ആലപ്പുഴ : കുറഞ്ഞ ചിലവിൽ കുട്ടനാട് കാണുക എന്ന ഉദ്ദേശ്യത്തോടെ ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ ‘സീ കുട്ടനാട്’ പാസഞ്ചര്‍ കം ടൂറിസം ബോട്ട് ഉദ്ഘാടനം ചെയ്തു.
1.90 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഐ.ആര്.എസ്. ക്ലാസില്‍ നിര്‍മിച്ച സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. 30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന ടൂറിസം കം പാസഞ്ചര്‍ സര്‍വീസാണിത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നിന്നുള്ള നാടൻ ഭക്ഷണങ്ങള്‍ ബോട്ടില്‍ ലഭിക്കും.ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, വേമ്ബനാട് കായല്‍ വഴി കൈനകരി റോഡ് മുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയില്‍ തിരിച്ചെത്തുംവിധമാണ് സര്‍വീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് പുതിയ ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.പദ്ധതി നടപ്പാകുന്നതോടെ ആഗോള ടൂറിസം മേഖലയില്‍ കേരളത്തിന് സവിശേഷമായ ഇടം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.