NEWS

സിദ്ദിഖ് കാപ്പന്‍ കേസ്; അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടച്ചു പൂട്ടി 

തിരുവനന്തപുരം: സിദ്ദിഖ് കാപ്പന്‍ കേസിലൂടെ നിയമനടപടികൾ സ്വീകരിക്കേണ്ടി വന്ന അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടച്ചു പൂട്ടി. ഓഗസ്റ്റ് എട്ടിനായിരുന്നു അഴിമുഖം പോര്‍ട്ടലില്‍ അവസാനമായി വാര്‍ത്ത വന്നത്.

സിദ്ദിഖ് കാപ്പന്‍ അഴിമുഖം ലേഖകനായിരിക്കെയാണ് ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ യുപി പൊലീസിന്റെ പിടിയിലായത്.

അഴിമുഖം മാനേജര്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നു ഹ ത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് എന്നായിരുന്നു സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിനു മൊഴി നല്‍കിയത്. ഇക്കാര്യം യു പി പൊലീസ് അഴിമുഖം എഡിറ്റര്‍ കെ.എന്‍. അശോകിനെ വിളിച്ചു ചോദിച്ചപ്പോള്‍ സ്ഥാപനത്തില്‍ നിന്ന് അത്തരത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നു മറുപടി നല്‍കി. താന്‍ ഹ ത്രാസിലേക്ക് പോകുന്നതായി തലേന്നു രാത്രി വാട്‌സാപ്പില്‍ സന്ദേശം നല്‍കിയതു മാത്രമാണ് ഇതേ കുറിച്ചുള്ള അറിവെന്നും അശോക് യുപി പൊലീസിനെ ധരിപ്പിച്ചു. മൊഴികളിലെ പൊരുത്തക്കേട് വ്യക്തമായതോടെ യുപി പൊലീസ് മാധ്യമ പ്രവര്‍ത്തകനെന്ന പരിഗണന നല്‍കാതെ കാപ്പനെതിരെ കേസെടുക്കുകയായിരുന്നു.

ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കോടതിയില്‍ ഹാജരാക്കാനുള്ള സാക്ഷ്യപത്രത്തില്‍ അഴിമുഖം ലേഖകനായിരുന്നുവെന്ന് രേഖ നല്‍കാനും അശോക് തയാറായില്ല. കാപ്പന്‍ ഒരു കോണ്‍ട്രിബ്യൂട്ടര്‍ ആണെന്നായിരുന്നു അഴിമുഖത്തിനായി കെ.എന്‍.അശോക് കെ യുഡബ്ല്യുജെക്ക് നല്‍കിയ കത്ത്.

 

 

സിദ്ദിഖ് കാപ്പന്‍ യുഎപിഎ കേസില്‍ പ്രതിയായെന്ന് അറിഞ്ഞതോടെ സ്‌പോണ്‍സര്‍മാര്‍ ഓരോരുത്തരായി പിന്മാറിയതും അഴിമുഖത്തിന് താഴുവീഴാൻ കാരണമായി.

Back to top button
error: