തിരക്ക് കുറച്ച് വിശ്വാസികള്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനായാണ് സര്‍വ ദര്‍ശന്‍ പുനസ്ഥാപിച്ചിരിക്കുന്നത്. 2016 ല്‍ ആണ് ആദ്യമായി സര്‍വ ദര്‍ശനം തുടങ്ങിയത്.
വിശ്വാസികള്‍ക്ക് തിരുപ്പതി ദര്‍ശനത്തിനായി തങ്ങള്‍ക്കു യോജിച്ച ഒരു സമയം, അല്ലെങ്കില്‍ ടൈം സ്ലോട്ട് നേരത്തെ തന്നെ ഷെഡ്യൂള്‍ ചെയ്യുന്നതും പിന്നീട് ആ സമയത്ത് ക്ഷേത്രത്തില്‍ എത്തി വൈകുണ്ഠം ക്യൂ കോംപ്ലക്സ് വഴി ദര്‍ശനം സാധ്യമാക്കുന്നതുമാണ് സര്‍വ ദര്‍ശന്‍.
തിരുപ്പതിയിലെ ഭൂദേവി, ശ്രീനിവാസം, ഗോവിന്ദരാജ സ്വാമി(II NC) എന്നീ മൂന്നു കോംപ്ലക്സുകളിലെ കൗണ്ടറുകളില്‍ നിന്നും ടൈം സ്ലോട്ടഡ് സേവാ ദര്‍ശനം ടോക്കണ്‍ ടിക്കറ്റുകള്‍ ലഭിക്കും. ഓരോ ദിവസത്തെ ദര്‍ശനത്തിനും അതാത് ദിവസമാണ് ഇവിടെ നിന്നും ടോക്കണ്‍ എടുക്കുവാന്‍ സാധിക്കുക. ഓരോ ദിവസത്തിനും ലഭ്യമാക്കിയിരിക്കുന്ന എണ്ണം ടോക്കണുകള്‍ തീരുന്നതു വരെ ടിക്കറ്റ് ലഭിക്കും. ദര്‍ശന്‍ സ്ലോട്ട് ബുക്ക് ചെയ്യുവാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.