NEWS

യു.പിയില്‍ വീണ്ടും ദുരഭിമാനക്കൊല; പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു

ലക്നൗ:യു.പിയിലെ ഗോണ്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു.
കൊലപാതകത്തിനു ശേഷം കത്റ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി യുവാവ് കീഴടങ്ങുകയും ചെയ്തു. മറ്റൊരു സമുദായത്തില്‍പെട്ട യുവാവുമായി 16കാരിയായ തന്റെ സഹോദരി സ്നേഹബന്ധത്തിലായതാണ് യുവാവിനെ ചൊടിപ്പിച്ചത്.
മാതാവിന്റെ പരാതിയില്‍ യുവാവിനെതിരെ കൊലക്കുറ്റത്തിന് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധവും കണ്ടെടുത്തു. യുവാവ് കൂലിപ്പണിക്കാരനാണെന്ന് മുന്ന ഉപാധ്യായ കേണല്‍ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു. യുവാവിന്റെയും പെണ്‍കുട്ടിയുടെയും പിതാവ് സലീം മൂന്ന് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് യുവാവും അനുജത്തിയും അമ്മയും ദാമോദര്‍ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

Back to top button
error: