CrimeNEWS

കൊല്ലത്ത് തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച സമീപവാസി പിടിയില്‍

കൊല്ലം: തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച സമീപവാസി പിടിയില്‍. എഴുകോണ്‍ അറുപറക്കോണം ചരുവിള വീട്ടില്‍ ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറുപറക്കോണം ലൈല മന്ദിരത്തില്‍ അനന്തു സി.ബാബു (30) വിന്റെ ഒരു പവന്‍ തൂക്കം വരുന്ന മോതിരമാണു നഷ്ടപ്പെട്ടത്.

ഈ മാസം 8 ന് ആയിരുന്നു സംഭവം. ടെക്നിക്കല്‍ സ്‌കൂളിനു സമീപം അടഞ്ഞുകിടന്ന കടയില്‍ ഇരിക്കുകയായിരുന്ന അനന്തു തല ചുറ്റി വീഴുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. സമീപം ബിജുവും ഉണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട കാര്യം അനന്തു മനസിലാക്കിയത്.

സംശയം തോന്നി നിരീക്ഷിച്ചപ്പോള്‍ ബിജു പണം ധൂര്‍ത്തടിക്കുന്നതായി ബോധ്യപ്പെട്ടു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ബിജു കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.

 

 

Back to top button
error: