തിരുവനന്തപുരം: തിരുവോണം ബമ്ബറിന്റെ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ മണിക്കൂറുകള്‍ക്കം ജേതാവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്.
അഞ്ചുലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയ രഞ്ജിത വി നായര്‍ക്കാണ് തിരുവോണം ബമ്ബറില്‍ ഉയര്‍ന്ന സമ്മാന തുക ആദ്യം ലഭിച്ചത്.
തിങ്കളാഴ്ച ലോട്ടറീസ് ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി അഞ്ചുമണിക്കൂറുകള്‍ക്കകമാണ് രഞ്ജിതയുടെ അക്കൗണ്ടിലേക്ക് സമ്മാനത്തുക വരവ് വച്ചത്. ഒരു ലക്ഷവും അതിന് മുകളിലും സമ്മാനം ലഭിക്കുന്നവര്‍ ടിക്കറ്റ് ലോട്ടറീസ് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ.
25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിലെ അതേ നമ്ബര്‍ തന്നെയാണ് രഞ്ജിതയുടേതും. എന്നാല്‍ സീരിസില്‍ വ്യത്യാസമുണ്ട്.