കൊച്ചി: അരൂര്‍ ചന്തിരൂരില്‍ മദ്യലഹരിയില്‍ അതിഥി തൊഴിലാളികളുടെ ഏറ്റുമുട്ടലില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ അസം സ്വദേശി ബിശ്വജിത്ത് ഭുയാന്‍ (27) മരിച്ചു. അസം സ്വദേശി സുനീശ്വര്‍ സൈക്കിയ (23) യെ അരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഐസ് പ്ലാന്റിലെ ജീവനക്കാരാണ് ഇരുവരും. ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു ഏറ്റുമുട്ടല്‍. പട്ടിക കൊണ്ട് ബിശ്വജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്കുപിന്നില്‍ ആഴത്തില്‍ മുറിവേറ്റ ബിശ്വജിത്തിനെ ആദ്യം കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി ബിശ്വജിത്തിനൊപ്പമുണ്ടായിരുന്ന സുനീശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബിശ്വജിത്തിനെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോേളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴിനാണ് മരിച്ചത്.