Month: November 2022

  • LIFE

    മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു

    മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആർആർആർ എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ്  അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. പി.ആർ.ഒ ആതിര ദിൽജിത്ത്. രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് രാം ചരണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം…

    Read More »
  • LIFE

    ഹിഗ്വിറ്റ എന്ന ടൈറ്റിലിൽ സിനിമ; തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരം: എൻ.എസ്. മാധവൻ

    സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അവസരത്തിൽ സിനിമയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. ‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’, എന്നാണ് എൻ.എസ് മാധവൻറെ ട്വീറ്റ്. Malayalam cinema has always loved and…

    Read More »
  • LIFE

    ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയ ‘റോഷാക്ക്’ മേക്കിം​ഗ് വീഡിയോ പുറത്ത്

    മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥപറച്ചിലുമായി എത്തി പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ലൂക്ക് ആന്റണി ആയി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് നടന്റെ കരി‌യറിലെ മറ്റൊരു നാഴിക കല്ലായി മാറി. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന റോഷാക്കിൽ അഭിനയിക്കുകയും ഒപ്പം നിർമ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അമേരിക്കൻ സിനിമാ സംവിധായകൻ മാർട്ടിൻ സ്കോർസെസിന്റെ വരികൾ ഉദ്ധരിച്ച് കൊണ്ടാണ് മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മുഴുനീളെ വീഡിയോയിൽ കാണാൻ സാധിക്കുക. വൈറ്റ് റൂം ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഓഡിയൻസിനെ എൻഗേജ് ചെയ്യിക്കുന്നത് ഭയങ്കര സംഭവമാണെന്നും നടൻ പറയുന്നുണ്ട്. ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ലൂക്ക്…

    Read More »
  • Business

    കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കും; കർശന നടപടിയുമായി ട്രായ്

    അനാവശ്യഫോൺവിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി)സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് നിയന്ത്രിക്കുന്നത്. അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷനിൽ (യുസിസി) നിന്നുള്ള സ്പാം മെസെജുകളും കോളുകളും സംബന്ധിച്ച് ആളുകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്. ഇതിനെ തുടർന്നാണ് ടെലികോം റെഗുലേറ്ററിയുടെ പുതിയ തീരുമാനം. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് തട്ടിപ്പ് തടയാൻ ട്രായ് കർമ്മപദ്ധതി രൂപികരിക്കുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് അടുത്തിടെ നടത്തിയ…

    Read More »
  • Crime

    സർവർ ഹാക്കിംഗ്: വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് എയിംസ്

    ദില്ലി: എയിംസ് സർവർ ഹാക്കിംഗിൽ പുറത്തുവരുന്നത് ആശ്വാസ വാർത്ത. കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് എയിംസ് വൃത്തങ്ങൾ അറിയിച്ചു. ആശുപത്രി സേവനങ്ങൾ മാന്വൽ രീതിയിൽ കുറച്ച് ദിവസം കൂടി തുടരുമെന്നും സൈബർ സുരക്ഷക്കായി നടപടികൾ സ്വീകരിച്ചുവെന്നും എയിംസ് വ്യക്തമാക്കി. ഹാക്കിംഗിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഡ്മിഷൻ, പരിശോധന റിപ്പോർട്ട് തയ്യാറാക്കൽ, ബില്ലിംഗ് നടപടികൾ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. മാന്വൽ രീതിയിൽ ഈ പ്രവർത്തനങ്ങൾ നടത്തുന്നത് ഫലപ്രദമാകുന്നില്ലെന്നാണ് രോഗികളും, കൂട്ടിരിപ്പുകാരും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയോളമായി. നാല് കോടിയോളം വരുന്ന ദില്ലി എയിംസിലെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന ഭീതിക്കിടെയാണ് കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ദില്ലി എയിംസ് ആശുപത്രിയുടെ സർവറിലുണ്ട്. വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും…

    Read More »
  • NEWS

    ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇയില്‍ രണ്ടായിരം തടവുകാര്‍ക്ക് മോചനം

    അബുദാബി: യു.എ.ഇയുടെ ദേശീയ ദിനത്തിന് മുന്നോടിയായി രാജ്യത്തെ നിരവധി തടവുകാരെ മോചിപ്പിക്കാനായി ഉത്തരവ്. 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. മോചിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭവനകള്‍ നല്‍കാനും അവസരം നല്‍കാനാണ് നടപടി. ഇതിനായി മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാദ്ധ്യതയും പരിഹരിച്ച് നല്‍കും. അതേസമയം, ഷാര്‍ജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റസില്‍ നിന്നുള്ള 333 തടവുകാരുടെ മോചനത്തിനായി ഉത്തരവിട്ടു. കൂടാതെ ഫുജൈറയില്‍ നിന്നും 153 തടവുകാരെയും ദുബായില്‍ നിന്നും 1040 തടവുകാരെയും അജ്മാനില്‍ നിന്ന് 11 തടവുകാരെയും മോചിപ്പിക്കാനായി അതാത് പ്രവിശ്യകളുടെ ഭരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  

    Read More »
  • Crime

    കുടുംബ സുഹൃത്തിനെ ബലാത്സംഗം ചെയ്തു: എറണാകുളം കൺട്രോൾ റൂം സിഐക്ക് എതിരെ കേസ്

    കൊച്ചി: എറണാകുളം കൺട്രോൾ റൂം സിഐ എ വി സൈജുവിനെതിരെ വീണ്ടും പീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗീകമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെംഗീകമായി പിഡിപ്പിച്ചെന്നാണ് പരാതി. ഇന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അതേസമയം പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സിഐ സൈജുവിന്‍റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്. അന്നും പരാതിക്കാരിക്കതിരെ സൈജുവിന്‍റെ ഭാര്യ കേസുമായി എത്തിയിരുന്നു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക്…

    Read More »
  • Crime

    കരാറുകാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം: 4 പേര്‍ പിടിയില്‍

    കൊല്ലം: കരാറുകാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 4 പേര്‍ പിടിയില്‍. കിളികൊല്ലൂര്‍ സ്വദേശി ഷെഫീക്കിനെ (31) തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ പാരിപ്പള്ളി എഴിപ്പുറം നിര്‍മാല്യത്തില്‍ രഞ്ജിത്ത് (40), ശക്തികുളങ്ങര കുറമള തോപ്പ് പീറ്റര്‍ ഡേയ്ലില്‍ ജോസ് (53), രാമന്‍കുളങ്ങര മതേതര നഗര്‍ കരിശയ്യം വീട്ടില്‍ ഫൈസല്‍ (28), നീണ്ടകര അമ്പിളി ജംക്ഷന്‍ ഫാത്തിമ ഭവനില്‍ ആല്‍ബര്‍ട്ട് (40) എന്നിവരാണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണു സംഭവം. വീടുകളുടെ നിര്‍മാണം കരാര്‍ എടുത്തു ചെയ്യുന്ന ഷെഫീക്കിനെ വീട് നിര്‍മിക്കാനുള്ള സ്ഥലം കാട്ടി നല്‍കാമെന്ന വ്യാജേനെ ജോസ് നീണ്ടകരയിലേക്കു വിളിച്ചു വരുത്തി. കാറില്‍ എത്തിയ ഷെഫീക്കിനെയും കൂട്ടി ശക്തികുളങ്ങരയിലെ ആല്‍ബര്‍ട്ടിന്റെ വീട്ടില്‍ എത്തി. തുടര്‍ന്നാണു, മറ്റു പ്രതികളും കൂടി ചേര്‍ന്ന് ഇയാളെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്. രഞ്ജിത്തും ഷെഫീക്കിന്റെ പിതാവും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറയുന്നു. വാഹനത്തിന്റെ താക്കോലും ഫോണും വാങ്ങിയ…

    Read More »
  • Crime

    മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ക്ക് ക്രൂരപീഡനം: പിതാവിന് 107 വര്‍ഷം കഠിന തടവ്

    പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന മകളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ പിതാവിന് 107 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് കുമ്പഴ സ്വദേശിയെയാണ് (45) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 5 വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കേസ് പരിഗണിച്ച ജഡ്ജി ജയകുമാര്‍ ജോണ്‍ വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം 107 വര്‍ഷം കഠിന തടവാണ് വിധിച്ചതെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഇതനുസരിച്ച് ശിക്ഷാകാലാവധി 67 വര്‍ഷമായിരിക്കും. 2020 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പിതാവിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് അമ്മ വേര്‍പിരിഞ്ഞാണ് താമസം. പെണ്‍കുട്ടി അതിനിഷ്ഠൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പീഡനത്തെ തുടര്‍ന്ന് അയല്‍വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി അടുത്തദിവസം സ്‌കൂളിലെത്തി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍…

    Read More »
  • India

    രാജസ്ഥാൻ കോൺഗ്രസ് പൊട്ടിത്തെറിയിൽ നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തുന്നത് വിലക്കി എഐസിസി

    ദില്ലി: കോൺഗ്രസ് പൊട്ടിത്തെറിയിൽ രാജസ്ഥാനിൽ നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തുന്നത് വിലക്കി എ ഐ സി സി. മുഖ്യമന്ത്രി അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ എ ഐ സി സി നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും നേതാക്കൾക്ക് നിർദ്ദേശം നൽകി. അടുത്ത 4 മുതൽ 21 വരെയാണ് ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാൻ പര്യടനം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ യാത്ര തടയുമെന്ന് ഗുർ ജർ വിഭാഗമടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വെടിനിര്‍ത്തലിനുള്ള എഐസിസിയുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും അം​ഗീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ താനും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ സ്വത്താണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്ര വിജയമാക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂല അന്തരീക്ഷമാണെന്നും ഗെലോട്ട് അവകാശപ്പെട്ടു. യാത്രയെ പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേല്‍ക്കുമെന്ന് സച്ചിന്‍…

    Read More »
Back to top button
error: