CrimeNEWS

വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് ചിട്ടിയിൽ ചേർത്ത് ലക്ഷങ്ങൾ തട്ടി, ചങ്ങനാശേരി പെരുന്ന സ്വദേശിനി ആഷ്ന അ‌റസ്റ്റിൽ

   സ്വന്തമായി ചിട്ടി നടത്തി ആളെ ചേർത്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളി കുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്‌ന(36)യെ തിരുവല്ല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിതയുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും, ഏപ്രിൽ 24 മുതൽ 2021 ഡിസംബർ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗ്‌ൾ പേ വഴി, പ്രതീയുടെ ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ ട്രാൻസ്ർ ചെയ്യിക്കുകയും ചെയ്തു എന്നതാണ് കേസ്. തുക പ്രതി തിരികെ നൽകാതിരുന്നപ്പോൾ പരാതി നൽകി കേസെടുപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ ലോലിതയുടെ അക്കൗണ്ടിൽ നിന്ന് പ്രതിയുടെ അക്കൗണ്ടിലേക്ക് ഗൂഗ്‌ൾ പേ യിലൂടെ കൈമാറിയ പണത്തിന്റെയും, മകൾ ഗൂഗ്‌ൾ പേ ചെയ്ത തുകയുടെയും രേഖകൾ പോലീസ് കണ്ടെടുത്തു. ഫെഡറൽ ബാങ്ക്, ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ട് വിശദാoശങ്ങൾക്കായി പോലീസ് കത്ത് നൽകി. തുടർന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ച പോലീസ് സംഘം, ചങ്ങനാശ്ശേരി അരമനപ്പടിയിൽ കണ്ടെത്തി സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്നു, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. സമാനമായ തട്ടിപ്പ് പ്രതി നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണസംഘത്തിൽ എസ് ഐ നിത്യാ സത്യൻ, എസ് സി പി ഓ സുനിൽ കുമാർ എന്നിവരാണ്‌ ഉള്ളത്.

Back to top button
error: