Month: September 2022

  • Crime

    മദ്യലഹരിയില്‍ മകന്‍ തീക്കൊളുത്തിയ അമ്മ മരിച്ചു

    തൃശൂര്‍: മദ്യലഹരിയിലായ മകന്‍ തീക്കൊളുത്തിയ അമ്മ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ തലക്കാട്ടില്‍ വീട്ടില്‍ ശ്രീമതി(75) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മനോജിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട് മനോജ് ശ്രീമതിയെ മര്‍ദിക്കുകയായിരുന്നു. അതേസമയം മനോജിന്റെ സഹോദരന്‍ സജിയും വീട്ടിലുണ്ടായിരുന്നു. കാഴ്ചശക്തിയില്ലാത്ത സജി മറ്റൊരു മുറിയിലായിരുന്നു. വീട്ടിലെ ടിവി ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചാണ് മനോജ് ശ്രീമതിയെ മര്‍ദിച്ചിരുന്നത്. പണം നല്‍കില്ലെന്ന് ഉറപ്പായപ്പോള്‍ മണ്ണെണ്ണയെടുത്ത് ശ്രീമതിയുടെ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ മകളെ വിവരം അറിയിക്കുകയും അവര്‍ വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമാണ് ഉണ്ടായത്. നിരോധിത ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പന, അടിപിടി തുടങ്ങി പലതവണ മനോജിന്റെ പേരില്‍ കേസെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. വിവാഹബന്ധം വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഇയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ ആശുപത്രികളിലായി മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സതേടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.  

    Read More »
  • NEWS

    ബാറിന് മുന്നിൽ വടിവാൾ ആക്രമണം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

    റാന്നി: ബാറിന് മുന്നിൽ വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ റാന്നി പൊലീസ് പിടികൂടി. ചേത്തക്കല്‍ പൊടിപ്പാറ കാടത്ത് വീട്ടില്‍ കെ.ജെ. പ്രിന്‍സിനെയാണ് (33)തിങ്കളാഴ്ച വൈകിട്ട് വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.     ചേത്തക്കല്‍ നടമംഗലത്ത് അരവിന്ദ് വി.നായരാണ് (28) വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്. ഞായര്‍ വൈകിട്ട് ആറിന് റാന്നിഗേറ്റ് ബാറിന്‍റെ മുന്‍വശം പാര്‍ക്കിങ് ഏരിയയില്‍ വെച്ചായിരുന്നു മുൻവൈരാഗ്യത്തെ തുടർന്നുള്ള ആക്രമണം.

    Read More »
  • NEWS

    ഹൃദയാഘാതം;ആലപ്പുഴ പുന്നപ്ര സ്വദേശി സൗദിയിൽ നിര്യാതനായി

    റിയാദ്: ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്ബില്‍ ബിജു വിശ്വനാഥന്‍ (47) റിയാദില്‍ മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.വിശ്വനാഥന്‍ – വരദാമണി ദമ്ബതികളുടെ മകനാണ്. റിയാദിലെ റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്ബനിയില്‍ ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബബിത. മകള്‍: മേഘ.

    Read More »
  • NEWS

    ഗവിയിലേക്ക് മറ്റൊരു കെഎസ്ആർടിസി ബസ് കൂടി

    പത്തനംതിട്ട: കെഎസ്‌ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഗവിക്ക് മറ്റൊരു സര്‍വീസ് കൂടി തുടങ്ങുന്നു. ഞായര്‍ മുതല്‍ ഓടിത്തുടങ്ങും.രാവിലെ 5.30ന് പത്തനംതിട്ടയില്‍നിന്നു പുറപ്പെട്ട് ഗവി വഴി 11.30ന് കുമളിയിലെത്തി അവിടെ നിന്ന് 12.30ന് പുറപ്പെട്ട് വൈകിട്ട് 6.30ന് തിരിച്ച്‌ പത്തനംതിട്ടയില്‍ എത്തുന്ന വിധത്തിലാണ് സമയക്രമം. ഞായറാഴ്ച 10ന് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മന്ത്രി വീണാ ജോര്‍ജ് പുതിയ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.     നിലവിൽ രാവിലെ 6.30ന് പുറപ്പെടുന്ന ഒരു സർവീസ് കൂടി പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.ഇതേസമയത്തു തന്നെ കുമളി-ഗവി-പത്തനംതിട്ട റൂട്ടിലും ഒരു സർവീസ് ഉണ്ട്.ഇതോടെ ഗവി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം മൊത്തം മൂന്നായി.

    Read More »
  • Kerala

    സ്മാർത്തവിചാരണയ്ക്ക് വിധേയരാകുന്ന പോലീസ്:CR. ബിജു കെ പി ഒ എ ജനറൽ സെക്രട്ടറി

      ഇന്നത്തെ സമൂഹം ചിന്തിക്കുമ്പോൾ അപരിഷ്കൃതം എന്ന് ഉച്ചത്തിൽ പറയുന്ന ദുരാചാരമായിരുന്നു ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിലെ ഒരു പ്രമുഖ സമുദായത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം. ചാരിത്ര്യദോഷം ആരോപിക്കപ്പെടുന്ന സ്ത്രീയെ വിചാരണ ചെയ്യുന്ന രീതിയായിരുന്നു ഇത്. വിചാരണയ്ക്ക് വിധേയയാകുന്ന സ്ത്രീക്ക് നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരം നിഷേധിക്കുന്ന വിചാരണാ രീതി. അഞ്ചാംപുരയുടെ *വാതിലിന് പിന്നിൽ മാത്രം നിൽക്കാൻ വിധിക്കപ്പെട്ട സ്ത്രീക്ക് പറയാനുള്ളത് ദാസിമാർ മുഖാന്തിരം മാത്രം പറയാനേ അവസരം ഉണ്ടായിരുന്നുള്ളൂ.* അങ്ങനെ ‘ സാധനം ‘ എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീയെ വിചാരണയ്ക്ക് വിധേയരാക്കി കുറ്റം കെട്ടിവച്ച് ഭ്രഷ്ട് കൽപ്പിച്ച് തെരുവിലേക്ക് തള്ളി വിടുന്ന ദയനീയ ശിക്ഷ. അപരിഷ്കൃത കേരളത്തിൽ നിന്ന് പരിഷ്കൃത കേരളത്തിലേക്കുള്ള നവോത്ഥാന കാലഘട്ടത്തിലാണ് ഈ ദുരാചാരവും ഇല്ലാതായത്. ഇങ്ങനെ പരിഷ്കൃതമായ *ഈ കാലഘട്ടത്തിലും സ്മാർത്തവിചാരണയ്ക്ക് വിധേയമാകുന്ന ഏക വിഭാഗം പോലീസാണ്.* സ്വന്തം അഭിപ്രായങ്ങൾ പറയുവാനുള്ള അവസരങ്ങൾ നിഷിദ്ധമാക്കിക്കൊണ്ട്, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉൾപ്പെടെ കെട്ടിച്ചമച്ച് വിചാരണ നടത്തി, അന്യായ ശിക്ഷ…

    Read More »
  • NEWS

    മദ്യപിക്കാൻ പണമില്ല; 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 50,000 രൂപക്ക് വിറ്റു

    ബംഗളൂരു: ചാമരാജ്നഗര്‍ ജില്ലയില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 50,000 രൂപക്ക് വിറ്റു. കോടതി റോഡില്‍ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ ബസപ്പ (35)യാണ് കുഞ്ഞിനെ ബംഗളൂരുവില്‍ താമസിക്കുന്ന ദമ്ബതികള്‍ക്ക് വിറ്റത്.സംഭവം വിവാദമായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് ഏഴു വയസ്സുള്ള മറ്റൊരു മകനുമുണ്ട്.ഭാര്യ അറിയാതെയായിരുന്നു കച്ചവടം.മദ്യപാനിയാണ് ബസപ്പ.മദ്യപിക്കാൻ പണം ഇല്ലാതായതോടെയായിരുന്നു കുഞ്ഞിനെ വിറ്റെതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

    Read More »
  • Crime

    വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് ചിട്ടിയിൽ ചേർത്ത് ലക്ഷങ്ങൾ തട്ടി, ചങ്ങനാശേരി പെരുന്ന സ്വദേശിനി ആഷ്ന അ‌റസ്റ്റിൽ

       സ്വന്തമായി ചിട്ടി നടത്തി ആളെ ചേർത്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളി കുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്‌ന(36)യെ തിരുവല്ല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിതയുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും, ഏപ്രിൽ 24 മുതൽ 2021 ഡിസംബർ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗ്‌ൾ പേ വഴി, പ്രതീയുടെ ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ ട്രാൻസ്ർ ചെയ്യിക്കുകയും ചെയ്തു എന്നതാണ് കേസ്. തുക പ്രതി തിരികെ നൽകാതിരുന്നപ്പോൾ പരാതി…

    Read More »
  • India

    പോപ്പുലര്‍ ഫ്രണ്ടിൻ്റെ അൻപതിലധികം ഓഫിസുകളില്‍ ഒരേ സമയം എന്‍.ഐ.എ റെയ്ഡ്, 13 പേർ കസ്റ്റഡിയിൽ

       സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ, ഇ.ഡി റെയ്ഡ്. അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് നടക്കുന്നത് കേന്ദ്ര സേനയുടെ സുരക്ഷയില്‍. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. അൻപതിലധികം സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഡൽഹിയിലും തിരുവനന്തപുരത്തും രജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന. ബുധനാഴ്ച അർധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. പുലർച്ചെ വരെ റെയ്ഡ് തുടർന്നു. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സിആർപിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെയ്ഡ് നടന്നു. 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽതന്നെ സി.ആർ.പി.എഫ് സംഘം കൊച്ചിയിൽ എത്തിയിരുന്നു. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. 15…

    Read More »
  • Kerala

    ധീരജ്‌ കുടുംബ സഹായനിധി, ഒരുകോടി 55 ലക്ഷം രൂപ 26 തിങ്കളാഴ്ച മുഖ്യമന്ത്രി കൈമാറും

    യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊലപ്പെടുത്തിയ ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജ് വിദ്യാർത്ഥി ധീരജിന്റെ കുടുംബസഹായ നിധി വരുന്ന തിങ്കളാഴ്ച, സെപ്റ്റംബർ 26ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. സി.പി.എം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്‌. ധീരജിന്റെ സ്‌മരണക്കായി ഇടുക്കി ചെറുതോണിയിൽ സ്ഥാപിക്കുന്ന സ്‌മാരക മന്ദിരത്തിന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്‌റ്റർ തറക്കല്ലിടും. ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിലെ എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജിനെ ഇക്കഴിഞ്ഞ ജനുവരി 11നാണ്‌ പുറത്തു നിന്നെത്തിയ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ ചേർന്ന്‌ കുത്തിക്കൊലപ്പെടുത്തിയത്‌. കണ്ണൂർ തളിപ്പറമ്പിലെ നിർധന കുടുംബത്തിൽ നിന്നും ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിൽ പഠിക്കാനെത്തിയ ധീരജ് സ്‌കോളർഷിപ്പോടു കൂടിയാണ് പഠിച്ചത്‌. ധീരജിന്റെ മരണത്തോടെ പ്രതീക്ഷകളറ്റു പോയ കുടുംബത്തിന്‌ താങ്ങേകാൻ സി.പി.എം ഇടുക്കി ജില്ലാക്കമ്മിറ്റി സമാഹരിച്ച തുകയാണ്‌ ധീരജിന്റെ മാതാപിതാക്കൾക്ക്‌ മുഖ്യമന്ത്രി കൈമാറുക. ഒരുകോടി 55 ലക്ഷം രൂപയാണ്‌ സുമനസുകളിൽ നിന്നും പാർട്ടി പ്രവർത്തകർ ശേഖരിച്ചത്‌. ആക്രിസാമഗ്രികൾ ശേഖരിച്ച്‌ എട്ട്‌ ലക്ഷം രൂപയോളം എസ്‌.എഫ്‌.ഐ ജില്ലാക്കമ്മിറ്റി മാത്രം കണ്ടെത്തി.…

    Read More »
  • Crime

    ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി, മലപ്പുറത്ത് മൂന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും ഭൂമിയും

    മലപ്പുറം: ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി.  5 കാറുകളും 7 സെന്റ് ഭൂമിയുമാണ് മൂന്ന് പ്രതികളിൽ നിന്നുമായി പിടിച്ചെടുത്തെത്. കഞ്ചാവ്, എം.ഡി.എം.എ കേസുകളിലെ പ്രതികളുടെടെ സ്വത്ത് വകകളാണ് സർക്കാരിലേക്ക് ചേർത്തത്. 2021 ൽ പെരിന്തൽമണ്ണ പോലീസ് 52.2 ഗ്രാം എം ഡി എം എ പിടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി യുടെ കെ.എൽ 09 എ.ജി 9995 നമ്പർ റെനോൾട്ട് നിസാൻ കാർ ആണ് കണ്ടുകെട്ടിയത്. മലപ്പുറം ഇരുമ്പുഴി പറമ്പൻ കാരെ കടവത്ത് വീട്ടിലെ അബ്ദുൽ ജാബിറിന്റെ സ്വത്ത് വകകളും പിടിച്ചെടുത്തു. ഇയാളുടെ കെ.എൽ 10 ബി.സി 9414 നമ്പർ മാരുതി സെലേറിയോ കാറാണ് കണ്ട് കെട്ടിയത്. 2020 ൽ മലപ്പുറം പോലീസ് 318 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. 2021 ൽ കാളികാവ് പോലീസ് 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത കേസിലെ…

    Read More »
Back to top button
error: