IndiaNEWS

പരീക്ഷയില്‍ തോറ്റാല്‍ ഉപജീവനമാര്‍ഗം; മകള്‍ക്ക് വിവാഹ സമ്മാനമായി ജെ.സി.ബി നല്‍കി പിതാവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മകള്‍ക്ക് വിവാഹ സമ്മാനമായി ബുള്‍ഡോസര്‍ സമ്മാനിച്ച് പിതാവ്. വിരമിച്ച സൈനികന്‍ പരശുറാം പ്രജാപതിയാണ് മകള്‍ നേഹക്ക് വിവാഹ സമ്മാനമായി ബുള്‍ഡോസര്‍ സമ്മാനിച്ചത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

വിവാഹ വേദിയില്‍ അലങ്കരിച്ച ജെ.സി.ബി എത്തിയപ്പോള്‍ ആളുകള്‍ അമ്പരന്നു. പിന്നീടാണ് അത് വധുവിനുള്ള സമ്മാനമാണെന്ന് മനസിലായത്. മരുമകനായ സൗങ്കര്‍ സ്വദേശി യോഗേന്ദ്ര നേവി ഉദ്യോഗസ്ഥനാണ്. നവദമ്പതികള്‍ക്ക് ആഡംബര കാറിന് പകരം ജെ.സി.ബി നല്‍കിയതിനെ തുടര്‍ന്ന് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. തന്റെ മകള്‍ യു.പി.എസ്സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ബുള്‍ഡോസര്‍ ഉപജീവന മാര്‍ഗമാണെന്നായിരുന്നു പരശുരാമന്‍ മറുപടി നല്‍കിയത്.

Signature-ad

”മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു സമ്മാനം നല്‍കിയത്. ഡിസംബര്‍ 15 ന് നടന്ന ഞങ്ങളുടെ വിവാഹദിനത്തില്‍ എന്റെ ഭാര്യയുടെ പിതാവ് ജെ.സി.ബി സമ്മാനിച്ചു. ഇത് ഞങ്ങളുടെ പ്രദേശത്ത് ഒരു പുതിയ സംഭവമായിരുന്നു,” എന്ന് യോഗേന്ദ്ര പറഞ്ഞു.

 

 

Back to top button
error: