കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം ജില്ലയിലെ പൂജാരിഡിംബ മുതല്‍ ഗവതുരു വരെയുളള 5.16 കിലോമീറ്റര്‍ റോഡ് ബിജെപി സര്‍ക്കാര്‍ 4.41 കോടി രൂപ മുടക്കി നിര്‍മ്മിച്ചിരുന്നു. ഈ റോഡാണ് തകര്‍ന്നത്.
സ്ഥലവാസികളായവര്‍ കൈ കൊണ്ട് റോഡ് വശങ്ങളില്‍ നിന്നും ഇളക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്‌ച പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടി റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു. റോഡ് നിര്‍മ്മാണത്തിന്റെ 80 ശതമാനവും കമ്മീഷന്‍ വാങ്ങിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രണ്ട് ലെയറായി ടാര്‍ ചെയ്യേണ്ട റോഡ് അങ്ങനെ ചെയ്തിട്ടില്ലെന്ന് വ്യക്തം.റോഡ് നിര്‍മ്മിച്ച കോണ്‍ട്രാക്‌ടര്‍ അത് ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്നും അല്ലാത്തപക്ഷം വൻ പ്രക്ഷോഭം നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു.