Month: September 2022
-
NEWS
സൗദിയിലെ തുറൈഫില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മലയാളിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
റിയാദ്: സൗദിയിലെ തുറൈഫില്‍ തൊഴിലാളികളുമായി സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മലയാളിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍(50) ആണ് മരിച്ച മലയാളി. മരിച്ച മറ്റ് രണ്ടു പേരും ഇന്ത്യക്കാരാണ്. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ആണ് സംഭവം. തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പുറപ്പെട്ട ബസിന്റെ പുറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. തുറൈഫില്‍ നിന്ന് അറാറിലേക്ക് പോകുന്ന ഹൈവേയില്‍ വെച്ചായിരുന്നു അപകടം. രണ്ടു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നാണ് വിവരം. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ച ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Read More » -
NEWS
കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മ തീകൊളുത്തി മരിച്ചു
കുമളി: കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മ തീകൊളുത്തി മരിച്ചു.ചക്കുപള്ളം പട്ടാശേരില്‍ പി.എസ്.അനിത(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് വിനോദ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ മാസം 12ന് രാത്രിയിലായിരുന്നു സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് വിവരം. ഭര്‍ത്താവാണ് തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അനിത മരിച്ചത്. കുമളി എസ്‌എച്ച്‌ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മെഡിക്കല്‍ കോളജിലെത്തി മേല്‍നടപടികളെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മക്കള്‍: അനന്തകുമാര്‍, സുനന്ദകുമാര്‍, ആദര്‍ശ്.
Read More » -
NEWS
തൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീടുകള്‍ കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചിങ്ങവനത്തെത്തിയ ഇയാള്‍ തൈലം വില്പനയ്‌ക്കെന്ന പേരില്‍ വീടുകള്‍ കയറുന്നതിനിടെ തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന്, വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചങ്ങനാശ്ശരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
പിതാവിനെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം വീട്ടില്‍ അതിക്രമിച്ചുകയറി ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു;57 കാരന് കഠിന തടവും പിഴയും
തിരുവനന്തപുരം:പിതാവിനെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം വീട്ടില്‍ അതിക്രമിച്ചുകയറി ഒമ്ബതു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 57 കാരന് 34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. വെയിലൂര്‍ സ്വദേശി സതീശനെ(57)യാണ് ശിക്ഷിച്ചത്. 2012 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വന്ന കുട്ടിയെ വീട്ടില്‍ വെച്ചായിരുന്നു ഇയാള്‍ പീഡനത്തിനിരയാക്കിയത്. ഇരയുടെ പിതാവിനൊപ്പം മദ്യപിച്ച് അയാളെ അബോധാവസ്ഥയിലാക്കിയശേഷം സഹോദരനെ മിഠായി വാങ്ങാന്‍ അയച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. ബഹളം കേട്ട് പിതാവ് എഴുന്നേറ്റപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ പറയുന്നു. ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്‌സോ) ജഡ്ജ് ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.
Read More » -
Local
ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ പത്താമത് ബിരുദാന ചടങ്ങ് നടന്നു
തിരുവനന്തപുരം: മാനവരാശി മുഴുവൻ സുഖത്തോടും സന്തോഷത്തോടും ജീവിക്കാനാണ് കേരള ആരോഗ്യ സർവകലാശാല ആഗ്രഹിക്കുന്നതെന്നും ഇതിലേക്ക് ജനങ്ങളെ നയിക്കാൻ യുവ ഡോക്ടർമാർക്ക് കഴിയട്ടെ എന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു. ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒാഫ് മെഡിക്കൽ സയൻസസിന്റെ 10-ാമത് ബിരുദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കൊവിഡ് മഹാമാരിയെ അവഗണിച്ച് ആതുരശുശ്രൂഷാ രംഗത്ത് പുതിയ കാൽവയ്പ് നടത്തിയ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. ബിരുദദാനചടങ്ങിൽ പങ്കെടുത്ത 87 പേരും കൊവിഡ് മഹമാരി സമയത്ത് അവസാന വർഷ വിദ്യാർത്ഥികളായിരുന്നു. രാജ്യം മുഴുവൻ ലോക്ക്ഡൌണിലായപ്പോൾ ഗവർണറോട് പ്രത്യേക അനുമതി വാങ്ങി ആരോഗ്യ സവകലാശാല അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ളാസുകളും പ്രാക്ടിക്കലും നടത്തി. ഓൺലൈൻ ക്ളാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ നിങ്ങൾ രോഗത്തോടും പരീക്ഷയോടും ഒരുപോലെ പോരാടി. സിലബസിലില്ലാത്ത മഹാമാരിയോട് യുദ്ധം ചെയ്തു. രണ്ടിലും അവർ വിജയിച്ചു. യഥാർത്ഥ ഹീറോകളാണിവർ. ഈ നേട്ടത്തിന്…
Read More » -
Sports
കാര്യവട്ടം ട്വന്റി 20: ടിക്കറ്റ് വിൽപ്പന തുടങ്ങി
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റഴിച്ചു. തിങ്കളാഴ്ച രാത്രി മുതലാണ് www.paytminsider.com വഴി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. 1,500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്. മത്സരത്തിനായി ഇരു ടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാകും ടീമുകളുടെ താമസം. 2.36 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ…
Read More » -
Kerala
അഭിഭാഷക-പൊലീസ് തർക്കം: സിഐ അടക്കം 4 പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും
കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നിയമ മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാർ കൗണ്‍സിലിന്റെ തീരുമാനം. കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാർ ഉറപ്പ് നൽകിയെന്ന് അഭിഭാഷകർ അവകാശപ്പെട്ടു. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പൊലീസ് മര്‍ദ്ദിച്ചുവെന്നും വിലങ്ങ് വച്ചുവെന്നും ആരോപിച്ചാണ് ബാർ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ചയിലധികമായി കോടതി നടപടികൾ ബഹിഷ്‍കരിച്ച് കൊല്ലം ബാർ അസോസിയേഷൻ സമരത്തിലായിരുന്നു. സംഭവത്തിൽ ബാർ കൗൺസിൽ ചെയർമാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്തും ചർച്ച നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാർ എന്ന അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് മർദ്ദിച്ചുവെന്നോരാപിച്ചാണ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അക്രമിച്ചു. വാക്കിടോക്കിക്കും കേടുപാടുണ്ടായി. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പള്ളിത്തോട്ടം…
Read More » -
Crime
80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയില്‍
മലപ്പുറം: ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളുമുണ്ടാക്കി 80 കോടിയോളം രൂപയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ പ്രതിയെ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം കോലൊളമ്പദേശം സ്വദേശി 28 വയസുള്ള രാഹുലാണ് പിടിയിലായത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്‍റെ മറവിലാണ് പ്രതിയും സംഘവും നികുതി വെട്ടിപ്പ് നടത്തിയത്. നേരത്തെ ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശി ബനീഷിനെ ഡിസംബറിൽ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച കുറ്റത്തിനാണ് രാഹുലിന്‍റെ അറസ്റ്റ്. ഇ-വേ ബില്ലുകളും വ്യാജ രേഖകളും വ്യാജ രജിസ്‌ട്രേഷനും എടുത്ത് നൽകി നികുതി വെട്ടിപ്പിന്‍റെ ശൃംഖലയുണ്ടാക്കി സഹായിച്ചു എന്നാണ് കേസ്.
Read More » -
Kerala
റബർ പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ, വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ചു
തിരുവനന്തപുരം: റബർ പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ഇടപെടൽ. റബർ വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ടര മാസത്തിന് ശേഷമാണ് പദ്ധതി പുനരാരംഭിക്കുന്നത്. ഇതോടെ കർഷകർക്ക് 170 രൂപ താങ്ങുവില ലഭിക്കും. ജൂലൈ മുതൽ ഉള്ള മുൻകാല പ്രാബല്യത്തിൽ പണം ലഭിക്കുമെന്ന് പദ്ധതി പുനരാരംഭിച്ച് കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കർഷകർക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
Read More » -
Kerala
ഫയലിൽ തർക്കം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം തുടങ്ങാനാവാതെ ഗതാഗതവകുപ്പ്
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. ഏപ്രിൽ മാസം മുതൽ ക്യാമറകൾ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകൾ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് 726 ഇടങ്ങളിലാണ് 235 കോടി ചെലവിട്ട് സ്ഥാപിച്ച് ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറകൾ എപ്പോൾ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചോദിച്ചാൽ ഗതാഗതവകുപ്പിന് ഉത്തരമില്ല. കേരളം നീളെ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണുമായി കരാറുണ്ടാക്കിയത് 2019-ൽ. 235 കോടി കെൽട്രോൺ മുടക്കും. ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി അഞ്ച് വര്‍ഷത്തിന് ഉള്ളിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് പണം തിരിച്ചടക്കണം. ട്രയൽ റൺ നടത്തി ഗതാഗത വകുപ്പ് ഉദ്ഘാടനം നിശ്ചയിച്ചപ്പോഴാണ് കരാറിലെ കുരുക്ക് പണിയായത്. അന്തിമ അനുമതിക്ക് എത്തിയ ഫയൽ…
Read More »