Month: September 2022
-
Kerala
ആയുധം ഉണ്ടെന്നു പറയാത്തത് നന്നായി; ഗവര്‍ണറെ പരിഹസിച്ച് ഇര്‍ഫാന്‍ ഹബീബ്
ന്യൂഡല്‍ഹി: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തിന് മറുപടിയുമായി ഇടത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. എല്ലാം ക്യാമറയില്‍ പതിഞ്ഞതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. ആയുധം തന്റെ കൈവശം ഉണ്ടായിരുന്നുവെന്ന് പറയാതിരുന്നത് നന്നായെന്നും അദ്ദേഹം പരിഹസിച്ചു. ”ഗവര്‍ണര്‍ക്ക് പ്രോട്ടോക്കോള്‍ ഉണ്ടായിരിക്കാം. പക്ഷെ, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ പ്രോട്ടോക്കോള്‍ ഗവര്‍ണര്‍ പാലിച്ചില്ല. ചരിത്രകാരന്‍മാരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് ഗവര്‍ണര്‍ മറന്നു പോയി. മുസ്ലിം ലീഗിനെയല്ല ഗവര്‍ണര്‍ അഭിസംബോധന ചെയ്തത്. അത് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്” – ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. അലിഗഡ് സര്‍വകലാശാലയില്‍ തൊഴിലാളി നേതാവായിരുന്നപ്പോള്‍ വിദ്യാര്‍ത്ഥികളുമായി പ്രശ്നമുണ്ടായിട്ടില്ല. കമ്യൂണിസ്റ്റ്കാരന്‍ ആയിരിക്കുന്നത് ഇന്ത്യയില്‍ കുറ്റമല്ല. ഗവര്‍ണര്‍ എന്തുകൊണ്ട് തന്നെ ലക്ഷ്യം വയ്ക്കുന്നുവെന്ന് അറിയില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ നേരില്‍ കണ്ടിട്ടുണ്ട്. പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ടായിരുന്നു കൂടികാഴ്ചയെന്നും ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണത്തിനെതിരേ നിയമ…
Read More » -
Kerala
ഗവര്‍ണര്‍ ഹവാല കേസിലെ മുഖ്യപ്രതി; ആഞ്ഞടിച്ച് സിപിഎം മുഖപത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം, സി.പി.ഐ മുഖപത്രങ്ങള്‍. ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വിറ്റ് ബി.ജെ.പിയിലെത്തിയ ആളാണെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ ആരോപിച്ചു. വിലപേശിക്കിട്ടിയ നേട്ടങ്ങളില്‍ ഗവര്‍ണര്‍ മതിമറക്കുകയാണ്. ജയിന്‍ ഹവാല ഇടപാട് കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ കേസില്‍ കൂടുതല്‍ പണം പറ്റിയ നേതാവാണ് ഗവര്‍ണര്‍ എന്നും ലേഖനത്തില്‍ പറയുന്നു. ബ്ലാക്‌മെയില്‍ രാഷ്ട്രീയത്തിനു ഗവര്‍ണര്‍ രാജ്ഭവനെ വേദിയാക്കുന്നുവെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം ആരോപിച്ചു. ഗവര്‍ണര്‍ മനോനില തെറ്റിയപോലെ പെരുമാറുകയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ദേശാഭിമാനി മുഖപത്രം പേജിലെ ലേഖനത്തില്‍നിന്ന് 1989 ല്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെടുന്നത്. ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മൊഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ്…
Read More » -
NEWS
ചീര പതിവാക്കാം; ആരോഗ്യത്തോടെ ജീവിക്കാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര.ചീര കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചീര കഴിക്കുന്നത് വളരെ നല്ലതാണ്. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു.ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിഒാക്‌സിഡന്റ്‌സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാൻ സഹായിക്കും. ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ…
Read More » -
Local
സീനിയോരിറ്റിയെച്ചൊല്ലി സ്‌റ്റേഷനില്‍ പോരടിച്ച് വനിതാ പോലീസുകാര്‍!
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വനിതാ എസ്.ഐയുടെ മുന്നില്‍വെച്ചാണ് പോലീസുകാര്‍ അച്ചടക്കം മറന്ന് പോരടിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആര്യനാട് സ്റ്റേഷന്‍ പരിധിയില്‍ ഒരു വിവാഹിതന്‍ പതിനെട്ട് വയസുകാരിയുമായി ഒളിച്ചോടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് കണ്ടെത്തി. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എസ്.ഐ വനിതാ പോലീസുകാരില്‍ ഒരാളോട് നിര്‍ദേശിച്ചു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരു തമ്മില്‍ തര്‍ക്കമുണ്ടായത്. സീനിയോരിറ്റി സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് പരസ്പരമുള്ള പോര്‍വിളികളിലേക്ക് നീങ്ങിയത്. ‘എനിക്ക് സൗകര്യമില്ല ചെയ്യാന്‍’ എന്നതുള്‍പ്പെടെ പോലീസുകാരില്‍ ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുസംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
തേക്കിന്റെ കൊമ്പ് വീട്ടിലേക്ക് വീണതിന് അച്ഛനും മകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെുത്തി
കൊല്ലം: തേക്ക് മരത്തിന്റെ കൊമ്പ് പുരയിടത്തില്‍ വീണതിനു യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍. കുന്നിക്കോട് കടുവാംകോട് അനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പച്ചില അല്‍ഭി ഭവനില്‍ സലാഹുദീനാണ് അറസ്റ്റിലായത്. അനില്‍കുമാറിന്റെ സ്ഥലത്തെ തേക്കുമരത്തിന്റെ കൊമ്പ് വെട്ടിയിട്ടപ്പോള്‍ സലാഹുദീന്റെ പറമ്പിലാണ് വീണത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അര്‍ധരാത്രിയില്‍ സലാഹുദീനും മകന്‍ ദമീജ് അഹമ്മദും ചേര്‍ന്ന് അനില്‍കുമാറിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 17 ന് രാത്രി രണ്ടിനായിരുന്നു സംഭവം. പ്രതികള്‍ അനില്‍കുമാറിന്‍െ്‌റ വീട്ടിലെത്തി കയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ച് കൊന്നശേഷം ഒളിവില്‍ പോയി. തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവിലായിരുന്ന കേസിലെ ഒന്നാംപ്രതി സലാഹുദ്ദീനെ അടുത്തദിവസം പോലീസ് പിടികൂടി. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മകന്‍ ദമീജ് അഹമ്മദ് ഒളിവിലാണ്.
Read More » -
NEWS
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന കെ. മുഹമ്മദാലി അന്തരിച്ചു
ആലുവ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എം.എല്‍.എയുമായിരുന്ന കെ. മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആലുവയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ (6, 7, 8, 9, 10, 11 നിയമസഭകളില്‍) നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീര്‍ഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ ഞര്‍ളക്കാടന്‍ എ. കൊച്ചുണ്ണി- നബീസ ദമ്ബതികളുടെ മകനായിരുന്നു.
Read More » -
Local
അട്ടപ്പാടിയില്‍ അടിതെറ്റി റോഡിലേക്ക് വീണ് കാട്ടാനക്കുട്ടി ചെരിഞ്ഞു
അഗളി: അട്ടപ്പാടി ചുരത്തില്‍ ഒന്‍പതാംവളവിന് സമീപം അടിതെറ്റിവീണ് കാട്ടാനക്കുട്ടി ചരിഞ്ഞു. അഞ്ചുവയസുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. മുകളിലത്തെ റോഡില്‍നിന്ന് അടിതെറ്റി പാറയിലൂടെ താഴത്തെറോഡിന് സമീപം പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഇതുവഴിപോയ ബസിലെ യാത്രക്കാരാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയില്‍ കണ്ടത്. യാത്രക്കാരനായ ഷിബുസിറിയക് ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചു. മണ്ണാര്‍ക്കാട് വനംറേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാനകളുള്ള കൂട്ടമുണ്ട്. ഈ കൂട്ടത്തിലെ കുട്ടിയാണ് അടിതെറ്റിവീണ് ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണാര്‍ക്കാട്ടുനിന്ന് ക്രെയിന്‍ കൊണ്ടുവന്ന് ജഡം ലോറിയില്‍ക്കയറ്റി ആനമൂളിയിലുള്ള മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. തൃശ്ശൂരില്‍നിന്നെത്തിയ ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സമീപത്തെ വനത്തില്‍ ദഹിപ്പിച്ചു.
Read More » -
NEWS
മണിക്കൂറുകള്‍ക്കം ലോട്ടറി ജേതാവിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: തിരുവോണം ബമ്ബറിന്റെ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ മണിക്കൂറുകള്‍ക്കം ജേതാവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്. അഞ്ചുലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയ രഞ്ജിത വി നായര്‍ക്കാണ് തിരുവോണം ബമ്ബറില്‍ ഉയര്‍ന്ന സമ്മാന തുക ആദ്യം ലഭിച്ചത്. തിങ്കളാഴ്ച ലോട്ടറീസ് ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി അഞ്ചുമണിക്കൂറുകള്‍ക്കകമാണ് രഞ്ജിതയുടെ അക്കൗണ്ടിലേക്ക് സമ്മാനത്തുക വരവ് വച്ചത്. ഒരു ലക്ഷവും അതിന് മുകളിലും സമ്മാനം ലഭിക്കുന്നവര്‍ ടിക്കറ്റ് ലോട്ടറീസ് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ. 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിലെ അതേ നമ്ബര്‍ തന്നെയാണ് രഞ്ജിതയുടേതും. എന്നാല്‍ സീരിസില്‍ വ്യത്യാസമുണ്ട്.
Read More » -
Crime
കൊല്ലത്ത് തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച സമീപവാസി പിടിയില്‍
കൊല്ലം: തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച സമീപവാസി പിടിയില്‍. എഴുകോണ്‍ അറുപറക്കോണം ചരുവിള വീട്ടില്‍ ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറുപറക്കോണം ലൈല മന്ദിരത്തില്‍ അനന്തു സി.ബാബു (30) വിന്റെ ഒരു പവന്‍ തൂക്കം വരുന്ന മോതിരമാണു നഷ്ടപ്പെട്ടത്. ഈ മാസം 8 ന് ആയിരുന്നു സംഭവം. ടെക്നിക്കല്‍ സ്‌കൂളിനു സമീപം അടഞ്ഞുകിടന്ന കടയില്‍ ഇരിക്കുകയായിരുന്ന അനന്തു തല ചുറ്റി വീഴുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. സമീപം ബിജുവും ഉണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട കാര്യം അനന്തു മനസിലാക്കിയത്. സംശയം തോന്നി നിരീക്ഷിച്ചപ്പോള്‍ ബിജു പണം ധൂര്‍ത്തടിക്കുന്നതായി ബോധ്യപ്പെട്ടു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ബിജു കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.
Read More » -
NEWS
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതാ ചില എളുപ്പ വഴികൾ
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും വ്യായാമത്തിന്റെ കുറവുമൊക്കെ കൊളസ്‌ട്രോളിനെ ക്ഷണിച്ചുവരുത്തുന്നു. ശരീരത്തില്‍ കൊളസ്‌ട്രോള്‍ പിടിമുറുക്കുന്നതിന് ഇന്നു പ്രായമില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ലളിതമായ വഴികളുണ്ട്. അതും നമ്മുടെ നിത്യജീവിതത്തിന്റെ സമയം അപഹരിക്കാതെ തന്നെ. അമിതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയസ്തംഭനത്തിനും മസ്തിഷ്‌കാഘാതത്തിനും കാരണമാകുന്നു എന്നതുകൊണ്ടു തന്നെ ഇതു നിസാരമായി തള്ളിക്കളയാന്‍ പാടില്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില ആഹാരങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളില്‍ നിന്ന് മുക്തി നേടാം എന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ വരാതെ തടയാനും കഴിയും. മോര് സംശയിക്കേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പാനീയമാണ് മോരുംവെള്ളം. പാട നീക്കിയ മോര് നല്ല കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്കു കാരണമാകുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ മോര് തടയും. ബൈല്‍ ആസിഡുകളെ പുറംതള്ളുകയും ചെയ്യും. മോര് കാച്ചി ഉപയോഗിച്ചാലും നല്ലതുതന്നെ. മോര് കാച്ചുമ്പോള്‍ ഉലുവയും കറിവേപ്പിലയും വെളുത്തുള്ളിയും ഉപയോഗിക്കുന്നതു കൊണ്ടു ഗുണം ഇരട്ടിക്കും. സോയാബീന്‍ സോയാബീന്‍ നല്ലൊരു കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്.…
Read More »