പാലക്കാട്: കൊടുവായൂര്‍ കാക്കയൂര്‍ ആണ്ടിത്തറയില്‍ തെരുവുനായ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. വയോധികന്‍െ്‌റ മുഖത്തെ മാംസം കടിച്ചെടുത്തു.
കാക്കയൂര്‍ സ്വദേശി വയ്യാപുരി(65)യുടെ മുഖത്തെ മാംസമാണ് നായ കടിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു്. കൊടുവായൂര്‍ സ്വദേശികളായ കണ്ണന്‍, ഭാര്യ കോമള എന്നിവര്‍ക്കും നായയുടെ കടിയേറ്റു.
ഇന്നു രാവിലെ അഞ്ച് മണിയോടെ ചായ കുടിക്കാനിറങ്ങയതായിരുന്നു വയ്യാപുരി. മടങ്ങിയ വഴിക്ക് സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിക്ക് കടിയേറ്റത്. വയ്യാപുരിയ്ക്ക് നേരെ ചാടി വീണ നായ കവിള്‍ കടിച്ചെടുക്കുകയായിരുന്നു. കടിയേറ്റ ഭാഗത്തെ മാംസം ഇല്ലാത്തതിനാല്‍ മുഖത്ത് തുന്നല്‍ പോലുമിടാന്‍ ആവാത്ത അവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ വാക്സിനേഷന്‍ യഞ്ജം ഒരു മാസം പിന്നിടുമ്പോഴും നായശല്യം തുടരുകയാണ്. വാക്സിനേഷനും വന്ധ്യംകരണവും ഫലംകണ്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മൂന്ന് ലക്ഷത്തിലധികം വരുന്ന തെരുവുനായ്ക്കളില്‍ 10 ശതമാനത്തിനു മാത്രമേ വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞുള്ളു. തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 170-ല്‍ നിന്ന് 3024 ആയി വര്‍ധിക്കുകയും ചെയ്തു.