NEWS

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരിൽ അഞ്ചുപേരും കേരളത്തില്‍ നിന്ന്

ന്യൂഡൽഹി :കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരിൽ അഞ്ചുപേരും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരം അറിയിച്ചത്.

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1326 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17912 ആയി.
അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 529024 ആയി. കഴിഞ്ഞ ദിവസം എട്ടുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചുപേരും കേരളത്തില്‍ നിന്നാണ്- കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Back to top button
error: