കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാമാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ സാധ്യതയുള്ളതായിട്ടും കേരള സര്‍ക്കാര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
നടപടിക്രമങ്ങള്‍ പാലിച്ച് അപേക്ഷ നല്കിയാല് തുടര്‍ നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറാം എന്നാണ് കര്‍ണാടകയുടെ നിലപാട്. നിലവില്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടക്കടുത്ത നഞ്ചന്‍കോടുവരെ റെയില്‍വേ പാതയുണ്ട്.
നഞ്ചന്‍കോട് ടൗണില്‍നിന്ന് തുടങ്ങി കര്‍ണാടകയിലെതന്നെ അമ്ബലൂ-കല്ലമ്ബലു-സര്ഗൂര്-ഹെ
ഹെഗനൂരില്‍നിന്ന് തുടങ്ങി കേരള വനാതിര്‍ത്തിയായ വള്ളുവാടിക്കടുത്തുവരെ ഭൂഗര്‍ഭ പാതയാണ്. പദ്ധതി കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതും 2016ലെ റെയില്‍വേ ബജറ്റില്‍ പാസാക്കിയതുമാണ്.
പദ്ധതിക്കായി 6000 കോടി രൂപ റെയില്‍വേ ബജറ്റ് കണക്കാക്കുകയും പകുതി തുക കേന്ദ്രസര്‍ക്കാര്‍ നല്‍കാം എന്ന് സമ്മതിക്കുകയും ഭാവിയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ രേഖപ്പെടുത്തുന്ന റെയില്‍വേയുടെ പിങ്ക് ബുക്കില്‍ പദ്ധതി ഇടംനേടുകയും ചെയ്തു.
തുടര്‍ന്ന് സര്‍വേക്കായി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഡി.എം.ആര്.സിയെ ചുമതലപ്പെടുത്തി. ഇതിനായി അനുവദിക്കേണ്ട എട്ടുകോടിയില്‍ ആദ്യഗഡുവായി രണ്ടുകോടി അനുവദിച്ചെങ്കിലും പിന്നീട് തിരിച്ചുപിടിക്കുകയായിരുന്നു.