NEWS

ജീവിക്കാന്‍ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞു: കഴിഞ്ഞ വർഷത്തെ ഓണം ബംബർ ജേതാവ് ജയപാലൻ

ട്ടോറിക്ഷ തൊഴിലാളിയായ തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലനാണ് കഴിഞ്ഞ വര്‍ഷത്തെ ഓണം ബംബർ ഭാഗ്യവാന്‍. 2021ലെ തിരുവോണം ബംപറിന്റെ 12 കോടിയാണ് ജയപാലനെ തേടിയെത്തിയത്.

 

Signature-ad

 

 

എന്നാല്‍, ലോട്ടറി അടിച്ച ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നാണ് ജയപാലന്‍ പറയുന്നത്. ലോട്ടറി അടിച്ചതിന് പിന്നാലെ വധ ഭീഷണിയും ജയപാലന് നേരിടേണ്ടി വന്നു.

 

‘എനിക്ക് മൂന്ന് ഊമ കത്തുകളാണ് വന്നത്. 64 ലക്ഷം കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒന്ന്. കത്തിലൊരു ഫോണ്‍ നമ്ബറും ഉണ്ടായിരുന്നു. തൃശ്ശൂര് ചേലക്കരയിലുള്ളതാണ് ആ നമ്ബര്‍. ആദ്യത്തെ കത്ത് വന്നപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ജീവിക്കാന്‍ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞും ഒരു കത്തുണ്ടായിരുന്നു.

 

 

 

ലോട്ടറി അടിച്ച്‌ 35 ദിവസത്തിനുള്ളില്‍ എനിക്ക് ലോട്ടറിയുടെ സമ്മാനം കിട്ടി. 7 കോടി നാല്പത്തി നാലര ലക്ഷം രൂപയാണ് കിട്ടിയത്. അതില്‍ നിന്നും 1 കോടി 45 ലക്ഷം എനിക്ക് അടുത്തിടെ ടാക്സ് അടക്കേണ്ടി വന്നു.

 

 

 

ഞാന്‍ ഇന്നും പഴയത് പോലെയാണ്. ഒരു മാറ്റവും ഇല്ല. ഓട്ടോ ഓടിച്ച്‌ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. നമ്മള്‍ സാധാരക്കാരായിരുന്നു. കാശ് വന്നെന്ന് കരുതി പൊങ്ങച്ചം കാണിക്കാന്‍ പറ്റില്ലല്ലോ. പിന്നെ എന്റെ കടങ്ങളൊക്കെ തീര്‍ത്തു. കുറച്ച്‌ പാവങ്ങളെ സഹായിച്ചു. മക്കള്‍ക്ക് വേണ്ടി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ പലിശ മ്യൂച്വല്‍ ഫണ്ടിലേക്കും മാറ്റിയിട്ടുണ്ട്-ഇന്നും തൃപ്പൂണിത്തുറയിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന മരട് സ്വദേശിയായ ജയപാലൻ പറയുന്നു.

 

 

Back to top button
error: