കൊൽക്കത്ത:ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ അക്രമിസംഘം വെടിവച്ചു കൊന്നു.
സക്കീര്‍ ഹുസൈന്‍(35) ആണു കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ശിബ്‌ദാസ്പുരിലെ ചായക്കടയില്‍ ഇരിക്കുകയായിരുന്ന സക്കീറിനു നേരെ രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം വെടിവയ്ക്കുകയും ബോംബ് എറിയുകയും ചെയ്തു. ഗുരുതര മായി പരിക്കേറ്റ സക്കീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. ഇദ്ദേഹത്തിന്‍റെ സുഹൃത്ത് യൂസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.