Breaking NewsNEWS

പേ വിഷബാധ ലക്ഷണങ്ങളോടെ ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കയറിയ നായ ചത്തു

പത്തനംതിട്ട: ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കയറിയ പേ വിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന നായ ചത്തു. നായയുടെ പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എ.വി.എന്‍ ഡിസീസ് ഡയഗ്‌നോസിസ് ലാബിലാണ് പരിശോധന നടത്തുക. ഉച്ചക്ക് ശേഷം പരിശോധന ഫലം കിട്ടിയേക്കും.

ഇന്നലെ രാവിലെ ഏഴരയോടെയാണ് ഓമല്ലൂര്‍ കുരിശ് കവലയിലുള്ള തറയില്‍ തുളസി വിജയന്റെ വീടിന്റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായില്‍ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായരുന്നു നായ. അവശ നിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. നായയെ കണ്ടയുടന്‍ തന്നെ തുളസി വിജയന്‍ വീടിനുള്ളില്‍ കയറി കതകടച്ചു. ഒന്‍പത് മണിയോടെ അവശനായിരുന്ന നായയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ട് തുടങ്ങി.

Signature-ad

ഒന്‍പതരയോടെ അഗ്‌നിശമന സേനയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാല് വശവും ഉയരത്തില്‍ മതില്‍ കെട്ടിയിരുന്ന പറമ്പില്‍ നിന്ന് നായക്ക് പുറത്തേക്ക് പോകാന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപത്തിലാക്കി. തിരുവല്ലയില്‍ നിന്ന് പട്ടിപിടുത്തതില്‍ വിദഗ്ധരായി യുവാക്കള്‍ എത്തിയാണ് ബട്ടര്‍ഫ്‌ലൈ വല ഉപയോഗിച്ച് നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടികൂടിയ നായയെ മയക്ക് മരുന്ന് കുത്തിവച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആനയ്ക്ക് മയക്ക്‌വെടി വെയ്യാക്കാന്‍ ഉപയോഗിക്കുന്ന സെലാക്‌സിന്‍ മരുന്ന് കുത്തിവച്ചാണ് പട്ടിയെ മയക്കിയത്.

 

 

 

Back to top button
error: