IndiaNEWS

ട്രെയിനില്‍ വഴിമുടക്കി നിസ്‌കാരം; പരാതിയുമായി മുന്‍ എം.എല്‍.എ

ലഖ്‌നൗ: ട്രെയിനില്‍ വഴിമുടക്കിയുള്ള നിസ്‌കാരത്തിന്‍െ്‌റ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ മുന്‍ എം.എല്‍.എ ദീപ്‌ലാല്‍ ഭാരതിയാണ് വീഡിയോ പുറത്തുവിട്ടത്. യു.പിയിലെ ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ നാല് മുസ്ലീംങ്ങള്‍ നിസ്‌കാരം നടത്തുന്നതിന്‍െ്‌റ വീഡിയോ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ഒക്ടോബര്‍ 20 നാണ് സംഭവം എന്നാണ് ദീപ്‌ലാല്‍ ഭാരതി പറയുന്നത്. താന്‍ സത്യാഗ്രഹ എക്സ്പ്രസില്‍ യാത്ര ചെയ്യവേ, മറ്റ് യാത്രക്കാരെ വഴി തടയുന്ന രീതിയില്‍ നാല് പേര്‍ നമസ്‌കരിക്കുന്നത് കണ്ടതായി ഭാരതി പറയുന്നു.

Signature-ad

”ഞാന്‍ തന്നെയാണ് വീഡിയോ എടുത്തത്. അവര്‍ സ്ലീപ്പര്‍ കോച്ചില്‍ നിസ്‌കാരം നടത്തി. മറ്റ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാന്‍ വയ്യാത്ത രീതിയില്‍ ഇത് അസൗകര്യമുണ്ടാക്കി. പൊതുസ്ഥലങ്ങളില്‍ അവര്‍ക്ക് എങ്ങനെ നിസ്‌കരിക്കാനാകും ? അത് തെറ്റാണ്,” ഭാരതി പറഞ്ഞു.

നിസ്‌കാരം മൂലം കോച്ചിന്റെ ഇരുവശത്തുമുള്ള രണ്ടുപേര്‍ ആളുകളെ കോച്ചിനുള്ളില്‍ കയറുന്നതും പുറത്തിറങ്ങുന്നതും തടയുന്നതായും അദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച് മുന്‍ എം.എല്‍.എ. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ട്രെയിനിലെ നിസ്‌കാരത്തെ ചോദ്യം ചെയ്ത് ഒട്ടനവധി പേര്‍ രംഗത്തെത്തി. ഇതില്‍ ബഹുഭൂരിപക്ഷവും ഇസ്ലാം മത വിശ്വാസികളാണെന്നതും കൗതുകകരമാണ്. യാത്രാ വേളയിലെ നിസ്‌കാരത്തെക്കുറിച്ച് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകള്‍ക്ക് പിന്നിലെന്നു വിമര്‍ശിച്ചവരും ഉണ്ട്.

നേരത്തെ ഇത്തരത്തില്‍ ലഖ്നൗവിലെ ലുലു മാളില്‍ നിസ്‌കാര വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വിവാദമായിരുന്നു.

 

 

 

 

 

 

Back to top button
error: