NEWS

യുവതിയുടെ മൃതദേഹം കിണറ്റിൽ

നെടുമങ്ങാട്‌: കാണാതായ യുവതിയുടെ മൃതദേഹം വീടിന്‌ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തി.
വേറ്റിനാട്‌ ചന്തയ്‌ക്ക് സമീപം കുന്നുംപുറത്ത്‌ പത്മാവതിയുടെ മകള്‍ അനുജ( 23 ) യെയാണ്‌ മരിച്ച നിലയില്‍ കണ്ടത്‌.
അനുജയെ കാണ്മാനില്ലെന്ന്‌ കാട്ടി 2 ആഴ്‌ചയില്‍ ഏറെയായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.അന്വേഷണം നടന്നു വരുന്നതിനിടയാണ്‌ വീടിന്‌ അടുത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടത്‌.
പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ കരയ്‌ക്ക് എത്തിച്ച്‌ മൃതദേഹം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. പോലീസ്‌ അന്വേഷണം ആരംഭിച്ചു

Back to top button
error: