Month: November 2022
-
LIFE
പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ സൂര്യയുടെ ഹിറ്റ് ചിത്രം ‘ജയ് ഭീമി’ന് രണ്ടാം ഭാഗം വരുന്നൂ
സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ്. പ്രമേയത്തിന്റെ കരുത്തായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സുര്യ തന്നെയാണ് ചിത്രം 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ‘ജയ് ഭീം’ നിര്‍മിച്ചത്. ‘ജയ് ഭീം’ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടങ്ങിയെന്നുമാണ് നിര്‍മാണ പങ്കാളിയായ രാജശേഖര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജശേഖര്‍. ത സെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത ‘ജയ് ഭീം’ ചലച്ചിത്ര മേളയില്‍ ഇന്ത്യൻ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ജയ് ഭീമി’ന് എല്ലായിടത്തു നിന്നും ലഭിച്ച സ്വീകര്യതയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ത സെ ജ്ഞാനവേല്‍ പറഞ്ഞു. മലയാളി താരങ്ങളായ ലിജോമോള്‍ ജോസും രജിഷ വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ‘ജയ് ഭീം’…
Read More » -
LIFE
‘സണ്ട വീരച്ചി…’ ഐശ്വര്യ ലക്ഷ്‍മി ചിത്രം ‘ഗാട്ട കുസ്‍തി’, ഗാനം പുറത്ത്
വിഷ്‍ണു വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്‍തി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗാട്ട കുസ്‍തി’യെന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു. തെലുങ്കിൽ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാർഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിലെത്തുക. വിഷ്‍ണു വിശാൽ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആർ’ ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിവി സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിക്കുന്നത്. അശ്വത്…
Read More » -
LIFE
നേതാവും ഗൺമാനുമായി സുരാജും ധ്യാനും: ‘ഹിഗ്വിറ്റ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും ഹേമന്ത് ജി നായരാണ്. ‘ഹിഗ്വിറ്റ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്പോർട്‍സ് ക്വാട്ടയിൽ കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗൺമാനായി നിയമനം ലഭിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തികച്ചും രസാകരവും ഒപ്പം സമകാലീനമായ സംഭവങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ബോബി തര്യൻ – സജിത് അമ്മ എന്നിവര്‍ സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ ഗൺമാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു. ഫാസിൽ നാസർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത്…
Read More » -
LIFE
മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘ഗാട്ട കുസ്‍തി’ നെറ്റ്‍ഫ്ലിക്സിന്
വിഷ്‍ണു വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്‍തി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗാട്ട കുസ്‍തി’യെന്ന ചിത്രത്തിന്റെ ഒടിടി പാർടണറെ പ്രഖ്യാപിച്ചു. തെലുങ്കിൽ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’ തിയറ്റർ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാർഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിലെത്തുക. https://twitter.com/rameshlaus/status/1596875457932431361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1596875457932431361%7Ctwgr%5E94212362f4bcd2ca895affdce11f3caa8fac8d17%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1596875457932431361%3Fref_src%3Dtwsrc5Etfw വിഷ്‍ണു വിശാൽ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആർ’ ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിവി സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം…
Read More » -
LIFE
ഫെയ്സ്ബുക്കിൽ തരംഗമായി ജഗതിയുടെ പാട്ട്…. മകൾ പാർവതിക്കൊപ്പം പാട്ട് പാടുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർ
മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാർ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മകൾക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. ജഗതിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടിൽ തന്നെയാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം മകൾ പാർവതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് പാർവതിയും ജഗതി ശ്രീകുമാർ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാർവതിയും മകൾക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയിൽ കാണുന്നത്. ജഗതിയുടെ ശബ്‍ദം കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. അടുത്തിടെ ‘സിബിഐ’ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങൾ കാരണം ജഗതിക്ക് വർഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ചില സിനിമകളിൽ ജഗതി അഭിനയിച്ചുതുടങ്ങി. സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ‘സിബിഐ’ പുതിയ ചിത്രത്തിൽ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും…
Read More » -
LIFE
‘പടവെട്ട്’ ഒടിടിയിലും പടവെട്ടി പ്രേക്ഷകമനം കവർന്നു; കണ്ടന്റിന് നൂറിൽ നൂറ് മാർക്ക്
നിവിൻ പോളി നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘പടവെട്ട്’. രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്ന ചിത്രം നെറ്റ്‍ഫ്ലിക്സിൽ ലഭ്യമാണ് ഇപ്പോൾ. വലിയ തുകയ്‍ക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് വാങ്ങിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ‘പടവെട്ടി’ന് തിയറ്ററിൽ മാത്രമല്ല ഒടിടിയിലും മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ‘പടവെട്ടി’ന്റെ കണ്ടന്റിന് നൂറിൽ നൂറ് മാർക്ക് കൊടുക്കണമെന്നാണ് ചിത്രം കണ്ടവർ പറയുന്നത്. കാമ്പുള്ള കണ്ടന്റ് ഇത്ര മികവോടെ സ്‍ക്രീനിൽ അടുത്തിടെ വന്നിട്ടില്ല. സംഗീതവും കാഴ്‍ചക്കാരനിലേക്ക് ചിത്രത്തെ ചേർത്തുനിർത്തുന്ന തരത്തിലുള്ളതാണ്. ആദ്യ സംവിധാന സംരഭത്തിൽ തന്നെ ലിജു കൃഷ്‍ണ ഗംഭീര മേയ്‍ക്കിംഗാണ് നടത്തിയിരിക്കുന്നത് എന്നൊക്കെയാണ് ഒടിടിയിൽ ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ. ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്. ‘മാലൂർ’ എന്ന ഗ്രാമത്തിലെ കർഷക…
Read More » -
LIFE
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; അതങ്ങ് ഉറപ്പിച്ചു….. അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ റിലീസ് ഡിസംബർ ഒന്നിന്
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡി’നായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ‘പ്രേമ’ത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ ഡിസംബർ ഒന്നിനാണ് തിയറ്ററിൽ റിലീസ് ചെയ്യുക. ‘ഗോൾഡ്’ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവച്ചിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവിൽ പ്രദർശനത്തിന് തയ്യാറായിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. അൽഫോൺസ് പുത്രന്റെ ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 165 മിനിട്ടാണ് ചിത്രത്തിന്റ ദൈർഘ്യം. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ‘ഗോൾഡ്’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുമ്പോൾ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. https://twitter.com/PrithviOfficial/status/1597157853735051264?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1597157853735051264%7Ctwgr%5Ec8cfa52ab054835bfece6ab0c96c7aff0c44b3a7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrithviOfficial%2Fstatus%2F1597157853735051264%3Fref_src%3Dtwsrc5Etfw അജ്‍മൽ അമീർ, കൃഷ്‍ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേർന്നാണ് നിർമ്മാണം. പൃഥ്വിരാജ്…
Read More » -
LIFE
മലയാളികളുടെ പ്രിയപ്പെട്ട ആ ‘രാജ്യസ്നേഹി’ സ്വതന്ത്ര സംവിധായകനാകുന്നു… രാജേഷ് മാധവന്റെ ചിത്രം ‘പെണ്ണും പൊറാട്ടും’ പോസ്റ്റർ എത്തി
മലയാളത്തിലെ പുതുമുഖ നടന്മാരിൽ ആരാധകർ ഏറെയുള്ള താരങ്ങളിൽ ഒരാളാണ് രാജേഷ് മാധവൻ. ‘ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിലെ പ്രകടനത്തോടെ ആരാധകരുടെ പ്രിയം കൂടിയിരുന്നു. അതിന് പിന്നാലെ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോളിതാ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രഖ്യാപനം നടത്തി രാജേഷ് മാധവൻ തന്നെ രംഗത്തെത്തിയിരിക്കുയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പോസ്റ്ററടക്കം പുറത്തുവിട്ട രാജേഷ് ചിത്രീകരണം ഉടൻ തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിൻറെ പേര്. എസ് ടി കെ ഫ്രെയ്ംസിൻറെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമ്മിക്കുക. എല്ലാരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികൾക്കു നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിൻറെ വിവരങ്ങൾ രാജേഷ് മാധവൻ പുറത്തുവിട്ടത്. ഒരു വീടിന്റെ ചുമരും ജനലിലൂടെ കാണുന്ന പെൺകുട്ടിയുടെ രൂപവുമാണ് പോസ്റ്ററിലുള്ളത്. പരസ്പരം കയർത്ത് സംസാരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നവരെന്ന് തോന്നിപ്പിക്കുന്ന ചിലരുടെ നിഴലുകളും പോസ്റ്ററിലുണ്ട്. സർക്കാസനം എന്നും…
Read More » -
Crime
കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസ്; മൂന്ന് പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികൾ അറസ്റ്റിൽ. പഴയകുന്നുമ്മേൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ (20), കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ ശ്രീക്കുട്ടൻ (22) , കിളിമാനൂർ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനിൽ മകൻ ഹരിഹരൻ (22) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ ഇരട്ടച്ചിറ എന്ന സ്ഥലത്ത് ‘നമ്മുടെ കട തട്ടുകട’ എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി മദ്യപിച്ച് എത്തിയ ഇവര്‍ ബഹളമുണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത ഹോട്ടൽ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കടയിലെ സാധനങ്ങള്‍ക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു, ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ ആക്രമണത്തിൽ കട ഉടമയായ കിളിമാനൂർ പോങ്ങനാട് വിനിത ഭവനിൽ വിനോദ് (49) നും രണ്ട് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കേറ്റു.തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്‍റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ്…
Read More »
