Month: October 2022
-
NEWS
മഹാരാഷ്ട്രയിൽ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു
അമ്രാവതി: മഹാരാഷ്‌ട്രയിലെ അമ്രാവതി നഗരത്തിലെ പ്രഭാത് ചൗക്കില്‍ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കെട്ടിടം തകര്‍ന്നത്. ഈ സമയം കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള കടകളിൽ ജോലി ചെയ്‌തിരുന്നവരാണ് മരിച്ചത്.കെട്ടിടം തകര്‍ന്നപ്പോള്‍ അഞ്ച് പേരും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്നും ഈ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് വര്‍ഷമായി നോട്ടീസ് നല്‍കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് നഗരസഭ അധികൃതർ അറിയിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
NEWS
കെഎസ്‌ആര്‍ടിസി ബസിന് മുകളിലേക്ക് 11 കെവി പോസ്റ്റ് മറിഞ്ഞുവീണു; ഒഴിവായത് വൻദുരന്തം
കോട്ടയം:പാലാ – രാമപുരം – കൂത്താട്ടുകുളം റോഡില്‍ അമനകര കോണ്‍വെന്‍റിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് മുകളിലേക്ക് 11 കെവി പോസ്റ്റ് മറിഞ്ഞുവീണു. 42 യാത്രക്കാരുമായി വൈറ്റിലയില്‍നിന്നു റാന്നി മണ്ണടിശാലയിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. വൈകുന്നേരം 4.20നായിരുന്നു അപകടം. ഇലക്‌ട്രിക്ക് ലൈന്‍ താഴുന്നതു കണ്ട് ലൈനില്‍ ഇടിക്കാതിരിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പോസ്റ്റ് ബസിന് മുകളിലേക്കു വീണതെന്ന് ഡ്രൈവര്‍ എരുമേലി പമ്ബാവാലി സ്വദേശി മേച്ചേരില്‍ എം.ടി. വിനോദ്കുമാര്‍ പറഞ്ഞു. മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ ബസിന്‍റെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുകയായിരുന്നു.പോസ്റ്റിന്‍റെ ക്രോസ് സ്ലാബ് തുളച്ച് ബസിന് അകത്ത് കയറിയപ്പോഴാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇലക്‌ട്രിക്ക് പോസ്റ്റാണ് വീണതെന്ന് മനസിലായത്. അപകടസമയത്ത് ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിലും ലൈനുകള്‍ കൂട്ടിയിടിച്ചപ്പോള്‍ ഡിസ്‌കണക്ടായി പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Read More » -
Kerala
മുട്ടുകാല് തല്ലിയൊടിക്കും; തൃശൂരില്‍ അധ്യാപകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി
തൃശൂര്‍: മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്.എഫ്.ഐ നേതാവ്. വിദ്യാര്‍ത്ഥി സമരത്തിനിടെ കോളജിലെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവുമാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ ഭീഷണിപ്പെടുത്തിയത്. അധ്യാപകരോട് ഞങ്ങള്‍ക്ക് ബഹുമാനമാണ്. പക്ഷേ തെമ്മാടിത്തരം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും. ഞങ്ങള്‍ കുറേ പേരെ കണ്ടിട്ടുണ്ട്. സിന്‍ഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങള്‍ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നതെന്നായിരുന്നു ഭീഷണി. മറ്റ് അധ്യാപകരുടേയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ പി.ദിലീപിനെ എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കോളജില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ക്യാമ്പസില്‍ പോലീസിനെ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. എസ്.എഫ്.ഐക്കാരായ ചില വിദ്യാര്‍ത്ഥികളെ പുറത്താക്കി. തുടര്‍ന്ന്…
Read More » -
Local
മുന്‍ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു
കോഴിക്കോട്: താമരശ്ശേരിയില്‍ മുന്‍ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ മുന്‍ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റ കോടഞ്ചേരി സ്വദേശിയെയും പെണ്‍കുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » -
Kerala
എം.വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയില്‍, കോടിയേരിയുടെ പിന്‍ഗാമി
ന്യൂഡല്‍ഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് എം.വി. ഗോവിന്ദനെ നിയോഗിച്ചത്. 17 അംഗ പോളിറ്റ് ബ്യൂറോയില്‍ കേരളഘടകത്തില്‍നിന്ന് കോടിയേരി ഉള്‍പ്പെടെ നാല് അംഗങ്ങളാണുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരാണ് കേരളഘടകത്തില്‍നിന്നുള്ള മറ്റുനേതാക്കള്‍. കേന്ദ്രകമ്മറ്റിയിലെ മുതിര്‍ന്ന അംഗങ്ങളായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, എ.കെ. ബാലന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരുടെ പേരുകളും പി.ബി.ക്കുമുന്നിലുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സെക്രട്ടറിയെന്ന മുന്‍തൂക്കമാണ് ഗോവിന്ദന് ലഭിച്ചത്.
Read More » -
NEWS
മദ്യപിച്ച് വാഹനം ഓടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
ഇടുക്കി: പോലീസിന്റെ ആല്‍കോ സ്‌കാന്‍ വാന്‍ പണി തുടങ്ങി. തൊടുപുഴ നഗരത്തിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തിയതില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. നെടുങ്കണ്ടത്ത് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനം ഓടിച്ച ആംബുലന്‍സ് ഡ്രൈവറെയും, ഇരുചക്ര വാഹന യാത്രികനെയും പിടികൂടിയത്. തൊടപുഴ ടൗണ്‍ കേന്ദ്രീകരിച്ച് 81 വാഹനങ്ങള്‍ പരിശോധിച്ചു. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളിലെ ബസ് ഡ്രൈവര്‍മാരെയും ടൗണിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. വാനിന്റെ ചുമതലയുള്ള എസ്.ഐ. എം.ആര്‍.രാജീവ്, ട്രാഫിക് എസ്.ഐ. ഷാജു എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
Read More » -
NEWS
മനുഷ്യൻ്റെ അന്ധവിശ്വാസങ്ങളും കേരളത്തിൽ പെരുകുന്ന നരബലികളും
ജോതിഷം, ഗ്രഹനില, ഗ്രഹപിഴ, ശനിദോഷം, നരബലി, മന്ത്രവാദം, കൂടോത്രം, ചൊവ്വാദോഷം തുടങ്ങിയ അന്ധവിശ്വാസങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് പത്തനംതിട്ട ഇലന്തൂരിലെയും കഴിഞ്ഞ ദിവസം തിരുവനന്തപുരം പാറശ്ശാലയിൽ നടന്ന ഷാരോണിന്റെയും കൊലപാതകങ്ങൾ. 22 വയസ്സുള്ള ഗ്രീഷ്മ എന്ന പെൺകുട്ടി 23 വയസ്സുള്ള ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ കോപ്പർ സൾഫേറ്റ് ലയിപ്പിച്ചു നൽകി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ആദ്യ വിവാഹത്തിലെ ഭർത്താവ് മരണപ്പെടുമെന്ന് ജാതകത്തിൽ പറയുന്നുണ്ടെന്നും അത് പ്രകാരം ഷാരോണിനെ ആസൂത്രിതമായി പ്രണയിച്ച് താലി കെട്ടിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നു എന്നുമാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം ജാതകദോഷത്തിൽ പറയുന്ന ഈ മരണം സംബന്ധിച്ച അന്ധവിശ്വാസമാണെന്നും മനസ്സിലാക്കുന്നു.എന്നാൽ ഗ്രീഷ്മ കൊലക്കേസിൽ പ്രതിയാകുമെന്നും ജയിൽവാസം അനുഭവിക്കാൻ യോഗമുണ്ടെന്നും, ജോത്സ്യർ പറയാഞ്ഞതെന്തുകൊണ്ട്? 22 വയസ്സുള്ളൊരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് ഇത്തരത്തിൽ ആസൂത്രിതമായി ഒരു കൊലപാതകം നടത്താൻ അവളുടെ വിശ്വാസമാണ് അവളെ പ്രേരിപ്പിച്ചത്. ജാതകദോഷം കണ്ടെത്തിയത് സ്വാഭാവികമായും പെൺകുട്ടിയുടെ…
Read More » -
NEWS
ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പത്തനാപുരം ഐ സി ഐ സി എൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അഞ്ചൽ സ്വദേശിനിയായ സൈമ സലീമിനെ പത്തനാപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചലിലെ പഴയ സലീം തീയറ്റർ ഉടമയായിരുന്ന സലീമിന്റെ മകളാണ്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Crime
നരബലി: റോസ്ലിന്റെ കൊലപാതകം പുനരാവിഷ്‌കരിക്കും
കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്‌കരിക്കാനൊരുങ്ങി അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തിയാണ് തെളിവെടുപ്പു നടത്തുക. തമിഴ്‌നാട് സ്വദേശിനി പത്മത്തിന്റെ കൊലപാതകം ഡമ്മി ഉപയോഗിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. റോസ്‌ലിന്‍ കൊലക്കത്തിക്ക് ഇരയായ ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെയും ലൈലയുടെയും വീട്ടിലും, സ്വര്‍ണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പു നടത്തും. കൊലപാതകക്കേസില്‍ തെളിവു ശേഖരിക്കുന്നതു പൊലീസ് തുടരുകയാണ്. റോസ്‌ലിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തികളില്‍ ഒരെണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇതിനായുള്ള അന്വേഷണവും തുടരും. കേസ് കോടതിയിലെത്തുമ്പോള്‍ തെളിവുകളുടെ അഭാവത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് പോലീസ് നീക്കം.
Read More » -
Crime
ഉച്ചയ്ക്കുശേഷം ഷവര്‍മ്മ മേക്കിങ്, അതുവരെ നഗ്‌നതാപ്രദര്‍ശനം; പ്രദര്‍ശനവീരന്‍ പിടിയില്‍
തിരുവനന്തപുരം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലടക്കം പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിരുതന്‍ പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ഇയാളുടെ പ്രദര്‍ശനത്തിന് ഇരയായ നഗരത്തിലെ ഷോപ്പിങ് മാള്‍ ജീവനക്കാരിയുടെ ഇടപെടലിലാണ് പ്രതി പിടിയിലായത്. പോത്തന്‍കോട് സ്വദേശി സുധീഷ് രാഘവനെയാണ് (34) പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ എട്ടിന് ജോലി സ്ഥലത്തേക്ക് പരാതിക്കാരിയുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ ഇയാള്‍ കരിക്കകം വെണ്‍പാലവട്ടം അടിപ്പാതയുടെ താഴെവച്ച് നഗ്നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് പേട്ട സ്റ്റേഷനിലെത്തിയ യുവതി ഇയാളെത്തിയ വാഹനത്തിന്റെ രൂപവും നമ്പറിന്റെ ചില അക്കങ്ങളും സൂചിപ്പിച്ച എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. വാഹനത്തിന്റെ നമ്പരുകളും സി.സി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുധീഷിനെ പിടികൂടാന്‍ സാധിച്ചത്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം കല്ലറയ്ക്കടുത്താണ് പ്രതിയുടെ സ്ഥലമെന്ന് പേട്ട പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ കല്ലറ പോസ്റ്റോഫീസ് വഴിയുള്ള അന്വേഷണത്തില്‍ പ്രതിയുടെ ഭാര്യയുടെ നമ്പര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, അതിലേക്ക്…
Read More »