Month: September 2022

  • Crime

    പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ്; പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഓമച്ചപ്പുഴ കരിങ്കപ്പാറ മാരക്കാട്ടില്‍ വീട്ടില്‍ സിറാജുദ്ദീനാണ് (38) പോലീസ് പിടിയിലായത്. കേസിലെ ഒളിവിലുള്ള 13-ാം പ്രതി കാജാഹുസൈനെ ഒളിവില്‍ കഴിയുന്നതിന് സഹായിച്ചതിനും ഗൂഢാലോചനയില്‍ പങ്കെടുത്തതിനുമാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റ് മരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച അറസ്റ്റിലായ സിറാജുദ്ദീന്‍ 38-ാം പ്രതിയാണ്. കോട്ടയ്ക്കലില്‍ യുനാനി ക്ലിനിക് നടത്തിയിരുന്ന ഇയാളെ മലപ്പുറത്തുനിന്നാണ് പിടികൂടിയത്. കൊലയ്ക്കുമുമ്പ് നടന്ന ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയായിരുന്നെന്ന് പോലീസ് പറയുന്നു. മറ്റ് പല കൊലക്കേസുകളിലും ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട്…

    Read More »
  • NEWS

    നൂറ് രൂപ വീതം ഷെയര്‍ ഇട്ട് 226 പേര്‍  ചേർന്ന് വാങ്ങിയത് 40 ഓണം ബംബറുകൾ !!

    കാസർകോട് :226 പേര്‍ ഒന്നിച്ച്‌ ഓണം ബംപര്‍ എടുത്താണ് കാസർകോട്ടെ വെള്ളിക്കോത്ത് എന്ന ഗ്രാമം ലോട്ടറി വില്‍പ്പനയുടെയും വാങ്ങിലിലെയും ചരിത്രം മാറ്റിയെഴുതിയത്. 226 പേര്‍ നൂറ് രൂപ വീതം ഷെയര്‍ ഇട്ടാണ് ലോട്ടറി വാങ്ങിയത്. ഒന്നും രണ്ടും ലോട്ടറിയല്ല 40 ലോട്ടറിയാണ് ഇങ്ങനെ വാങ്ങിയിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അജാനൂര്‍ പഞ്ചായത്തിലാണ് വെള്ളിക്കോത്ത് ഗ്രാമം. കവി പി.കുഞ്ഞിരാമന്‍ നായരുടെ ജന്മനാട്. ആ ഗ്രാമമാണ് ലോട്ടറി വില്‍പ്പനയിലും വാങ്ങലിലും പുതിയമുഖം കാഴ്ചവെക്കുന്നത്. “മാവേലി നാടുവാണീടും കാലം മാനുഷരല്ലൊരുമൊന്നുപോലെ” എന്ന ഓണത്തിന്റെ ഐതിഹ്യം പോലെയാണ് ഇവിടെയും ലോട്ടറി വാങ്ങലിൽ ആളുകളുടെ പങ്കാളിത്തം. വെള്ളിക്കോത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഈ പ്രദേശത്തുള്ളവരും ഇവിടെ വന്നുപോകുന്നവരുമൊക്കെയായ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ ഈ ലോട്ടറി വാങ്ങലില്‍ പങ്കാളികളായിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍മാര്‍, ചെത്തുതൊഴിലാളികള്‍, കുടുംബശ്രീത്തൊഴിലാളികള്‍, മീന്‍വില്‍പ്പനക്കാര്‍, കല്‍ത്തൊഴിലാളികള്‍. തൊഴിലുറപ്പ് പണിക്കാര്‍, അങ്ങനെ സമൂഹത്തിലെ വിവിധ തൊഴില്‍ ചെയ്തു ജീവിക്കുന്നവരുടെ വലിപ്പ ചെറുപ്പമില്ലാത്ത കൂട്ടായ്മ ഇതില്‍ കാണാം. മാത്രമല്ല, ടിക്കറ്റ് എടുക്കുന്നതില്‍ ഐക്യ…

    Read More »
  • NEWS

    എന്‍ജിനീയര്‍ക്ക് വെറുതെ കിട്ടിയത് രണ്ടു കോടി: അബദ്ധം പറ്റിയതെന്ന് ഗൂഗിള്‍

    വാഷിങ്ടണ്‍: അമേരിക്കയിലെ എന്‍ജീനിയര്‍ക്ക് ഗൂഗിളില്‍ നിന്ന് വെറുതെ കിട്ടിയത് 2,50,000 ഡോളര്‍. അമേരിക്കയിലെ യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എന്‍ജീനിയറായ സാം ക്യൂറിക്കാണ് രണ്ടു കോടിയോളം രൂപ ലഭിച്ചത്. വിവരം ട്വിറ്ററിലൂടെയാണ് ക്യൂറി പങ്കുവെച്ചത്. ഗൂഗിളിനെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങള്‍ക്ക് ഈ പണം തിരിച്ചു വേണ്ടെങ്കില്‍ സാരമില്ല എന്നും ക്യൂറി ട്വിറ്ററില്‍ കുറിച്ചു. ഇതോടെ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അമേരിക്കന്‍ മാധ്യമം എന്‍.പി.ആറിന് നല്‍കിയ പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു. തനിക്ക് വേണമെങ്കില്‍ പണം ഉപയോഗിക്കാമായിരുന്നെന്നും, എന്തായാലും ഗൂഗിള്‍ അത് തിരിച്ചു എടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കാത്തിരുന്നതെന്നും ക്യൂറി പറഞ്ഞു. താന്‍ ഒരു ഹാക്കറും ബിഗ് ബൗണ്ടി ഹണ്ടറുമാണെന്ന് ട്വിറ്ററില്‍ ക്യൂറി വ്യക്തമുക്കുന്നു. സോഫ്ട്‌വെയറുകളിലെ തകരാറുകള്‍ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നതിനാണ് ബിഗ് ബൗണ്ടി ഹണ്ടിങ് എന്ന് പറയുന്നത്. ഇതിനു കമ്പനികള്‍ വലിയ പ്രതിഫലം കൊടുക്കാറുണ്ട്.  

    Read More »
  • Crime

    തട്ടിക്കൊണ്ടുപോകലും പ്രകൃതിവിരുദ്ധ പീഡനവും: പ്രതിക്ക് ജാമ്യമില്ല

    മഞ്ചേരി: പതിനഞ്ചുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. ക്ലാരി പുത്തൂര്‍ കുറ്റിപ്പാല കുണ്ടില്‍ മുസ്തഫ (45)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഓഗസ്റ്റ് അഞ്ചിന് പകല്‍ 11 മണിക്കാണ് സംഭവം. പ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷയില്‍ കുട്ടിയെ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. കോതരപ്പടിയിലെ ഒഴിഞ്ഞ പറമ്പിലേക്ക് കയറ്റി നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. മുമ്പും പ്രതി സമാനമായ രീതിയില്‍ കുട്ടിയോട് പെരുമാറിയതായും അമ്പതു രൂപ വീതം നല്‍കിയിരുന്നതായും പരാതിയിലുണ്ട്. ആഗസ്റ്റ് 17ന് കല്പകഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

    Read More »
  • NEWS

    ‘സീ കുട്ടനാട്’ പാസഞ്ചര്‍ കം ടൂറിസം ബോട്ട് ഉദ്ഘാടനം ചെയ്തു

    ആലപ്പുഴ : കുറഞ്ഞ ചിലവിൽ കുട്ടനാട് കാണുക എന്ന ഉദ്ദേശ്യത്തോടെ ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ ‘സീ കുട്ടനാട്’ പാസഞ്ചര്‍ കം ടൂറിസം ബോട്ട് ഉദ്ഘാടനം ചെയ്തു. 1.90 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഐ.ആര്‍.എസ്. ക്ലാസില്‍ നിര്‍മിച്ച സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. 30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന ടൂറിസം കം പാസഞ്ചര്‍ സര്‍വീസാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നിന്നുള്ള നാടൻ ഭക്ഷണങ്ങള്‍ ബോട്ടില്‍ ലഭിക്കും.ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, വേമ്ബനാട് കായല്‍ വഴി കൈനകരി റോഡ് മുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയില്‍ തിരിച്ചെത്തുംവിധമാണ് സര്‍വീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് പുതിയ ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.പദ്ധതി നടപ്പാകുന്നതോടെ ആഗോള ടൂറിസം…

    Read More »
  • NEWS

    സിദ്ദിഖ് കാപ്പന്‍ കേസ്; അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടച്ചു പൂട്ടി 

    തിരുവനന്തപുരം: സിദ്ദിഖ് കാപ്പന്‍ കേസിലൂടെ നിയമനടപടികൾ സ്വീകരിക്കേണ്ടി വന്ന അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടച്ചു പൂട്ടി. ഓഗസ്റ്റ് എട്ടിനായിരുന്നു അഴിമുഖം പോര്‍ട്ടലില്‍ അവസാനമായി വാര്‍ത്ത വന്നത്. സിദ്ദിഖ് കാപ്പന്‍ അഴിമുഖം ലേഖകനായിരിക്കെയാണ് ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ യുപി പൊലീസിന്റെ പിടിയിലായത്. അഴിമുഖം മാനേജര്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നു ഹ ത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് എന്നായിരുന്നു സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിനു മൊഴി നല്‍കിയത്. ഇക്കാര്യം യു പി പൊലീസ് അഴിമുഖം എഡിറ്റര്‍ കെ.എന്‍. അശോകിനെ വിളിച്ചു ചോദിച്ചപ്പോള്‍ സ്ഥാപനത്തില്‍ നിന്ന് അത്തരത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നു മറുപടി നല്‍കി. താന്‍ ഹ ത്രാസിലേക്ക് പോകുന്നതായി തലേന്നു രാത്രി വാട്‌സാപ്പില്‍ സന്ദേശം നല്‍കിയതു മാത്രമാണ് ഇതേ കുറിച്ചുള്ള അറിവെന്നും അശോക് യുപി പൊലീസിനെ ധരിപ്പിച്ചു. മൊഴികളിലെ പൊരുത്തക്കേട് വ്യക്തമായതോടെ യുപി പൊലീസ് മാധ്യമ പ്രവര്‍ത്തകനെന്ന പരിഗണന നല്‍കാതെ കാപ്പനെതിരെ കേസെടുക്കുകയായിരുന്നു. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കോടതിയില്‍…

    Read More »
  • NEWS

    ഓണം വാമനനുമായി ബന്ധപ്പെട്ടത്:വി.മുരളീധരൻ

    ദുബായ്:ഓണത്തെയും മലയാളികളെയും വീണ്ടും അപമാനിച്ച്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി മഹാബലിയുടെ ബന്ധം മനസ്സിലായിട്ടില്ലെന്നും മഹാബലി മധ്യപ്രദേശിലാണ് ജീവിച്ചിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു.ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നും നാലും നൂറ്റാണ്ടില്‍ ഓണം ആഘോഷിക്കുന്നതിന് ചരിത്രരേഖകള്‍ തെളിവായിട്ടുണ്ട്. എന്നാല്‍, മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നത് കെട്ടുകഥയാണ്. ഭാഗവതം എട്ടാം ഖണ്ഡത്തില്‍ മഹാബലിയെക്കുറിച്ച്‌ പറയുന്നത്, അദ്ദേഹം നര്‍മദാ നദിയുടെ തീരദേശം ഭരിച്ചിരുന്ന രാജാവ് എന്നാണ്. അത് ഇപ്പോള്‍ മധ്യപ്രദേശിലാണ്. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നു. മലയാളികള്‍ കെട്ടുകഥ ആഘോഷിക്കുകയാണ്–- വി മുരളീധരന്‍ പറഞ്ഞു.   മുമ്ബ് ഓണത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ വാമന ജയന്തി ആശംസ നേര്‍ന്നിരുന്നത് വിവാദമായിരുന്നു. ഓണം വാമനജയന്തിയാണെന്നാണ് ബിജെപിയും ആര്‍എസ്‌എസും പ്രചരിപ്പിക്കുന്നത്.

    Read More »
  • Breaking News

    കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്; സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നു: വെള്ളാപ്പള്ളി

    ചേര്‍ത്തല: കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രമുഖമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലൗ ജിഹാദ് കൂടുതലായി തന്നെ നില്‍ക്കുന്നുണ്ട്. പ്രഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നതിനായി സഹപാഠികള്‍ ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. ക്രിസ്ത്യന്‍ സമൂഹം മൊത്തത്തില്‍ അങ്ങനെയല്ല. എന്നാല്‍ മിക്ക മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് കോടികളാണ് അവര്‍ ചെലവഴിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളേയും മുന്നോക്കക്കാരേയും പ്രീണിപ്പിക്കുന്ന തിരക്കിലാണ്. അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കുന്നു. ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുസ്ലീം സംഘടനകള്‍ക്ക് മുന്നില്‍ പതറി. ഇത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെയും…

    Read More »
  • Kerala

    കാവല്‍ കിടക്കാന്‍ എത്തിയ തോട്ടംതൊഴിലാളി വേലിയില്‍നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

    പാലക്കാട്: എലിവാലിയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തോട്ടംതൊഴിലാളി മരിച്ചു. മലമ്പുഴ കൊല്ലംകുന്ന് സ്വദേശി വാസു(47)വാണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്യുന്ന തോട്ടത്തിലെ വേലിയില്‍ നിന്നുതന്നെയാണ് ഷോക്കേറ്റത്. രാത്രി വീട്ടില്‍നിന്ന് തോട്ടത്തില്‍ വന്ന് കാവല്‍ കിടക്കാറുണ്ടായിരുന്നു. പതിവ് പോലെ വന്ന സമയത്താണ് ഷോക്കേറ്റത്. തോട്ടത്തിന്റെ കവാടത്തില്‍ വച്ച് ഇയാളുടെ ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞു. ഇത് മാറ്റുന്നതിനിടെ ഷോക്കേറ്റിരിക്കാം എന്നാണ് പോലീസും വനപാലകരും സംശയിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വന്യമൃഗങ്ങളുടെ ആക്രമണം ഏറെയുള്ള പ്രദേശമാണ്. അതുകൊണ്ടു തന്നെ തോട്ടങ്ങള്‍ക്ക് വൈദ്യുതി വേലിയടക്കം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച വേലിയില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേറ്റിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മലമ്പുഴ പോലീസ് വ്യക്തമാക്കി.  

    Read More »
  • Local

    ആസിഫ് അലിയെ ശുചിത്വ അംബാസഡറാക്കിയത് അറിഞ്ഞില്ല, വിമര്‍ശനം; തീരുമാനം പിന്‍വലിച്ചു

    തൊടുപുഴ: നഗരസഭയുടെ ശുചിത്വ അംബാസഡറായി സിനിമാതാരം ആസിഫ് അലിയെ തിരഞ്ഞെടുത്ത തീരുമാനം പിന്‍വലിച്ചു. ആസിഫിനെ അംബാസഡറാക്കിയത് കൗണ്‍സിലോ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയോ, സ്റ്റിയറിങ് കമ്മിറ്റിയോ അറിഞ്ഞില്ലെന്നാണ് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതേതുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടത്തുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളുടെ അംബാസിഡറായി തൊടുപുഴ സ്വദേശികൂടിയായ ആസിഫ് അലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്ററും പുറത്തിറക്കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പോലും പോസ്റ്റര്‍ കണ്ടാണ് വിവരം അറിഞ്ഞതെന്നാണ് വിമര്‍ശനം. എന്നാല്‍, ഈ പോസ്റ്റര്‍ കണ്ടപ്പോഴാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പോലും വിവരം അറിയുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സ്വച്ഛ് അമൃത് മഹോത്സവ് റാലിയിലെ ബാനറില്‍നിന്ന് ആസിഫ് അലിയുടെ ചിത്രം നീക്കംചെയ്തു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രത്യേക അജന്‍ഡയായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.  

    Read More »
Back to top button
error: