Month: September 2022

  • India

    യോഗിക്കായി അയോധ്യയില്‍ ക്ഷേത്രം പണിത് യൂട്യൂബ് വ്‌ളോഗര്‍

    ലഖ്‌നൗ: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോധ്യയില്‍ ക്ഷേത്രമുയര്‍ന്നു. അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് ഹൈവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ഈ ക്ഷേത്രം പണികഴിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തില്‍ എല്ലാ ദിവസവും വൈകുന്നേരം പൂജയും ആരതിയും ചെയ്യുന്നുണ്ട്. യൂട്യൂബ് വ്‌ളോഗറായ പ്രഭാകര്‍ മൗര്യ (32) എന്നയാളാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. യോഗി പ്രചാരകനാണ് താനെന്ന് പ്രഭാകര്‍ സ്വയം വിശേഷിപ്പിക്കുന്നു. പാര്‍ട്ടിക്കായി വിവിധ ഗാനങ്ങള്‍ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ”യോഗി ഞങ്ങള്‍ക്കായി രാമക്ഷേത്രം പണിയുന്നു. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിതു. രാമക്ഷേത്രം ആരു പ്രാവര്‍ത്തികമാക്കുന്നുവോ അവര്‍ക്കുവേണ്ടി ക്ഷേത്രം പണിയുമെന്ന് സത്യം ചെയ്തിരുന്നു.” പ്രഭാകര്‍ മൗര്യയുടെ നിലപാടിതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്ന 2020 ഓഗസ്റ്റ് അഞ്ചിനാണ് ‘ശ്രീ യോഗി മന്ദിര്‍’ നിര്‍മാണം പ്രഭാകര്‍ മൗര്യ തുടങ്ങിയത്. രാജസ്ഥാനില്‍നിന്നും ബരാബങ്കിയില്‍നിന്നുള്ള രണ്ടു ശില്‍പികളാണ് നിര്‍മാണത്തിനു പിന്നില്‍. പ്രഭാകര്‍ തന്നെയാണ് ദിവസവും രണ്ടുനേരം…

    Read More »
  • NEWS

    വീടിന്റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    വീടിന്‍റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ സുരക്ഷ.പലപ്പോഴും വീടിനുള്ളില്‍ വൈദ്യുതി പ്രവാഹം ഏറ്റ് പലരും മരണപ്പെടുന്ന വാർത്തകൾ വായിക്കുന്നവരാണ് നമ്മൾ. പല തരത്തില്‍ ഷോക്ക് ഏല്‍ക്കാറുണ്ട്. ചിലപ്പോൾ പവർ സോക്കറ്റില്‍ നിന്നോ, മറ്റു ചിലപ്പോള്‍ നനഞ്ഞ കൈ കൊണ്ടു വൈദ്യുതഉപകരണങ്ങളില്‍  തൊടുമ്പോഴോ, അങ്ങനെ പല രീതിയില്‍. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കും. അതിനാല്‍ തന്നെ വയറിങ് തുടങ്ങുമ്പോഴെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നാം പൂർണമായും മനസിലാക്കണം ആദ്യം തന്നെ എല്ലാ പ്ലഗ് പോയിന്‍റുകളും നിര്‍ബന്ധമായും എര്‍ത്ത്  ചെയ്യണ്ടേതാണ്.  ഈ കാര്യം വീട് വയറിങ് ചെയ്യുന്ന ഇലക്ട്രീഷനോട് ചോദിച്ച് മനസിലാക്കണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത്  ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. ഇതാണ്  ഇഎല്‍സിബി അഥവാ  എര്‍ത്ത്  ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍. സുരക്ഷയുടെ കാര്യത്തില്‍ മുൻ പന്തിയിലാണ് ഈ ഉപകരണം. ഇവ സ്ഥാപിക്കുന്നതിലൂടെ  എര്‍ത്ത് ലീക്കേജ് ഉണ്ടാവുമ്പോൾ…

    Read More »
  • Crime

    പ്രതിശ്രുതവധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ വൈറലാക്കി; ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു

    ബംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോ. വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടത്തിയത്. യുക്രൈനില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബംഗളൂരുവിലേക്ക് വന്നത്. ക്രൂരമായ മര്‍ദനമേറ്റ വികാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ വിവാഹത്തിന് അനുമതി നല്‍കിയത്. പിന്നീട് മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ചത്. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടുകയായിരുന്നു. തുടര്‍ന്ന് വികാഷിനോട് ഇത് ചോദിച്ചപ്പോള്‍ താന്‍ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി. സുഹൃത്ത് സുശീലിനോട് ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും…

    Read More »
  • NEWS

    നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും പിഴയുണ്ടോയെന്ന് മൊബൈലിൽ അപ്പപ്പോൾ അറിയാം

    ഭൂരിഭാഗം ആൾക്കാരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഗതാഗത ലംഘനത്തിന് ഫൈൻ അടക്കേണ്ടി വന്നിട്ടുള്ളവരായിരിക്കും.മിക്കവാറും ഹെൽമറ്റ് വെക്കാത്തതിനോ സീറ്റ് ബെൽറ്റ് ഇടാത്തതിനോ സിഗ്നൽ തെറ്റിച്ചതിനോ ഒക്കെയാവും ഫൈൻ അടയ്ക്കേണ്ടി വന്നിട്ടുള്ളത്.ഇങ്ങനെ കുറഞ്ഞ തുകയായിരിക്കും ഇതുവരെ പിഴയായി അടച്ചിട്ടുണ്ടാകുക. പണ്ടത്തെ പോലെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പോയി വരി നിന്നൊന്നും ഫൈൻ അടയ്‌ക്കേണ്ട കാലമല്ല ഇത്. ഇപ്പോൾ ട്രാഫിക് ഫൈൻ അല്ലെങ്കിൽ ഇ-ചലാൻ ഓൺലൈൻ ആയി അടയ്ക്കാനും സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും.എന്നാൽ സമയാസമയങ്ങളിൽ ഇത് പരിശോധിക്കാതിരിക്കുകയും മറ്റും ചെയ്താൽ വലിയൊരു തുക പിന്നീട് കെട്ടിവയ്ക്കേണ്ടിയും വരും. 20000 രൂപ വിലയുള്ള സ്‍കൂട്ടറിന് 40000 രൂപയോളം ട്രാഫിക്ക് ഫൈനായി ലഭിച്ച വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. ഇങ്ങനെ ഏറെക്കാലമായി അടയ്ക്കാതെ കിടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകള്‍ കൂടി ഭീമന്‍ സംഖ്യയാകുന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് പതിവാണ്.പലരും ഇതേപ്പറ്റി ബോധവാന്മാരല്ലാത്തതിനാലാവും ഇങ്ങനെ സംഭവിക്കുന്നത്. പല നഗരങ്ങളിലും പല വെബ്സൈറ്റുകളാണ് ട്രാഫിക് ഇ-ചലാൻ ഓൺലൈൻ ആയി അടക്കാൻ ഉപയോഗിക്കുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി…

    Read More »
  • NEWS

    ചാലക്കുടി നഗരസഭയിലെ ഏക ബിജെപി കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേർന്നു

    ചാലക്കുടി: ചാലക്കുടി നഗരസഭയിലെ ഏക ബിജെപി കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. മൂന്നാം വാര്‍ഡായ പോട്ടയില്‍ നിന്നുള്ള കൗണ്‍സിലറായ വത്സന്‍ ചമ്ബക്കരയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. വത്സന്‍ ചമ്ബക്കര കോണ്‍ഗ്രസില്‍ ചേരുന്നതോടെ നഗരസഭയിലെ ബിജെപിക്ക് പ്രാധിനിധ്യം ഇല്ലാതെയാവും. വത്സന്‍ ചമ്ബക്കര ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും.     കോണ്‍ഗ്രസാണ് നഗരസഭ ഭരിക്കുന്നത്. 36 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 27 അംഗങ്ങളാണുള്ളത്. വത്സനും കൂടെയെത്തുന്നതോടെ അത് 28ആവും. എല്‍ഡിഎഫിന് എട്ട് അംഗങ്ങളാണുള്ളത്.

    Read More »
  • LIFE

    ദേവ് മോഹന് “ശാകുന്തളം” ടീമിന്റെ ജന്മദിനാശംസകൾ..

    “നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന് ജന്മദിനാശംസകൾ നേരുന്നു.”ശാകുന്തളം ടീം.ഇവിടെ “ദുഷ്യന്ത്” ആയി പ്രത്യക്ഷപ്പെടുന്നത്ദേവ് മോഹൻ ആണ്.സൂഫി പറഞ്ഞ കഥ യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ.ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ശാകുന്തളം ” എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്.ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന് ശാകുന്തളം ടീം ആവേശത്തോടെആശംസകൾ നേരുകയാണ്. നമ്മുടെ ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ‘ശാകുന്തളം’ മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാൻ സിജിഐ ഉപയോഗിക്കുന്നു. മഹാനായ നാടകകൃത്ത് കാളിദാസന്റെ ക്ലാസിക്കൽ കൃതിയായ ‘ശാകുന്തളം’ അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു, ദേവ് മോഹൻ, മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം-ശേഖർ വി ജോസഫ് നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ഈ “ശാകുന്തളം…

    Read More »
  • NEWS

    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിന്: കെ മുരളീധരന്‍ എം.പി

    തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും കെ മുരളീധരന്‍ എം.പി. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതല്‍ വ്യക്തമാക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് അറിയിച്ചു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയില്‍ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കില്‍ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാര്‍ത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കേരളത്തില്‍ നിന്നുള്ള നേതാവ് മത്സരിച്ചാല്‍ സാഹചര്യം വിലയിരുത്തി പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.     കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കയതിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും പ്രസ്താവന.

    Read More »
  • Crime

    കരിപ്പൂരില്‍ വീണ്ടും വന്‍സ്വര്‍ണവേട്ട; വനിത ഉള്‍പ്പടെ കടത്തിയത് മൂന്നു കിലോ സ്വര്‍ണം

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വനിത ഉള്‍പ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഒരു കോടി രൂപക്ക് മുകളില്‍ മൂല്യം വരുന്ന 3 കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ ഷാമില്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമിശ്രിതം ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ ജംഷീദില്‍ നിന്ന് 1054 ഗ്രാം സ്വര്‍ണം പിടികൂടി. ബുഷ്‌റയില്‍ 1077 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇവര്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബ്ദുല്‍ ഷാമിലും രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 679 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി.  

    Read More »
  • ശ്രീചിത്ര പുവര്‍ ഹോമില്‍ 14 വയസുകാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

    തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ 14 വയസുകാരന് സഹപാഠികളുടെ ക്രൂരമര്‍ദനം. അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികള്‍ അടിച്ചു എന്നും ബൂട്ടിട്ട് മര്‍ദിച്ചു എന്നും പരാതിയുണ്ട്. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പോലീസില്‍ പരാതിനല്‍കരുതെന്ന് അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം അവര്‍ കവിളത്തടിച്ചു എന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ഷീറ്റ് മൂടി അടിച്ചു. പാത്രം കൊണ്ട് തലയ്ക്കടിച്ചു. എന്നിട്ട് അപ്പുറത്തെ മുറിയില്‍ കൊണ്ടുപോയി ഇടിച്ചു. കൈ കയറുകൊണ്ട് കെട്ടി എന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അതേസമയം, പോലീസില്‍ പരാതിപ്പെടാന്‍ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പരാതിപ്പെടരുതെന്ന് പൊവര്‍ ഹോം സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. തങ്ങള്‍ ഈ കുട്ടികളെ മാറ്റാന്‍ ആവശ്യപ്പെട്ട് സി.ഡബ്ല്യു.സിക്ക് കത്തയക്കുന്നുണ്ടെന്നും അപ്പോള്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്നും പറഞ്ഞു. ഇതില്‍ ഇതുവരെ…

    Read More »
  • NEWS

    വളര്‍ത്തുനായയെ കാറിൽ കെട്ടി വലിച്ചു; ഡോക്ടർക്കെതിരെ കേസ്

    ജോധ്പൂർ:വളര്‍ത്തുനായയെ കാറിൽ കെട്ടി വലിച്ച ഡോക്ടർക്കെതിരെ കേസ്. ജോധ്പൂര്‍ ആസ്ഥാനമായുള്ള പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ രജനീഷ് ഗാല്‍വ എന്ന ആളാണ് തന്റെ വളർത്തുനായയെ കാറിൽ കെട്ടി വലിച്ചത്.     തിരക്കേറിയ റോഡിലാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരാണ് വാഹനത്തിന് ചുറ്റും കൂടി നായയുടെ ചങ്ങല അഴിച്ചു മാറ്റിയത്.ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന്, മൃഗപീഡന നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

    Read More »
Back to top button
error: