NEWS

തൃശൂർ മെഡിക്കല്‍ കോളജിൽ റെപ്രസന്‍റേറ്റിവുമാര്‍ 2000 രൂപയുടെ പാസെടുത്ത് വേണം പ്രവേശിക്കാൻ: വീണ്ടും വിവാദം

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും വിവാദ ഭരണപരിഷ്കാര നടപടി.

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരെ കാണാനെത്തുന്ന മെഡിക്കല്‍ റെപ്രസന്‍റേറ്റിവുമാര്‍ 2000 രൂപയുടെ പാസെടുത്ത് വേണം പ്രവേശിക്കാന്‍. പാസിന് ഒരുവര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക.

മെഡിക്കല്‍ റെപ്രസന്‍റേറ്റിവുമാരെ നേരിട്ട് വിളിച്ച്‌ സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. പാസ് ഇല്ലാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു.

Signature-ad

താല്‍ക്കാലികമായി ഈ മാസം സൗജന്യപാസ് അനുവദിക്കാമെന്നും എന്നാല്‍, ഡിസംബര്‍ മുതല്‍ പണം നല്‍കി പാസ് എടുക്കണമെന്നുമാണ് നിര്‍ദേശം. 2000 രൂപ ഈടാക്കുന്ന പാസിന് ഈ വര്‍ഷം ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ കാലാവധി നല്‍കും എന്നുമാണ് അറിയിച്ചിരിക്കുന്നത്.

 

 

നേരത്തേ, പത്രവിതരണം വിലക്കിയതടക്കം വിവാദ തീരുമാനങ്ങളെടുത്തത് തിരുത്തേണ്ടി വന്നതിന് പിന്നാലെയാണ് മെഡിക്കല്‍ റെപ്രസന്‍റേറ്റിവുമാര്‍ക്ക് പാസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം.

Back to top button
error: