NEWS

ഓണം വാമനനുമായി ബന്ധപ്പെട്ടത്:വി.മുരളീധരൻ

ദുബായ്:ഓണത്തെയും മലയാളികളെയും വീണ്ടും അപമാനിച്ച്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി മഹാബലിയുടെ ബന്ധം മനസ്സിലായിട്ടില്ലെന്നും മഹാബലി മധ്യപ്രദേശിലാണ് ജീവിച്ചിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു.ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നും നാലും നൂറ്റാണ്ടില്‍ ഓണം ആഘോഷിക്കുന്നതിന് ചരിത്രരേഖകള്‍ തെളിവായിട്ടുണ്ട്. എന്നാല്‍, മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നത് കെട്ടുകഥയാണ്. ഭാഗവതം എട്ടാം ഖണ്ഡത്തില്‍ മഹാബലിയെക്കുറിച്ച്‌ പറയുന്നത്, അദ്ദേഹം നര്‍മദാ നദിയുടെ തീരദേശം ഭരിച്ചിരുന്ന രാജാവ് എന്നാണ്. അത് ഇപ്പോള്‍ മധ്യപ്രദേശിലാണ്. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നു. മലയാളികള്‍ കെട്ടുകഥ ആഘോഷിക്കുകയാണ്–- വി മുരളീധരന്‍ പറഞ്ഞു.

 

മുമ്ബ് ഓണത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ വാമന ജയന്തി ആശംസ നേര്‍ന്നിരുന്നത് വിവാദമായിരുന്നു. ഓണം വാമനജയന്തിയാണെന്നാണ് ബിജെപിയും ആര്‍എസ്‌എസും പ്രചരിപ്പിക്കുന്നത്.

Back to top button
error: