NEWS

ഡി​വൈ​ഡ​റി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി നാ​ല് മരണം

ന്യൂ​ഡ​ല്‍​ഹി: ഡി​വൈ​ഡ​റി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി നാ​ലു പേർ മരിച്ചു.
ഡ​ല്‍​ഹി സീ​മാ​പു​രി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 1.51 ന് ​ആയിരുന്നു അപകടം നടന്നത്. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ക​രീം (52), ചോ​ട്ടേ ഖാ​ന്‍ (25), ഷാ ​ആ​ലം (38), റ​ഹൂ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​നീ​ഷ് (16), പ്ര​ദീ​പ് (30) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഡ​ല്‍​ഹി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ (ഡി​ടി​സി) ബ​സ് ഡി​പ്പോ​യ്ക്ക് സ​മീ​പം ഇ​വ​ര്‍ റോ​ഡി​ലെ ഡി​വൈ​ഡ​റി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം ഡ്രൈ​വ​ര്‍ ട്ര​ക്കു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞതായാണ് റിപ്പോര്‍ട്ട് .

Back to top button
error: