ വെച്ച് ജുഗ്നുവിനെ ആക്രമിക്കുകയും കൈ വെട്ടുകയും ചെയ്തത്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല”, ഡിഎസ്പി രാംദത്ത് നൈൻ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് സംഘം ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജു​ഗനു ഒരു റസ്റ്റോറന്റിൽ ഇരിക്കുമ്പോഴായിരുന്നു അക്രമിസംഘം എത്തിയത്. വിവരമറിഞ്ഞ് കുരുക്ഷേത്ര പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് രാം ദത്ത് നൈൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വസ്തുതർക്കത്തിന്റെ പേരിൽ യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ച സംഭവം കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും പുറത്തു വന്നിരുന്നു. ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും, തർക്കത്തെ തുടർന്ന് കുത്തേൽക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. മുഹമ്മദ് ഇസാവുദീൻ എന്നയാൾക്കാണ് കുത്തേറ്റത്. കർണാടകയിലെ കലബുർഗിയിലാണ് സംഭവം.

Back to top button
error: