Month: September 2022

  • NEWS

    കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ 

    കൊൽക്കത്ത :കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ ശാന്തിനികേതനിലെ മോള്‍ഡംഗ ഗ്രാമത്തിലെ തളിപ്പാർ മേഖലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് അയല്‍ക്കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.     സംഭവത്തിൽ രോക്ഷാകുലരായ നാട്ടുകാർ ഇവരുടെ വീടിനും വാഹനത്തിനും തീകൊളുത്തി.പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

    Read More »
  • NEWS

    തക്കാളിക്കറിയില്‍ നിന്ന് ചത്ത അട്ടയുടെ അവശിഷ്ടം; തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസിന്റെ കാന്റീന്‍ അടച്ചുപൂട്ടി

    തിരുവനന്തപുരം :തക്കാളിക്കറിയില്‍ നിന്ന് ചത്ത അട്ടയുടെ അവശിഷ്ടം കിട്ടിയെന്ന പരാതിയെ തുടര്‍ന്ന് പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസിന്റെ കാന്റീന്‍ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. പള്ളിത്തുറ നെഹ്റു ജംഗ്ഷനില്‍ മണക്കാട്ട് വിളാകത്തില്‍ ഉദയകുമാറിന്റെ പരാതിയിലാണ് നടപടി. അജിയെന്നയാളാണ് കാന്റീന്‍ നടത്തിപ്പുകാരന്‍. ഇന്നലെ രാവിലെ 10ഓടെ ഭാര്യ ലീലയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഉദയകുമാര്‍ ഡയബറ്റിക് സെന്ററിലെത്തിയത്. ആഹാരത്തിന് മുമ്ബുള്ള രക്തപരിശോധന കഴിഞ്ഞ് ഭക്ഷണം കഴിക്കാനാണ് ഇരുവരും കാന്റീനിലെത്തിയത്. ആഹാരത്തിനുശേഷവും രക്തപരിശോധനയുണ്ടായിരുന്നു. ഇരുവരും ചപ്പാത്തിയും ഓരോ തക്കാളിക്കറിയും വാങ്ങി കഴിക്കുന്നതിനിടെയാണ് അട്ടയുടെ അവശിഷ്ടം ഉദയകുമാര്‍ വാങ്ങിയ കറിയില്‍ കണ്ടെത്തിയത്. ഇക്കാര്യം കാന്റീനില്‍ അറിയിച്ചെങ്കിലും ‘ തക്കാളിയിലെ പുഴുവായിരിക്കുമെന്ന’ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് ഉദയകുമാര്‍ ഭക്ഷസുരക്ഷാ വിഭാഗത്തിനും നഗരസഭയ്‌ക്കും പരാതി നല്‍കിയത്.

    Read More »
  • Kerala

    ഇങ്ങനെയുള്ള കളകളെ പറിച്ച് കളയും: മാപ്പു പറഞ്ഞ് കെ.എസ്.ആര്‍.ടി.സി എം.ഡി.

    തിരുവനന്തപുരം: സ്വയം തിരുത്താന്‍ തയാറാകാത്ത ജീവനക്കാരെ ചട്ടപ്രകാരം പുറത്താക്കുമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി: ബിജു പ്രഭാകര്‍. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ അച്ഛനെ മര്‍ദിച്ച സംഭവത്തിലാണ് സി.എം.ഡിയുടെ പ്രതികരണം. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നമെന്ന് ഏവരും മനസിലാക്കണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമായ സംഭവമാണ് കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായതെന്നും സംഭവത്തില്‍ ഖേദിക്കുന്നതായും ബിജു പ്രഭാകര്‍ പറഞ്ഞു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നത്. പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍നിന്നും നേരിടേണ്ടി വന്ന വൈഷമ്യത്തില്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ഇത്തരം ജീവനക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല. അതുതന്നെയാണ് ഗതാഗത മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാനാണ്…

    Read More »
  • NEWS

    തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച്‌ അപകടം

    പാലക്കാട് തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച്‌ അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.     വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന്‍ സെബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    നായ കടിച്ചു ചികിത്സയിലിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു

    തിരുവനന്തപുരം: വീട്ടില്‍ വളര്‍ത്തുന്ന നായ ഒരു മാസം മുന്‍പ് കടിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്‍സതീഭായി ദമ്പതികളുടെ മകള്‍ അഭിജ (21) ആണ് മരിച്ചത്. പേവിഷബാധയ്‌ക്കെതിരെയുള്ള 3 ഡോസ് ഇന്‍ജക്ഷനും എടുത്തിരുന്നു. അവസാന ഡോസ് എടുത്തത് ഓഗസ്റ്റ് 17ന് മെഡിക്കല്‍ കോളജില്‍നിന്നാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേ മരണകാരണം വ്യക്തമാകൂ. അഭിജയെ ഒന്നരമാസം മുന്‍പാണ് വീട്ടിലെ നായ കടിച്ചത്. പേവിഷബാധയ്‌ക്കെതിരായ ഇന്‍ജക്ഷനുകളെല്ലാം എടുത്തിരുന്നു. ഇന്നലെ രാവിലെ തല പെരുക്കുന്നതായി അമ്മയോട് പറഞ്ഞിരുന്നു. പുറത്തുപോയ അമ്മ തിരികെ വന്നപ്പോള്‍ ബോധംപോയ അവസ്ഥയിലായിരുന്നു അഭിജ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സഹോദരി: അനൂജ.  

    Read More »
  • India

    പഞ്ചാബ് സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി

    ഛണ്ഡീഗഡ്: പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ (എല്‍.പി.യു) മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാത്രി മുതല്‍ മറ്റു വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത്. 10 ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയാണ് ഇതെന്നു പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഗ്‌നി എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പു ലഭിച്ചതായി കപൂര്‍ത്തല പോലീസ് അറിയിച്ചു. ”എല്‍.പി.യുവിലെ ബി. ഡിസൈനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ചൊവ്വാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്യാര്‍ഥിക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഫഗ്വാര ഡിഎസ്പി പറഞ്ഞു. ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടുണ്ട്.” കപൂര്‍ത്തലയിലെ പോലീസ് ട്വീറ്റ് ചെയ്തു. സമാനമായ കാരണം ചൂണ്ടിക്കാണിച്ച് സര്‍വകലാശാലയും പ്രസ്താവന ഇറക്കി. ”നിര്‍ഭാഗ്യകരമായ സംഭവത്തില്‍ സര്‍വകലാശാല ദുഃഖിതരാണ്. പോലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ…

    Read More »
  • Breaking News

    വെള്ളിയാഴ്ചത്തെ പെട്രോള്‍ പമ്പ് പണിമുടക്ക് മാറ്റിവെച്ചു

    തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ജി ആര്‍ അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. ഓള്‍ കേരള പെട്രോളിയം ഡീലേഴ്സിനെ പ്രതിനിധീകരിച്ച് ഡി.കെ രവിശങ്കര്‍, മൈതാനം എം.എസ് പ്രസാദ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ആര്‍. ശബരീനാഥ്, ആര്‍. രാജീഷ്, ഓള്‍ കേരള ഡീലര്‍ ടാങ്കര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ബിനോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.  

    Read More »
  • Breaking News

    കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു

    ന്യൂഡല്‍ഹി: ജനപ്രിയ സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ (58) അന്തരിച്ചു. അസുഖബാധിതനായി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.30 നായിരുന്നു അന്ത്യം. ഓഗസ്റ്റ് 10ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മില്‍ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടന്‍തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ഐസിയുവിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാകുകയായിരന്നു. ആശുപത്രിയിലെത്തി 15 ദിവസത്തിനു ശേഷം ബോധം വന്നിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ഒന്നിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി. ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്, കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ. മൈനേ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ‘ഇന്ത്യാസ് ലാഫ്റ്റര്‍ ചാംപ്യന്‍’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.  

    Read More »
  • India

    സ്വത്ത് കൈക്കലാക്കി ഡോക്ടറായ മകന്‍ ഇറക്കിവിട്ടു; ദയാവധം തേടി വയോധിക ദമ്പതിമാര്‍

    ചെന്നൈ: സ്വത്ത് കൈക്കലാക്കിയശേഷം വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട വയോധികരായ ദമ്പതിമാര്‍ ദയാവധം അനുവദിക്കണമെന്നാവിശ്യപ്പെട്ട് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. മൈലാടുതുറൈ കോടങ്ങുടി വില്ലേജിലെ തങ്കസ്വാമി (85) ഭാര്യ ശാരദാംബാള്‍ (80) എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് മൈലാടുതുറൈ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ഒടുവില്‍ കലക്ടര്‍ നേരിട്ടെത്തി ദമ്പതിമാരുമായി സംസാരിച്ചു. പരാതി സ്വീകരിച്ച കലക്ടര്‍ ദമ്പതിമാര്‍ക്ക് താമസിക്കാന്‍ പകരം സ്ഥലം ഒരുക്കാനും വീട്ടില്‍നിന്ന് ഇറക്കിവിട്ട മക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. തങ്കസ്വാമിക്കും ശരദാംബാളിനും നാല് മക്കളാണുള്ളത്. 2009-ല്‍ തന്നെ ഭൂമിയുടെ നല്ലൊരു ഭാഗവും നാല് മക്കള്‍ക്കായി എഴുതി നല്‍കിയിരുന്നു. താമസിക്കുന്ന വീടും കുറച്ച് കൃഷി സ്ഥലവുമാണ് തങ്കസ്വാമിയുടെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത്. ശരദാംബാളിന് രോഗം ബാധിച്ചപ്പോള്‍ മൂത്ത മകനും ഡോക്ടറുമായ ഉത്തരാപതിയില്‍നിന്ന് ചികിത്സിക്കാനായി പണം കടം വാങ്ങിയിരുന്നു. ഇതിന് പ്രതിഫലമായി വീടും കൃഷി സ്ഥലവും എഴുതിവാങ്ങിയെന്നും തങ്കസ്വാമി കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മൂന്ന് ആഴ്ച മുമ്പ് വീട്ടില്‍നിന്ന് ഇറക്കി വിട്ടു.…

    Read More »
  • Local

    ”വനിതാ കണ്ടക്ടര്‍ മോശമായി സംസാരിച്ചു; ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചു”

    കൊല്ലം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് പരാതി. വനിതാ കണ്ടക്ടര്‍ മോശമായി സംസാരിക്കുകയും ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാം ആണ് പുനലൂര്‍ ഡിവൈ.എസ്.പിക്കും കെ.എസ്.ആര്‍.ടി.സി എം.ഡിക്കും പരാതി നല്‍കിയത്. കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് തെങ്കാശിക്ക് പോയ ബസില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ബസില്‍ യാത്രക്കാരോടു വനിതാ കണ്ടക്ടര്‍ അതിരുവിട്ടു തര്‍ക്കിച്ചപ്പോള്‍ ശബ്ദരേഖ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടു പ്രകോപനമുണ്ടാക്കിയെന്നു ഷിബുവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.          

    Read More »
Back to top button
error: