KeralaNEWS

തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു

മലപ്പുറം: തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്.
 ഭാരതപ്പുഴയിൽ നിന്നും കക്ക ശേഖരിക്കാൻ പോയ ഒരേ കുടുംബത്തിൽ നിന്നുള്ള ആളുകളാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവിൽ വച്ചാണ് തോണി മറിഞ്ഞത്. അപകടത്തിൽപ്പെട്ട വള്ളത്തിൽ മറ്റ് രണ്ടു പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കായി സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

Back to top button
error: