IndiaNEWS

ബസ് നിര്‍ത്തിക്കാന്‍ മൂന്നു വയസുകാരനെ ബസിനു മുന്നിലേക്ക് എറിഞ്ഞ് പിതാവ് 

ഗുഡ്ഗാവ്: ബസ് നിര്‍ത്തിക്കാന്‍ മൂന്നു വയസുകാരനെ ബസിനു മുന്നിലേക്ക് എറിഞ്ഞ് പിതാവ്.ഹരിയാനയിലെ നര്‍നൗളിലാണ് സംഭവം.

ബാലഹ കലന്‍ ഗ്രാമത്തിലെ താമസക്കാരനായ സുരേന്ദ്ര സിംഗാണ് സ്വന്തം മകനെ ബസിനു മുന്നിലേക്ക് എറിഞ്ഞത്.

നാര്‍നോള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വൈകുന്നേരം 6.30 ന് ജുന്‍ജുനുവിലേക്ക് പോകുകയായിരുന്നു ബസ്. കുട്ടിയുമായി ബസ് സ്റ്റോപ്പില്‍ എത്തിയതായിരുന്നു സുരേന്ദ്രസിംഗ് .എന്നാല്‍ ബസ് തന്റെ മുന്നില്‍ നിര്‍ത്തില്ലെന്ന് തോന്നിയതോടെ കൈയ്യിലിരുന്ന കുഞ്ഞിനെ ബസിനു മുന്നിലെക്ക് എറിയുകയായിരുന്നു. എന്നാല്‍, സമീപത്തെ കടയുടമകള്‍ അലറിവിളിച്ചതോടെ ഡ്രൈവര്‍ പെട്ടെന്ന് ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി.

സംഭവത്തിന് ശേഷം ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി ഇയാളെ കൈകാര്യം ചെയ്തു.പോലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്.പോലീസ് സുരേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന.

കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുത്തശ്ശിക്ക് കൈമാറി.ദിവസങ്ങള്‍ക്ക് മുമ്ബ് ഇയാളെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു.

Back to top button
error: