KeralaNEWS

രാജ്യം കിതയ്ക്കുമ്പോൾ കേരളം മുന്നോട്ട്;കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.07 ശതമാനം

തിരുവനന്തപുരം: കോവിഡ് തകർച്ചയിൽ നിന്ന് കേരള സമ്പദ്ഘടന പുറത്തുകടന്നതായി റിപ്പോർട്ട്.2021-22-ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.07 ശതമാനമാണ്.അതേസമയം ദേശീയ ജിഡിപിയുടെ വളർച്ച 8.7 ശതമാനം മാത്രമാണ്.
 2021-22-ലെ സംസ്ഥാന ജിഡിപി സംബന്ധിച്ച കണക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് & സ്റ്റാറ്റിറ്റിക്സാണ് പുറത്തുവിട്ടത്.
ഏറ്റവും വേഗതയിൽ വളർന്നത് ഹോട്ടൽ മേഖലയാണ്-120 ശതമാനം. 2020-21-ൽ ഈ മേഖല 56 ശതമാനം മൈനസ് ആയിരുന്നു. അതുപോലെ തന്നെ വ്യാപാര മേഖല മൊത്തത്തിൽ എടുത്താൽ 20 ശതമാനം വളർച്ചയുണ്ട്. ടൂറിസം മേഖലയുടെ ഉണർവും ഏറെ സഹായകരമായിട്ടുണ്ട്.
കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന്റെ അടിസ്ഥാനമെന്ത്? 
കേരള സർക്കാർ കിഫ്ബിയിലൂടെയും മറ്റു പശ്ചാത്തലസൗകര്യ നിർമ്മാണത്തിലൂടെയും നടത്തിയ വലിയ നിക്ഷേപമാണ് സമ്പദ്ഘടനയെ കരകയറാൻ സഹായിച്ചത്. കിഫ്ബി പ്രഖ്യാപിക്കപ്പെട്ടത് ഒരു മാന്ദ്യവിരുദ്ധ പാക്കേജ് ആയിട്ടായിരുന്നുവെന്നത് സ്മരണീയമാണ്. ഗൾഫിൽ നിന്നുള്ള തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ പ്രാദേശികമായ മാന്ദ്യം അനിവാര്യമാണെന്നും അതിനെ പ്രതിരോധിക്കുന്നതിനുംകൂടി വേണ്ടിയായിരുന്നു കിഫ്ബി പാക്കേജ്.
2021-22-ൽ 10000 കോടി രൂപയെങ്കിലും കിഫ്ബിയിൽ നിന്ന് ചെലവായിട്ടുണ്ട്. കിഫ്ബി നൽകിയ പണവുംകൂടി ഉൾപ്പെടെ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 25000 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയിട്ടുള്ളത്. ഇതിന്റെ സിംഹപങ്കും 2021-22-ലാണ് വിതരണം ചെയ്തത്.ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപമാണ് കേരള സമ്പദ്ഘടനയെ നിലവിലെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയത്.
ഇതോടെ കേരള സർക്കാർ എടുക്കുന്ന വായ്പയുടെ പലിശ നിരക്ക് സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ താഴ്ന്നതാണെന്നും കേരളം കടക്കെണിയിലേക്കും മറ്റും നീങ്ങുകയാണെന്നുള്ള വിമർസനങ്ങളുടെയും മുനയൊടിഞ്ഞിരിക്കുകയാണ്.
  2021-22-ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 143026 ആണ് (സ്ഥിരവിലയിൽ). അതേസമയം, രാജ്യത്തെ പ്രതിശീർഷ വരുമാനം 91481 രൂപയാണ് (സ്ഥിരവിലയിൽ).  ദേശീയ ശരാശരിയുടെ 50 ശതമാനത്തിനു മുകളിലാണ് കേരളത്തിന്റെ പ്രതിശീർഷൽ വരുമാനം.

Back to top button
error: