Month: September 2022

  • Kerala

    ഭാര്യയുള്ളപ്പോള്‍ വീണ്ടും വിവാഹം; റവന്യൂ നവദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍

    കൊച്ചി: നിയമപരമായി ഭാര്യ നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ നവദമ്പതികളെ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു. മരട് സ്വദേശിനിയായ ആദ്യ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സ്പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍.ആര്‍) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം.പി പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി. സ്മിതയെയുമാണ് കലക്ടര്‍ ഡോ. രേണു രാജ് സസ്പെന്‍ഡ് ചെയ്തത്. പദ്മകുമാറും സ്മിതയും കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്ത്രതില്‍ വിവാഹിതരാകുകയായിരുന്നു. ഇതിന്റെ രേഖകള്‍ അടക്കമാണ് ആദ്യഭാര്യ കലക്ടര്‍ക്ക് പരാതി നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.        

    Read More »
  • Breaking News

    പേ വിഷബാധ ലക്ഷണങ്ങളോടെ ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കയറിയ നായ ചത്തു

    പത്തനംതിട്ട: ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കയറിയ പേ വിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന നായ ചത്തു. നായയുടെ പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എ.വി.എന്‍ ഡിസീസ് ഡയഗ്‌നോസിസ് ലാബിലാണ് പരിശോധന നടത്തുക. ഉച്ചക്ക് ശേഷം പരിശോധന ഫലം കിട്ടിയേക്കും. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഓമല്ലൂര്‍ കുരിശ് കവലയിലുള്ള തറയില്‍ തുളസി വിജയന്റെ വീടിന്റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായില്‍ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായരുന്നു നായ. അവശ നിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. നായയെ കണ്ടയുടന്‍ തന്നെ തുളസി വിജയന്‍ വീടിനുള്ളില്‍ കയറി കതകടച്ചു. ഒന്‍പത് മണിയോടെ അവശനായിരുന്ന നായയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ട് തുടങ്ങി. ഒന്‍പതരയോടെ അഗ്‌നിശമന സേനയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാല് വശവും ഉയരത്തില്‍ മതില്‍ കെട്ടിയിരുന്ന പറമ്പില്‍ നിന്ന് നായക്ക് പുറത്തേക്ക് പോകാന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപത്തിലാക്കി. തിരുവല്ലയില്‍ നിന്ന് പട്ടിപിടുത്തതില്‍ വിദഗ്ധരായി യുവാക്കള്‍ എത്തിയാണ്…

    Read More »
  • Kerala

    പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ താനെ തുറന്നു; ചാലക്കുടിപ്പുഴയില്‍ പ്രളയം

    പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളില്‍ ഒന്നിനു തകരാര്‍ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയില്‍ ശക്തമായ ഒഴുക്ക്. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണു ഷട്ടറില്‍നിന്നു വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോള്‍ പുഴയിലേക്ക് അപകടകരമായ രീതിയില്‍ വെള്ളം കുത്തിയൊലിക്കുന്നതു ശ്രദ്ധയില്‍പെട്ടു. ആദിവാസി മേഖലയില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നുണ്ടെന്ന് പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. തുടര്‍ച്ചയായി 20,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതിനെത്തുടര്‍ന്നു തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി. തൃശൂര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ചിറ്റൂര്‍ തഹസില്‍ദാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഷട്ടര്‍ തകരാര്‍ പെട്ടെന്ന് പരിഹരിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു. മുതലമടയിലാണു ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവര്‍ത്തനവും നിയന്ത്രണവും തമിഴ്‌നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒരു മാസം മുന്‍പു മൂന്നു ഷട്ടറുകളും 10 സെന്റി മീറ്റര്‍ തുറന്നിരുന്നു. 1825 അടിയാണ് ഡാമിന്റെ…

    Read More »
  • Crime

    മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തീകൊളുത്തി

    തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ അമ്മയെ തീ കൊളുത്തി. 75 വയസുകാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതിയെയാണ് മകന്‍ മനോജ് തീ കൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മദ്യത്തിന് പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • NEWS

    സിൽവർ ലൈന് വേണ്ടി നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍പാത ഒഴിവാക്കി കേരളം

    മലപ്പുറം: സിൽവർ ലൈന് വേണ്ടി നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍പാത കേരളം ഒഴിവാക്കിയതായി ആക്ഷേപം. മംഗലാപുരം വരെയുള്ള സിൽവർലൈൻ പാത കര്‍ണാടക തള്ളിയതോടെ നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍പാത വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാമാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ സാധ്യതയുള്ളതായിട്ടും കേരള സര്‍ക്കാര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നടപടിക്രമങ്ങള്‍ പാലിച്ച്‌ അപേക്ഷ നല്‍കിയാല്‍ തുടര്‍ നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറാം എന്നാണ് കര്‍ണാടകയുടെ നിലപാട്. നിലവില്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടക്കടുത്ത നഞ്ചന്‍കോടുവരെ റെയില്‍വേ പാതയുണ്ട്. നഞ്ചന്‍കോട് ടൗണില്‍നിന്ന് തുടങ്ങി കര്‍ണാടകയിലെതന്നെ അമ്ബലൂ-കല്ലമ്ബലു-സര്‍ഗൂര്‍-ഹെഗനൂര്‍ വഴി കേരളത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നതാണ് ഈ പാത. പിന്നീട് മീനങ്ങാടി-കല്‍പറ്റ-മേപ്പാടി- ചൂരല്‍മല-പോത്തുകല്ല്-അകമ്ബാടം-നിലമ്ബൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാത എത്തിച്ചേരും. ഹെഗനൂരില്‍നിന്ന് തുടങ്ങി കേരള വനാതിര്‍ത്തിയായ വള്ളുവാടിക്കടുത്തുവരെ ഭൂഗര്‍ഭ പാതയാണ്. പദ്ധതി കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതും 2016ലെ റെയില്‍വേ ബജറ്റില്‍ പാസാക്കിയതുമാണ്. പദ്ധതിക്കായി 6000 കോടി രൂപ റെയില്‍വേ ബജറ്റ് കണക്കാക്കുകയും പകുതി തുക കേന്ദ്രസര്‍ക്കാര്‍ നല്‍കാം എന്ന് സമ്മതിക്കുകയും ഭാവിയില്‍ നടപ്പിലാക്കേണ്ട…

    Read More »
  • NEWS

    ആനക്കാംപൊയില്‍ – കള്ളാടി -മേപ്പാടി തുരങ്കപാത;സ്ഥലം എറ്റെടുക്കല്‍ നടപടിക്ക് അനുമതി

    തിരുവമ്ബാടി: ആനക്കാംപൊയില്‍ – കള്ളാടി -മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് നിര്‍ദ്ദേശിക്കപ്പെട്ട കോടഞ്ചേരി, തിരുവമ്ബാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കല്‍ നടപടിക്ക് അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എല്‍.എ അറിയിച്ചു. 11.1586 ഹെക്ടര്‍ ഭൂമിയാണ് രണ്ട് വില്ലേജുകളിലായി ഏറ്രെടുക്കുക. സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂര്‍ ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട്, വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ, കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാര്‍ശ എന്നിവയുടെ അടിസ്ഥാനത്തില്‍ 2013 ലെ എല്‍.എ.ആര്‍.ആര്‍ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുകയെന്നും എം.എല്‍.എ പറഞ്ഞു.

    Read More »
  • NEWS

    ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി; റണ്‍വേയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു

    എരുമേലി: നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ റണ്‍വേയുടെ പ്രാരംഭ നടപടി ആരംഭിച്ചു. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ലൂയി ബര്‍ഗിനുവേണ്ടി ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ ഇതിനായി വിമാനത്താവളം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ എത്തിയിട്ടുണ്ട്.ഡല്‍ഹിയില്‍നിന്നെത്തിയ ഇവര്‍ 21 ദിവസംകൊണ്ട് മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഫലം അതോറിറ്റിക്ക് കൈമാറും. പരിശോധന അനുകൂലമായാല്‍ മാത്രമേ റണ്‍വെ നിര്‍മിക്കാനാകൂ. കല്ലും കട്ടിയുള്ള മണ്ണുമുള്ള ഇവിടം റബര്‍ എസ്റ്റേറ്റ് ആയിരുന്നതിനാല്‍ ഉറപ്പുള്ളതായിരിക്കാനാണ് സാധ്യതയെന്നാണ്‌ വിലയിരുത്തല്‍. ചതുപ്പ് സ്ഥലങ്ങള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ കുറവാണെന്നതാണ് റിപ്പോര്‍ട്ട് അനുകൂലമാകാന്‍ സാധ്യതയേറുന്നത്.     എസ്റ്റേറ്റിന്റെ മധ്യഭാഗത്ത്‌ മൂന്ന് കിലോമീറ്ററാണ് റണ്‍വേയുടെ നീളം. എട്ട് സ്ഥലങ്ങളിലായി 10 മുതല്‍ 20 മീറ്റര്‍ വരെ ആഴത്തില്‍ കുഴല്‍ക്കിണര്‍ മാതൃകയില്‍ കുഴിക്കും. ഒന്നര മീറ്റര്‍ വ്യാസമുള്ള ആറ്‌ കുഴികളും എടുക്കും. ഇതില്‍നിന്ന് ശേഖരിക്കുന്ന മണ്ണും കല്ലുകളുമാണ്‌ പരിശോധന നടത്തുക.

    Read More »
  • NEWS

    ഡി​വൈ​ഡ​റി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി നാ​ല് മരണം

    ന്യൂ​ഡ​ല്‍​ഹി: ഡി​വൈ​ഡ​റി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി നാ​ലു പേർ മരിച്ചു. ഡ​ല്‍​ഹി സീ​മാ​പു​രി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 1.51 ന് ​ആയിരുന്നു അപകടം നടന്നത്. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ക​രീം (52), ചോ​ട്ടേ ഖാ​ന്‍ (25), ഷാ ​ആ​ലം (38), റ​ഹൂ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​നീ​ഷ് (16), പ്ര​ദീ​പ് (30) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഡ​ല്‍​ഹി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ (ഡി​ടി​സി) ബ​സ് ഡി​പ്പോ​യ്ക്ക് സ​മീ​പം ഇ​വ​ര്‍ റോ​ഡി​ലെ ഡി​വൈ​ഡ​റി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം ഡ്രൈ​വ​ര്‍ ട്ര​ക്കു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞതായാണ് റിപ്പോര്‍ട്ട് .

    Read More »
  • NEWS

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയിലേക്ക്

    തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും.കേരളത്തിലെ സ്ഥിതിവിശേഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് സൂചന. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിച്ചു.മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്.ചീഫ്സെക്രട്ടറി വി പി ജോയ് ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.     ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ഗവര്‍ണര്‍ അടുത്തമാസം ആദ്യം മാത്രമേ സംസ്ഥാനത്തേക്ക് മടങ്ങി വരികയുള്ളൂ എന്നാണ് വിവരം.

    Read More »
  • NEWS

    റെയില്‍വേ ട്രാക്കില്‍ ജോലിചെയ്തിരുന്ന മൂന്ന് തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ചു

    ഹൈദരാബാദ്: റെയില്‍വേ ട്രാക്കില്‍ ജോലിചെയ്തിരുന്ന മൂന്ന് തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ചു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ കോതപ്പള്ളി ഗ്രാമത്തിലാണ് അപകടം നടന്നത്. റെയില്‍വേ ട്രാക്ക് മാന്‍ ദുര്‍ഗയ്യ, കരാര്‍ തൊഴിലാളികളായ വേണു, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മറ്റൊരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.മരിച്ചവരില്‍ ഒരാള്‍ മഹബൂബാബാദില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ പെദ്ദപ്പള്ളി ജില്ലയില്‍ നിന്നുള്ളവരുമാണ്. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസാണ് നാലു പേരെയും ഇടിച്ച് തെറിപ്പിച്ചത്.വൈകുന്നേരം നാലോടെ ചിക്കുറായി, കോതപ്പള്ളി വില്ലേജുകള്‍ക്കിടയിലെ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലിസ് (ജിആര്‍പി) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: