Month: September 2022

  • Kerala

    രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കിയ ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നത് : ജോസ് കെ.മാണി

    രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കിയ ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. ഫെഡറലിസത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിര്‍മ്മാണ സഭയുടെ അവകാശങ്ങളെ ഹനിക്കാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തി കേരളത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാന്‍ ഗവര്‍ണ്ണര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Crime

    ഹോട്ടല്‍മുറിയില്‍വച്ച് കോച്ച് കയറിപിടിച്ചെന്ന് ഹാന്‍ഡ്ബോള്‍ താരത്തിന്റെ പരാതി

    തിരുവനന്തപുരം: ഹാന്‍ഡ്ബോള്‍ പരിശീലകനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി വനിതാ താരത്തിന്റെ പരാതി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് അടുത്തിടെ വിരമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകനെതിരെയാണ് വനിതാ ഹാന്‍ഡ് ബോള്‍ താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മത്സരത്തിനായി കൊച്ചിയില്‍ പോയ സമയത്ത് ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിലും വനിതാ കമ്മിഷനിലും പോലീസിന്റെ വുമണ്‍സെല്ലിലും പരാതി നല്‍കിയതായി വനിതാ താരം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. കൊച്ചിയില്‍ മത്സരത്തിനായി എത്തിയ വേളയില്‍ ഹോട്ടല്‍മുറിയില്‍വെച്ച് പരിശീലകന്‍ ഉപദ്രവിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തെക്കുറിച്ച് പരാതിക്കാരി വിശദീകരിക്കുന്നത് ഇങ്ങനെ:- ”കൊച്ചിയിലെ ഹോട്ടലിലായിരുന്നു ടീമിന്റെ താമസം. അന്നത്തെ ദിവസം രാത്രിയിലെ ഭക്ഷണം എടുക്കാന്‍ മുറിയിലേക്ക് വരാന്‍ പരിശീലകന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഭക്ഷണം എടുക്കാനായി ഞാനും മറ്റൊരു പെണ്‍കുട്ടിയും പരിശീലകന്റെ മുറിയിലെത്തി. മുറിയില്‍ എത്തിയപ്പോള്‍ മഴയായതിനാല്‍ ഭക്ഷണം കൊണ്ടുവരാന്‍ വൈകുമെന്ന് പറഞ്ഞു. തുടര്‍ന്ന് തിരിച്ചുപോകാന്‍ ഒരുങ്ങിയെങ്കിലും എന്നോട് മുറിയില്‍ നില്‍ക്കാനാണ് അദ്ദേഹം പറഞ്ഞത്. പിറ്റേദിവസത്തെ മത്സരത്തെക്കുറിച്ച്…

    Read More »
  • India

    നോയിഡയില്‍ നിര്‍മാണത്തിനിടെ മതില്‍ തകര്‍ന്ന് നാലു മരണം

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മതില്‍ തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.    

    Read More »
  • Crime

    നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്

    ചെന്നൈ: തമിഴ് സിനിമാ -സീരിയല്‍ നടി ദീപയെ (പോളിന്‍ ജെസീക്ക-29) ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതായി പോലീസ്. ദീപയുടെ ഫ്‌ളാറ്റില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഓട്ടോറിക്ഷയിലാണ് ദീപ ഫ്‌ളാറ്റിലെത്തിയത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പു പോലീസിനു ലഭിച്ചിരുന്നു. മാതാപിതാക്കള്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ദീപ മാനസികസമ്മര്‍ദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയെ ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്‌ളാറ്റിലാണ് ഞായറാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോളിന്‍ ജെസീക്ക എന്നാണ് യഥാര്‍ഥ പേര്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘വൈദ’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘തുപ്പരിവാളന്‍’ ഉള്‍പ്പെടെയുള്ള തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അയല്‍വാസികളാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് പോലീസില്‍ അറിയിച്ചത്. തുടര്‍ന്നു കോയമ്പേട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കില്‍പ്പോക്ക് മെഡി. കോളജ് ആശുപത്രിയിലേക്ക്…

    Read More »
  • Local

    നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകള്‍

    തിരുവനന്തപുരം: നദിയില്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍ 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. വാമനപുരം നദിയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് നദിയില്‍ കാര്‍ഡ് ബോര്‍ഡ് ബോക്സുകള്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്ത് എത്തി. നദിയില്‍ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനുവാണ് പെട്ടികള്‍ കരയ്ക്ക് എത്തിച്ചത്. തുറന്നു നോക്കിയപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500 ന്റേതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും ആരുമെത്തിയില്ല. രണ്ട് പെട്ടികളിലായാണ് നോട്ടുകള്‍ ഉപേക്ഷിച്ചനിലയില്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്. ഇതു സിനിമാ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന നോട്ടുകള്‍ ആണെന്നാണ് നിഗമനം. ഒരു വശത്ത് ഫോര്‍ ഷൂട്ടിങ് ഒണ്‍ലി എന്ന് സീല്‍ ചെയ്തിട്ടുണ്ട്. ഈ പെട്ടികള്‍ നാട്ടുകാര്‍ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.

    Read More »
  • NEWS

    ഇസ്രയേലില്‍ ജോലി വാഗ്‌ദാനം;വീട്ടമ്മയിൽ നിന്നും 10 ലക്ഷം തട്ടി

    തൊടുപുഴ:ഇസ്രയേലില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മുട്ടം സ്വദേശിയായ വീട്ടമ്മയില്‍നിന്ന്‌ പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൊടുപുഴയില്‍ സ്‌ഥാപനം നടത്തിവന്നിരുന്ന കൊല്ലം സ്വദേശിയായ വ്യക്‌തിയാണ്‌ വീട്ടമ്മയെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തത്‌. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്ബ്‌ നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ്‌ വീട്ടമ്മ മുട്ടം സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌. വീട്ടമ്മയുടെ പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ മുട്ടം പോലീസ്‌ അനേ്വഷണം ആരംഭിച്ചു.

    Read More »
  • NEWS

    ഷര്‍ട്ടൂരിയും ജനാലയില്‍ ആഞ്ഞ് ചവിട്ടിയും പാക് വിമാനത്തില്‍ യാത്രികന്റെ വിക്രിയ

    പെഷാവര്‍: ഷര്‍ട്ട് ഊരിയും ജനലില്‍ ആഞ്ഞു ചവിട്ടിയും പാക് വിമാനത്തില്‍ യാത്രക്കാരന്‍െ്‌റ പരാക്രമം. പെഷാവറില്‍നിന്നു ദുബായിലേക്കുള്ള പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന്‍െ്‌റ വിക്രിയകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ധരിച്ചിരുന്ന ഷര്‍ട്ട് ഊരിയ യാത്രക്കാരന്‍, വിമാനജീവനക്കാരുമായി തര്‍ക്കിക്കുന്നതും ക്ഷുഭിതനായി സീറ്റില്‍ കയറി വിമാനത്തിന്റെ ജനാലയില്‍ ചവിട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മറ്റൊരു വീഡിയോയില്‍ ഇയാള്‍ വിമാനത്തിനുള്ളില്‍ കമിഴ്ന്നു കിടക്കുന്നതും കാണാം. ജീവനക്കാര്‍ ഇയാളെ ശാന്തരാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് വ്യോമയാന നിയമപ്രകാരം യാത്രക്കാരനെ സീറ്റില്‍ കെട്ടിയിട്ടു. ദുബായിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ ക്യാപ്റ്റന്‍ വിവരം അറിയിച്ചു. ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു.  

    Read More »
  • NEWS

    മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

    ചേര്‍ത്തല : മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണന്‍-52 ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ചേര്‍ത്തല പതിനൊന്നാം മൈല്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മഠത്തിന് സമീപം കാലായിക്കല്‍ രാമചന്ദ്രന്‍ എന്നയാളിന് വേണ്ടി മരം മുറിക്കുമ്ബോഴാണ് അപകടം.     മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.മാരാരിക്കുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • NEWS

    ചാരായം വാറ്റുന്നതിനിടയിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ പിടിയിൽ

    തൃശ്ശൂര്‍: ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും ചാരായം പിടികൂടി. മേലൂര്‍ കെ എസ് ഇ ബി അസിസ്റ്റന്റ് ക്യാഷ്യര്‍ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടില്‍ സുകുമാരന്റെ വീട്ടില്‍ നിന്നുമാണ് 15 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുദാസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. വീട്ടില്‍ ചാരായം വാറ്റി വില്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയിഡ്.സുകുമാരന്റെ ഭാര്യ സ്കൂൾ ടീച്ചറാണ്.

    Read More »
  • Breaking News

    പേ ലക്ഷണങ്ങളുമായി എത്തിയ തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു

    പത്തനംതിട്ട: പേവിഷ ലക്ഷണങ്ങളോടെ എത്തിയ തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു. വീട്ടുവളപ്പില്‍ എത്തിയ തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, പുറത്തുപോകാന്‍ കഴിയാത്തവിധം നാട്ടുകാര്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. പത്തനംതിട്ട- പന്തളം പാതയില്‍ റോഡരികിലുള്ള വീട്ടിലേക്ക് രാവിലെ പത്തുമണിയോടെയാണ് തെരുവുനായ എത്തിയത്. ഇവിടെ പ്രായമായ സ്ത്രീ മാത്രമാണ് ഉള്ളത്. തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, നാട്ടുകാര്‍ തന്ത്രപൂര്‍വ്വം നായയെ വീട്ടുവളപ്പിലിട്ട് പൂട്ടുകയായിരുന്നു. ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതോടെ, നായയ്ക്ക് പുറത്തുപോകാന്‍ സാധിച്ചിട്ടില്ല. മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നായ പിടിത്തക്കാരനെ വിളിച്ചുവരുത്തി ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.    

    Read More »
Back to top button
error: