NEWS

റെയില്‍വേ ട്രാക്കില്‍ ജോലിചെയ്തിരുന്ന മൂന്ന് തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ചു

ഹൈദരാബാദ്: റെയില്‍വേ ട്രാക്കില്‍ ജോലിചെയ്തിരുന്ന മൂന്ന് തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ചു.
തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ കോതപ്പള്ളി ഗ്രാമത്തിലാണ് അപകടം നടന്നത്.
റെയില്‍വേ ട്രാക്ക് മാന്‍ ദുര്‍ഗയ്യ, കരാര്‍ തൊഴിലാളികളായ വേണു, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മറ്റൊരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.മരിച്ചവരില്‍ ഒരാള്‍ മഹബൂബാബാദില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ പെദ്ദപ്പള്ളി ജില്ലയില്‍ നിന്നുള്ളവരുമാണ്.
ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസാണ് നാലു പേരെയും ഇടിച്ച് തെറിപ്പിച്ചത്.വൈകുന്നേരം നാലോടെ ചിക്കുറായി, കോതപ്പള്ളി വില്ലേജുകള്‍ക്കിടയിലെ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നത്.
സംഭവത്തില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലിസ് (ജിആര്‍പി) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: