Month: November 2022
-
Kerala
വെളിച്ചെണ്ണയില്‍ മാലിന്യം: സപ്ലൈകോ സ്റ്റോക്ക് തിരിച്ചെടുത്തു
കൊച്ചി: സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ ആ ബാച്ചിലെ വെളിച്ചെണ്ണ എല്ലാ വില്പനശാലകളില്‍ നിന്നും ഡിപ്പോകളില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം. സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബില്‍ പരിശോധിച്ച വെളിച്ചെണ്ണയിലാണ് മായം കണ്ടെത്തിയത്. റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്പനിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുന്നത് അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീവ് പട്ജോഷി അറിയിച്ചു. സ്റ്റോക്കുള്ള എല്ലാ ബാച്ചിലെയും സാമ്പിളുകള്‍ അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കാന്‍ എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും സപ്ലൈകോ നിര്‍ദ്ദേശം നല്‍കി.
Read More » -
Crime
ഒന്‍പതു വയസുകാരിയെ പെട്ടിക്കുള്ളിലാക്കി അടച്ചുപൂട്ടി രണ്ടാനമ്മ
ലഖ്‌നൗ: ഒന്‍പത് വയസ്സുകാരിയെ പെട്ടിക്കുള്ളിലാക്കി പൂട്ടിയ സംഭവത്തില്‍ രണ്ടാനമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണു സംഭവം. കൊലപാതകശ്രമത്തിനാണു പ്രതി ശില്‍പിക്കെതിരേ കേസെടുത്തത്. പ്രതി ഗര്‍ഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഒന്‍പത് വയസ്സുകാരി രാധികയെ കാണാതായത്. മകളെ കാണത്തതിനെ തുടര്‍ന്ന് അച്ഛന്‍ സോനു ശര്‍മ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളിലെ പെട്ടിക്കുള്ളില്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്നു കുട്ടിയോടു സംസാരിച്ചപ്പോഴാണ് രണ്ടാനമ്മ പെട്ടിക്കുള്ളിലാക്കി അടച്ചതാണെന്ന വിവരം പുറത്തറിഞ്ഞത്. സോനു ശര്‍മയുടെ ആദ്യ വിവാഹത്തിലെ മകളാണ് രാധിക. ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം സോനു, ശില്‍പിയെ വിവാഹം കഴിച്ചു. ഇവര്‍ക്കൊപ്പമാണു രാധിക താമസിച്ചിരുന്നത്.
Read More » -
Kerala
പാലക്കാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വീണ്ടും തർക്കവും പ്രതിഷേധവും; വിധി നിർണയത്തിനെതിരെ അധ്യാപകരും രക്ഷാകർത്താക്കളും, പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി
പാലക്കാട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധി നിർണയത്തെ ചൊല്ലി വീണ്ടും തർക്കവും പ്രതിഷേധവും. അധ്യാപകരും രക്ഷാകർത്താക്കളുമാണ് വിധിയിൽ പ്രതിഷേധിച്ചത്. പിന്നാലെ അധ്യാപകരെയും രക്ഷിതാക്കളെയും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഭരതനാട്യം ഹൈസ്കൂൾ ഫലത്തെ ചൊല്ലിയാണ് തർക്കം. പരാതി പറയാനെത്തിയ അധ്യാപകരെയും രക്ഷിതാക്കളെയും സംഘാടകർ കയ്യറ്റം ചെയ്തെന്നുമാണ് പരാതി. കലോത്സവത്തിനിടെ മത്സരങ്ങളുടെ ഫലത്തെ ചൊല്ലി നേരത്തെയും സംഘർഷം ഉണ്ടായിരുന്നു. വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ ഫലമാണ് സംഘർഷത്തിന് ഇടയാക്കിയത്. ഈ മത്സരങ്ങളുടെ വിധികർത്താക്കൾക്കളെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ മത്സരാർത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തടഞ്ഞ് വെയ്ക്കുകയായിരുന്നു. വിധികർത്താക്കൾക്ക് യോഗ്യതയില്ലെന്നും മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിധിനിർണ്ണയം നടത്തിയതെന്നും ആരോപിച്ചാണ് രക്ഷിതാക്കൾ വിധികർത്താക്കളെ തടഞ്ഞ് വച്ചത്. പിന്നീട് വേദിയുടെ ചുമതലയുളള അധ്യാപകരെത്തിയാണ് വിധികർത്താക്കളെ മോചിപ്പിച്ച് സംഘർഷത്തിന് അയവ് വരുത്തിയത്. വട്ടപ്പാട്ട് വിധിനിർണ്ണയത്തിനെത്തിയ അധ്യാപകർക്ക് വിധിനിർണ്ണയത്തിനുളള യോഗ്യത ഇല്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്. പുലർച്ചെ 1.30 ന് മത്സരം അവസാനിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ചേർന്ന് വിധികർത്താക്കളുടെ വാഹനം തടയുകയായിരുന്നു.…
Read More » -
India
ശത്രുഡ്രോണുകള്‍ നശിപ്പിക്കാന്‍ ‘അര്‍ജുന്‍’; പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പരുന്തുകള്‍ക്ക് പരിശീലനം നല്‍കുന്നു. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിലൂടെ പരിശീലനം നേടിയ അര്‍ജുന്‍ എന്ന പരുന്ത് ഡ്രോണുകളെ തകര്‍ത്തു. പ്രതിവര്‍ഷം ഇന്ത്യയും യു.എസും സംയുക്തമായി നടത്തുന്ന പരിശീലനത്തിലാണ് പരുന്തുകളുടെ മികവ് പ്രകടമായത്. പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസം ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടെ പരുന്തിന്റെ പ്രകടനത്തിന്റെ പ്രദര്‍ശനവുമുണ്ടായിരുന്നു. ഡ്രോണിന്റെ സ്ഥാനം കണ്ടെത്തി അതിനെ വായുവില്‍ വെച്ചുതന്നെ നശിപ്പിക്കുകയാണ് പരുന്തുകളുടെ ജോലി. പരുന്ത് മാത്രമല്ല ഡ്രോണുകളെ നശിപ്പിക്കാന്‍ നായകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. പാകിസ്താനില്‍ നിന്നും മറ്റും എത്തുന്ന ഡ്രോണുകളുടെ ലൊക്കേഷന്‍ കണ്ടെത്തി നശിപ്പിക്കാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഡ്രോണുകളുടെ ശബ്ദം കേട്ട് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നായ്്ക്കള്‍ ചെയ്യുന്നത്.
Read More » -
Crime
പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി വാട്ട്‌സ്ആപ്പിൽ ഷെയർ; സഹപാഠികളായ അഞ്ച് ആൺകുട്ടികൾ കസ്റ്റഡിയിൽ
ഹൈദരാബാദ്: ഹൈദരാബാദിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് അഞ്ച് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 9, 10 ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ. സഹപാഠികളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം റെക്കോർഡ് ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ആൺകുട്ടികളും അതിജീവിതയും സുഹൃത്തുക്കളാണെന്നും പൊലീസ് അറിയിച്ചു. ഓഗസ്റ്റിലാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ ഇല്ലാതിരുന്നപ്പോൾ വീട്ടിൽവച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നടന്നതൊക്കെ റെക്കോർഡു ചെയ്യുകയും ചെയ്‌തു, 10 ദിവസത്തിന് ശേഷം പ്രതികളിലൊരാൾ മറ്റൊരു ആൺകുട്ടിയുമായി എത്തി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. വീഡിയോ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്തതോടെയാണ് പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് ഹയത്‌നഗർ പൊലീസ് സ്‌റ്റേഷനിലെത്തി ആൺകുട്ടികൾക്കെതിരെ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമം, ഐടി ആക്‌ട് എന്നിവ പ്രകാരം കേസെടുത്തതായും അന്വേഷണത്തിനിടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. തുടർനടപടികൾക്കായി കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും പൊലീസ് പറഞ്ഞു.
Read More » -
Crime
ബംഗളുരുവില്‍ ബെക്ക് ടാക്‌സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി
ബംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി. കേസില്‍ 2 യുവാക്കളും യുവതിയും അറസ്റ്റിലായി. റാപ്പിഡോ ബൈക്ക് ടാക്‌സി ഡ്രൈവറായ അറാഫത്ത് (22), സുഹൃത്ത് ഷഹാബുദ്ദീന്‍ (23), അറാഫത്തിന്റെ 22 വയസ്സുള്ള കൂട്ടുകാരി എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23 വയസ്സുള്ള യുവതി ബിടിഎം ലേഔട്ടില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിക്കു സമീപം നീലാദ്രിനഗറിലേക്ക് വെള്ളിയാഴ്ച രാത്രി ബൈക്ക് ടാക്‌സി വിളിക്കുകയായിരുന്നു. യുവതി മദ്യലഹരിയിലാണെന്നു മനസ്സിലാക്കിയ അറാഫത്ത് ഇവരെ ബൈക്കില്‍ കൂട്ടുകാരിയുടെ മുറിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് ഷഹാബുദ്ദീനെ കൂടി വിളിച്ചുവരുത്തി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. അറാഫത്തിന്റെ കൂട്ടുകാരിയും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നു. യുവതിയെ കാണാതായതോടെ നീലാദ്രിനഗറിലെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ ഇവരെ അവശനിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കേരളത്തില്‍ പരിചയമുള്ള േെപാലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. കേരള പോലീസ് നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ബംഗളൂരു പോലീസ് 3 സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. റാപ്പിഡോ…
Read More » -
Kerala
ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ വനിതാ ചെയര്‍ പേഴ്സണ്‍; ചരിത്രമെഴുതി എസ്.എഫ്.ഐ
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 130 കോളജുകളില്‍ 116 ഇടത്ത് എസ്എഫ്ഐ യൂണിയന്‍ സ്വന്തമാക്കി. കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളജുകളില്‍ 40 ഇടത്തും, ഇടുക്കിയില്‍ 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ്എഫ്ഐ വിജയിച്ചു.ചങ്ങനാശ്ശേരി എസ്ബി കോളജിന്റെ നൂറുവര്‍ഷ ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥി ചെയര്‍ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. സി.എച്ച് അര്‍ച്ചന ആണ് ചെയര്‍ പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളജ്, സെന്റ് സേവിയേഴ്സ് കൊതവറ, തലയോലപ്പറമ്പ് ഡിബി കോളജ്, വിശ്വഭാരതി കോളജ്, കീഴൂര്‍ ഡിബി കോളജ്, ഐഎച്ച്ആര്‍ഡി ഞീഴൂര്‍, ദേവമാത കോളജ്, സിഎസ്ഐ ലോ കോളജ്, എസ്ടിഎസ് പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പന്‍ കോളജ്, എസ്എംവി കോളജ്, ഐസിജെ പുല്ലരിക്കുന്ന്, സെന്റ് തോമസ് പാലാ, സെന്റ്…
Read More » -
Kerala
ആങ്ങമൂഴിയില്‍ കാടുവെട്ടാന്‍ പോയ തൊഴിലാളികളെ കടുവ ആക്രമിച്ചു
പത്തനംതിട്ട: സീതത്തോട് കോട്ടണ്‍പാറയില്‍ തൊഴിലാളികളെകടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളുടെ കാലിനും അടിവയറിനും സാരമായി പരുക്കേറ്റു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പതിനെട്ട് പേരുടെ സംഘമാണ് ആങ്ങമൂഴിയില്‍ ശബരിഗിരി പള്ളം വൈദ്യുതി ലൈനിനു താഴെ കാടുവെട്ടാന്‍ പോയത്. ഇതിനിടെ കടുവ അനുകുമാറിനെ ആക്രമിക്കുകയായിരുന്നു. മൂന്നുതവണയാണ് അനുകുമാറിനെ കടുവ ആക്രമിച്ചത്. ഇയാളുടെ നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി. കയ്യിലുണ്ടായിരുന്ന പുല്ലുവെട്ടിയന്ത്രമാണ് അനുകുമാറിന് രക്ഷയായത്. കടുവ ഇയാളെ കടിച്ചുവലിച്ച് കുറച്ചുദൂരം പോയിരുന്നു. പിന്നാലെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെത്തി ബഹളംവച്ചതോടെ കടുവ ഓടിമറഞ്ഞു. കാലിനു സാരമായി പരുക്കേറ്റ അനുകുമാറിനെ സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
India
കോണ്‍ഗ്രസ് റാലിയിലേക്ക് ഇടിച്ചുകയറി കാള; ബി.ജെ.പിയെ പഴിച്ച് ഗെലോട്ട്
അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിലേക്ക് കാള ഇടിച്ചുകയറി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് റാലിയെ അഭിസംബോധന ചെയ്യവെയാണ് സംഭവം. ജനക്കൂട്ടത്തിനിടയിലേക്കു തലങ്ങുംവിലങ്ങും കാള ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജനക്കൂട്ടത്തോടു ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ച ഗെലോട്ട്, കാളയെ ജനക്കൂട്ടത്തിനിടയിലേക്ക് അയച്ചത് ബി.ജെ.പിയാണെന്നു കുറ്റപ്പെടുത്തി. ”ഇത് ബി.ജെ.പിയുടെ ഗൂഢാലോചനയാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ തടസപ്പെടുത്താന്‍ അവര്‍ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കുന്നു” അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ 182 സീറ്റുകളിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിനായി ഇന്നലെ പ്രരസ്യപ്രചാരണം അവസാനിച്ചു. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍. ഭരണകക്ഷിയായ ബി.ജെ.പിക്ക് പുറമേ കോണ്‍ഗ്രസും എ.എ.പിയുമാണ് പ്രധാനമായി മത്സര രംഗത്തുള്ളത്.
Read More » -
Crime
യുവതിയെയും മകളെയും കാണാതായത് കൊലപാതകം; തെളിഞ്ഞത് പതിനൊന്ന് വര്‍ഷത്തിന് ശേഷം
തിരുവനന്തപുരം: പൂവച്ചലില്‍ നിന്ന് പതിനൊന്നുവര്‍ഷം മുമ്പ് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞു. പൂവച്ചല്‍ സ്വദേശി ദിവ്യയെയും ഒന്നര വയസ്സുകാരിയായ മകള്‍ ഗൗരിയെയും കാമുകന്‍ മാഹീന്‍കണ്ണ് കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. 2011 ഓഗസ്റ്റ് 11 നാണ് വിദ്യ എന്ന് വിളിക്കുന്ന ദിവ്യയെയും മകളെയും കാണാതാകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. ദിവ്യ കാമുകന്‍ മാഹിന്‍കണ്ണിനൊപ്പം ഊരൂട്ടമ്പലത്തിലായിരുന്നു താമസം. എന്നാല്‍, വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ദിവ്യയുടെ കുടുംബത്തിന്റെ ആവശ്യം മാഹിന്‍കണ്ണ് സമ്മതിച്ചില്ല. ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി. കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ മാതാവ് പലപ്പോഴായി പോലീസിനെ സമീപിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തിരുവനന്തപുരം റൂറല്‍ എസ്.പി: ഡി ശില്‍പ, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മാഹിന്‍ കണ്ണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ദിവ്യയെയും മകളെയും തമിഴ്നാട്ടില്‍ എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍…
Read More »