ഗുരുവായൂര്‍: ക്ഷേത്രത്തിലും കാലാനുസൃതമായ മാറ്റം വരികയാണ്. വിശ്വാസികളെ ലക്ഷ്യം വെച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ-കാണിക്ക സംവിധാനം ഇന്നലെ മുതൽ നിലവില്‍ വന്നു.
രണ്ട് ‘ ഇ ‘ഭണ്ഡാരങ്ങളാണ് ഇതിനായി ക്ഷേത്ര സന്നിധിയിലുണ്ടാകുക.പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് ഇ-കാണിക്ക എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം.
ഇനി കൈയ്യില്‍ വഴിപാടുകള്‍ക്കും ദക്ഷിണയ്ക്കുമായി പണം കൈയ്യില്‍ കരുതിയിട്ടില്ലെങ്കിലും ഇ-കാണിക്ക സംവിധാനം പ്രയോജനപ്പെടുത്താം.
വീട്ടിലിരുന്നും ആളുകള്‍ക്ക് ഈ സേവനം വിനിയോഗിക്കാം. ക്ഷേത്രത്തിലെ വിവിധ ഇടങ്ങളിലും ക്യു ആര് കോഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് വി.കെ. വിജയന് ഇ കാണിക്ക പദ്ധതി ഉത്ഘാടനം ചെയ്തു.