CrimeNEWS

ഒന്‍പതു വയസുകാരിയെ പെട്ടിക്കുള്ളിലാക്കി അടച്ചുപൂട്ടി രണ്ടാനമ്മ

ലഖ്‌നൗ: ഒന്‍പത് വയസ്സുകാരിയെ പെട്ടിക്കുള്ളിലാക്കി പൂട്ടിയ സംഭവത്തില്‍ രണ്ടാനമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണു സംഭവം. കൊലപാതകശ്രമത്തിനാണു പ്രതി ശില്‍പിക്കെതിരേ കേസെടുത്തത്. പ്രതി ഗര്‍ഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് ഒന്‍പത് വയസ്സുകാരി രാധികയെ കാണാതായത്. മകളെ കാണത്തതിനെ തുടര്‍ന്ന് അച്ഛന്‍ സോനു ശര്‍മ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളിലെ പെട്ടിക്കുള്ളില്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി.

തുടര്‍ന്നു കുട്ടിയോടു സംസാരിച്ചപ്പോഴാണ് രണ്ടാനമ്മ പെട്ടിക്കുള്ളിലാക്കി അടച്ചതാണെന്ന വിവരം പുറത്തറിഞ്ഞത്. സോനു ശര്‍മയുടെ ആദ്യ വിവാഹത്തിലെ മകളാണ് രാധിക. ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം സോനു, ശില്‍പിയെ വിവാഹം കഴിച്ചു. ഇവര്‍ക്കൊപ്പമാണു രാധിക താമസിച്ചിരുന്നത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: