IndiaNEWS

സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ, സജ്ജീകരണങ്ങളുമായി എൻ.സി.ഇ.ആർ.ടി

സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി) പ്രഖ്യാപിച്ചു. കളിപ്പാട്ട അധിഷ്ഠിത പഠന രീതി ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ ധാരണ ശക്തിപ്പെടുത്തുകയും സമഗ്ര വികസനത്തിന് സഹായിക്കുകയും ചെയ്യും.

പഠനം കൂടുതൽ ആസ്വാദ്യകരമാക്കി കുട്ടികളിൽ സർഗ്ഗാത്മകതയും ഭാവനയും വളർത്തിയെടുക്കാനും അവരുടെ വൈകാരിക പെരുമാറ്റങ്ങളെ പരിപോഷിപ്പിക്കാനും ഇത് സഹായിക്കും. പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇത് ഉൾപ്പെടുത്തിയേക്കും എന്ന് എൻസിഇആർടി അറിയിച്ചു.

പദ്ധതി രേഖ പ്രകാരം പാവകളിലൂടെയും പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളിലൂടെയും ഭാഷാ വിഷയങ്ങൾ പഠിപ്പിക്കും. വിവിധ ബ്ലോക്കുകൾ (ബ്ലോക്ക് ടോയ്‌സ്) ഉപയോഗിച്ച് ഗണിതശാസ്ത്രം ഫലപ്രദമായി പഠിപ്പിക്കാൻ കഴിയും. ചെസ്സ് ബോർഡ് ഉപയോഗിച്ചാണ് ചരിത്രം പഠിപ്പിക്കുക. ഡൽഹിയിലെ 50 ഓളം സ്കൂളുകൾ ഇതിനകം തന്നെ കളിപ്പാട്ട അധിഷ്ഠിത അധ്യാപന രീതി പിന്തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Back to top button
error: