KeralaNEWS

എല്‍ദോസ് കേസില്‍ അഭിഭാഷകരെ പ്രതിയാക്കി; ഹൈക്കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധം; നടപടികള്‍ സ്തംഭിച്ചു

കൊച്ചി: അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ സ്തംഭിച്ചു. അഭിഭാഷകര്‍ക്കെതിരായ പോലീസ് കേസുകളില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി.

എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസ് എടുത്ത സാഹചര്യത്തിലാണ് ഇന്ന് കോടതി ബഹിഷ്‌കരിക്കാനുളള അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാവിലെ ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസില്‍ എതിര്‍കക്ഷികളോ അഭിഭാഷകരോ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ സ്തംഭിച്ചത്

Signature-ad

തുടര്‍ച്ചയായി പോലീസിന്റെ ഭാഗത്തുനിന്ന് അഭിഭാഷകര്‍ക്കെതിരേ പ്രതികാര നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് അഭിഭാഷക അസോസിയേഷന്‍ പറയുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മറ്റ് ജില്ലകളിലും ഇന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

 

Back to top button
error: