തിരുവമ്ബാടി: ആനക്കാംപൊയില്‍ – കള്ളാടി -മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് നിര്‍ദ്ദേശിക്കപ്പെട്ട കോടഞ്ചേരി, തിരുവമ്ബാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കല്‍ നടപടിക്ക് അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എല്‍.എ അറിയിച്ചു.
11.1586 ഹെക്ടര്‍ ഭൂമിയാണ് രണ്ട് വില്ലേജുകളിലായി ഏറ്രെടുക്കുക. സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂര്‍ ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട്, വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ, കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാര്‍ശ എന്നിവയുടെ അടിസ്ഥാനത്തില്‍ 2013 ലെ എല്‍.എ.ആര്‍.ആര്‍ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുകയെന്നും എം.എല്‍.എ പറഞ്ഞു.