CrimeNEWS

തട്ടിക്കൊണ്ടുപോകലും പ്രകൃതിവിരുദ്ധ പീഡനവും: പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി: പതിനഞ്ചുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. ക്ലാരി പുത്തൂര്‍ കുറ്റിപ്പാല കുണ്ടില്‍ മുസ്തഫ (45)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഓഗസ്റ്റ് അഞ്ചിന് പകല്‍ 11 മണിക്കാണ് സംഭവം. പ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷയില്‍ കുട്ടിയെ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു.

കോതരപ്പടിയിലെ ഒഴിഞ്ഞ പറമ്പിലേക്ക് കയറ്റി നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. മുമ്പും പ്രതി സമാനമായ രീതിയില്‍ കുട്ടിയോട് പെരുമാറിയതായും അമ്പതു രൂപ വീതം നല്‍കിയിരുന്നതായും പരാതിയിലുണ്ട്. ആഗസ്റ്റ് 17ന് കല്പകഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Signature-ad

 

Back to top button
error: