NEWS

എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍ 

കായംകുളം: എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരില്‍ തെക്കേതില്‍ മുഹമ്മദ്കുഞ്ഞ്, കാപ്പില്‍മേക്ക് തെക്കേടത്തു കിഴക്കതില്‍ ഷമ്ന എന്നിവരാണ് പോലീസ് പിടിയിലായത്.

3.01 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

 

Signature-ad

ചേരാവള്ളി മേനാത്തേരിഭാഗത്ത് നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മുഹമ്മദ്കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്ന് 1.13 ഗ്രാമും ഷമ്ന ധരിച്ചിരുന്ന പര്‍ദ്ദക്കുള്ളില്‍ നിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ 0.86 ഗ്രാമും ആണ് എം.ഡി.എം.എ കണ്ടെത്തിയത്.

Back to top button
error: