CrimeNEWS

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം; വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. യുവതിയുടെ കൈയ്ക്ക് വെട്ടിയശേഷം പ്രതി കടന്നുകളഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെ ആസാദ് റോഡിലാണ് സംഭവം.

ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന യുവതി സഹപ്രവര്‍ത്തകയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. ഫാറൂഖ് എന്നയാളാണ് ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു. യുവതിയുടെ മുന്‍ കാമുകനാണ് ഇയാളെന്നാണ് സൂചന.

Signature-ad

രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാന്‍ ഫാറൂഖ് ശ്രമിച്ചതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. പിന്നീട് കഴുത്തിന് വെട്ടാന്‍ തുനിഞ്ഞപ്പോള്‍ യുവതി തടയാന്‍ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു.

പിന്നാലെയാണ് വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ചി ഇയാള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: