Month: September 2022

  • Local

    കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി, ദയാവധം നടത്തി

    കണ്ണൂര്‍: പേയിളകിയ പശുവിനെ ദയാവധം നടത്തി. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുവിനാണ് ഇത്തവണ പേയിളകിയത്. പശുവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയതിനെ തുടര്‍ന്ന് ചാകുന്നത്. ഫിഷറീസ് കോമ്പൗണ്ടിന് സമീപത്താണ് പശുവിനെ ആദ്യം കാണുന്നത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു ദിവസമായി ഈ പശു പരാക്രമം നടത്തിയിരുന്നതായും നാട്ടുകാര്‍ സൂചിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് പശുവിനെ കെട്ടിയിട്ടത്. നേരത്തെ കെട്ടിയിട്ടു വളര്‍ത്തുന്ന രണ്ടു പശുക്കളാണ് പേവിഷബാധ ബാധിച്ച് ചത്തത്.  

    Read More »
  • NEWS

    ഒമാനില്‍ പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    കൊല്ലം :ഒമാനില്‍ പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയി(27)യെയാണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്ന് മാസം മുമ്ബാണ് തൊഴില്‍ വിസയില്‍ ജോബിന്‍ ഒമാനില്‍ എത്തിയത്. അവിവാഹിതനാണ്. പിതാവ്: ജോബി. മാതാവ്: ഷേര്‍ളി. ഇബ്ര ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

    Read More »
  • Crime

    ഗുണ്ടകള്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

    ഓച്ചിറ(കൊല്ലം): ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഓച്ചിറ മേമന അനന്ദു ഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (31), മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണന്‍ (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി 9.30 ഓടെ ഓച്ചിറ കല്ലൂര്‍മുക്കിന് സമീപമാണ് ആക്രമണം നടന്നത്. വെട്ടുകത്തി കൊണ്ട് കഴുത്തിനും പുറത്തും വലതു കൈയ്ക്കും വെട്ടേറ്റ അനന്ദുവിന്റെ നില ഗുരുതരമാണ്. വലതുകൈ വെട്ടേറ്റു തൂങ്ങിയ നിലയിലാണ്. രക്തം വാര്‍ന്നൊഴുകി റോഡ് വക്കില്‍ കിടന്ന അനന്ദുവിനെ ഓച്ചിറ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന് വെട്ടേറ്റ പങ്കജിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണ (26) ന്റെ പരുക്ക് നിസാരാമാണ്. സംഭവത്തില്‍ കായംകുളം സ്വദേശികളായ വരിക്കപ്പള്ളില്‍ ഷാന്‍, ഷിയാസ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെ ഓച്ചിറ പോലീസ് കേസെടുത്തു. ഒരേ ഗുണ്ടാസംഘത്തിലെ അംഗങ്ങളും സുഹൃത്തുക്കളുമാണിവര്‍. ഷാനും പങ്കജും തമ്മില്‍…

    Read More »
  • NEWS

    ജീവിക്കാന്‍ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞു: കഴിഞ്ഞ വർഷത്തെ ഓണം ബംബർ ജേതാവ് ജയപാലൻ

    ഓട്ടോറിക്ഷ തൊഴിലാളിയായ തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലനാണ് കഴിഞ്ഞ വര്‍ഷത്തെ ഓണം ബംബർ ഭാഗ്യവാന്‍. 2021ലെ തിരുവോണം ബംപറിന്റെ 12 കോടിയാണ് ജയപാലനെ തേടിയെത്തിയത്.       എന്നാല്‍, ലോട്ടറി അടിച്ച ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നാണ് ജയപാലന്‍ പറയുന്നത്. ലോട്ടറി അടിച്ചതിന് പിന്നാലെ വധ ഭീഷണിയും ജയപാലന് നേരിടേണ്ടി വന്നു.   ‘എനിക്ക് മൂന്ന് ഊമ കത്തുകളാണ് വന്നത്. 64 ലക്ഷം കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒന്ന്. കത്തിലൊരു ഫോണ്‍ നമ്ബറും ഉണ്ടായിരുന്നു. തൃശ്ശൂര് ചേലക്കരയിലുള്ളതാണ് ആ നമ്ബര്‍. ആദ്യത്തെ കത്ത് വന്നപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ജീവിക്കാന്‍ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞും ഒരു കത്തുണ്ടായിരുന്നു.       ലോട്ടറി അടിച്ച്‌ 35 ദിവസത്തിനുള്ളില്‍ എനിക്ക് ലോട്ടറിയുടെ സമ്മാനം കിട്ടി. 7 കോടി നാല്പത്തി നാലര ലക്ഷം രൂപയാണ് കിട്ടിയത്. അതില്‍ നിന്നും 1 കോടി 45 ലക്ഷം എനിക്ക് അടുത്തിടെ…

    Read More »
  • NEWS

    യുവതിയുടെ മൃതദേഹം കിണറ്റിൽ

    നെടുമങ്ങാട്‌: കാണാതായ യുവതിയുടെ മൃതദേഹം വീടിന്‌ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തി. വേറ്റിനാട്‌ ചന്തയ്‌ക്ക് സമീപം കുന്നുംപുറത്ത്‌ പത്മാവതിയുടെ മകള്‍ അനുജ( 23 ) യെയാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. അനുജയെ കാണ്മാനില്ലെന്ന്‌ കാട്ടി 2 ആഴ്‌ചയില്‍ ഏറെയായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.അന്വേഷണം നടന്നു വരുന്നതിനിടയാണ്‌ വീടിന്‌ അടുത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടത്‌. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ കരയ്‌ക്ക് എത്തിച്ച്‌ മൃതദേഹം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. പോലീസ്‌ അന്വേഷണം ആരംഭിച്ചു

    Read More »
  • NEWS

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ-കാണിക്ക സംവിധാനം നിലവില്‍ വന്നു

    ഗുരുവായൂര്‍: ക്ഷേത്രത്തിലും കാലാനുസൃതമായ മാറ്റം വരികയാണ്. വിശ്വാസികളെ ലക്ഷ്യം വെച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ-കാണിക്ക സംവിധാനം ഇന്നലെ മുതൽ നിലവില്‍ വന്നു. രണ്ട് ‘ ഇ ‘ഭണ്ഡാരങ്ങളാണ് ഇതിനായി ക്ഷേത്ര സന്നിധിയിലുണ്ടാകുക.പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് ഇ-കാണിക്ക എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഇനി കൈയ്യില്‍ വഴിപാടുകള്‍ക്കും ദക്ഷിണയ്ക്കുമായി പണം കൈയ്യില്‍ കരുതിയിട്ടില്ലെങ്കിലും ഇ-കാണിക്ക സംവിധാനം പ്രയോജനപ്പെടുത്താം.     വീട്ടിലിരുന്നും ആളുകള്‍ക്ക് ഈ സേവനം വിനിയോഗിക്കാം. ക്ഷേത്രത്തിലെ വിവിധ ഇടങ്ങളിലും ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. വിജയന്‍ ഇ കാണിക്ക പദ്ധതി ഉത്ഘാടനം ചെയ്തു.

    Read More »
  • Kerala

    വഫ ഫിറോസിന് ഇന്ന് നിര്‍ണായകം, മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ വഫയുടെ വിടുതല്‍ ഹര്‍ജിവിധി ഇന്ന്

    മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹർജിയില്‍ ഇന്ന് വിധിപറയും. കേസിൽ താൻ നിരപരാധിയാണ് തന്നെ ഒഴിവാക്കണമെന്നാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായുള്ള കേസ്. എന്നാല്‍, കേസിലെ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ സനില്‍കുമാറാണ് കേസില്‍ വിധി പറയുക. ഈ മാസം രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ  ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.’എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. അപകടം നടത്തുന്നതിൽ ഗൂഢാലോചന നടത്തിയും പ്രേരണാകുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവുനശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി…

    Read More »
  • NEWS

    ചായ ശീലമാക്കിയവർ ശ്രദ്ധിക്കുക, അധികമായാൽ അമൃതും വിഷം. ചായ കുടി കൂടുതലായാൽ ശരീരത്തിന് എന്തൊക്കെ ദോഷങ്ങൾ സംഭവിക്കും എന്നറിയുക

    പലർക്കും ചായ ഒരു ദൗർബല്യമാണ്. ചായ കുടിച്ച് ദിവസം തുടങ്ങുന്നവർ എണ്ണമറ്റവരാണ്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, ദിവസവും പല തവണ ചായ കുടിക്കുന്നവരും കുറവല്ല എന്നത് സത്യമാണ്. ഒരു ദിവസം എത്ര തവണ ചായ കുടിക്കാം എന്ന സംശയം പലർക്കുമുണ്ട്. വിദഗ്ധർ പറയുന്നത്: ഒരു ദിവസം മൂന്ന് മുതൽ നാല് കപ്പ് ചായ വരെ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാരകമായ രീതിയിൽ ബാധിക്കുമെന്ന് പ്രമുഖ ഡയറ്റീഷ്യൻ കാമിനി കുമാരി പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട് പ്രകാരം ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് ശരീരത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ചായയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഉറക്കമില്ലായ്മ, തലകറക്കം, നെഞ്ചിരിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഇക്കാരണത്താൽ, അധികം ചായ കുടിക്കരുതെന്ന് വിദഗ്ധർ ഓർമപ്പെടുത്തുന്നു. ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാം? ഒരു ദിവസം…

    Read More »
  • Kerala

    പൊലീസ് വേട്ടയാടിയ ഓട്ടോ ഡ്രൈവർ മുരുകൻ്റെ കഥ കേട്ട് കരയരുതേ, കള്ളക്കേസുകളും ക്രൂരമർദ്ദനവും അപമാനവും മൂലം ജീവിതം ഇരുളടഞ്ഞ ഈ സാധു മനുഷ്യൻ നീതിക്കായി പോരാടിയത് 10 വർഷങ്ങൾ

       സമ്പത്തും സ്വാധീനവുമില്ലാത്ത ഒരു സാധു മനുഷ്യൻ നീതിക്കായി പോരാടിയത് 10 വർഷങ്ങൾ…! കള്ളകേസിൽ കുടുക്കി ക്രൂരമായിമർദ്ദിച്ചു. അപമാനം മൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു എങ്കിലും ആത്മഹത്യ ചെയ്യാതെ ഏകനായി നീതിക്കായി പോരാടി. കാക്കിയിട്ട ക്രിമിനലുകൾ അരങ്ങുവാഴുന്ന കേരളപൊലീസ് കള്ളകേസിൽ കുടുക്കി ജയിലിൽ അടച്ച ഓട്ടോഡ്രൈവർ മുരുകൻ്റെ കഥ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കും. 2011 ലാണു സംഭവങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവർ കണ്ണേറ്റുമുക്ക് സ്വദേശി മുരുകൻ രാത്രി ഓട്ടത്തിന് പേര് എഴുതിയിടാനാണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനുള്ളിൽ നിന്ന് നിലവിളി കേട്ട മുരുകൻ ഓടി ചെന്ന് നോക്കുമ്പോൾ എസ്.ഐ ശിവകുമാറും സംഘവും രണ്ടു വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. പൊലീസ് ജീപ്പിനു സൈഡ് കൊടുക്കാതത്തിൻ്റെ പേരിൽ ആണ് തങ്ങളെ മർദ്ദിക്കുന്നത് എന്ന് വിദ്യാർത്ഥികൾ നിലവിളിച്ചുകൊണ്ട് മുരുകനോട് പറഞ്ഞു. സ്റ്റേഷനു പുറത്തിറങ്ങിയ മുരുകൻ ഉടൻ തന്നെ വിവരം കമ്മീഷണർ ഓഫീസിൽ വിളിച്ചറിയിച്ചു. മുരുകനെ പൊലീസ് വേട്ടയാടി തുടങ്ങുന്നത് ഇതേ തുടർന്നാണ്. അടുത്ത ദിവസം…

    Read More »
  • Local

    കായംകുളത്ത് നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

    കായംകുളം: വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് കൊല്ലാകുറ്റി പടീറ്റതില്‍ ഷൗക്കത്തിന്റെ വീട്ടിലെ ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. രണ്ട് ആടിനെയും 15 ഓളം കോഴികളെയുമാണ് കടിച്ചുകൊന്നത്. നൈലോണ്‍ വലകള്‍ ചാടിക്കടന്നാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് സമീപത്തെ പള്ളിയില്‍ വന്നവര്‍ എത്തിയപ്പോഴേക്കും നായ്ക്കള്‍ കടന്നുകളഞ്ഞു.    

    Read More »
Back to top button
error: