ബംഗളൂരു: ചാമരാജ്നഗര്‍ ജില്ലയില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 50,000 രൂപക്ക് വിറ്റു.
കോടതി റോഡില്‍ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ ബസപ്പ (35)യാണ് കുഞ്ഞിനെ ബംഗളൂരുവില്‍ താമസിക്കുന്ന ദമ്ബതികള്‍ക്ക് വിറ്റത്.സംഭവം വിവാദമായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിക്ക് ഏഴു വയസ്സുള്ള മറ്റൊരു മകനുമുണ്ട്.ഭാര്യ അറിയാതെയായിരുന്നു കച്ചവടം.മദ്യപാനിയാണ് ബസപ്പ.മദ്യപിക്കാൻ പണം ഇല്ലാതായതോടെയായിരുന്നു കുഞ്ഞിനെ വിറ്റെതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.